തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്ത് നാളെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. കൂടാതെ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ ജില്ലയിൽ പ്രഫഷനൽ കോളജുകൾക്ക് ഈ അവധി ബാധകമല്ല. വയനാട്ടിൽ ദുരിതാശ്വാസ ക്യാംപുകൾ [&Read More
Tags :Kerala rain alert
‘പിള്ളേര് ഉറങ്ങുന്നതിനു മുന്‍പ് അവധി പ്രഖ്യാപിക്കണ്ടേ, പ്രധാനമന്ത്രി രാത്രി ലൈവില്‍ വരുന്ന പോലെ
കൊച്ചി: ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് വൈകിയതിൽ എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്കയുടെ സോഷ്യൽ മീഡിയ പേജിൽ ആളുകളുടെ രൂക്ഷ വിമർശനം. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മറ്റ് ജില്ലകളിൽ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എറണാകുളത്ത് രാത്രി 11 മണി കഴിഞ്ഞാണ് കലക്ടറുടെ ഔദ്യോഗിക പേജിൽ അറിയിപ്പ് എത്തിയത്. കുട്ടികൾ ഉറങ്ങുന്നതിന് മുൻപെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടേ എന്നാണ് പലരും കലക്ടറുടെ പോസ്റ്റിന് താഴെ ചോദ്യമുയർത്തിയത്. “ഇതൊക്കെ പിള്ളേര് [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭവും കനത്ത മഴയും തുടരുന്ന പശ്ചാത്തലത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തി. കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കൂടാതെ തിരുവനന്തപുരത്തെ പൊന്മുടി, തൃശൂരിലെ അതിരപ്പിള്ളി, പാലക്കാടൻ മലയോര മേഖലയായ നെല്ലിയാമ്പതി എന്നിവിടങ്ങളിലും സഞ്ചാരികൾക്ക് നിയന്ത്രണമുണ്ട്. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ അതീവ ജാഗ്രത നിർദേശമായ റെഡ് അലർട്ട് [&Read More
‘ജാഗ്രതയോടെ അതിജീവിക്കാം’; മഴക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് ഒന്നിച്ചിറങ്ങാമെന്ന കുറിപ്പുമായി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും കാലവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം ഒന്നിച്ചുനിൽക്കാൻ അഭ്യർത്ഥിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകാനും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു. രക്ഷാപ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: കാലവർഷക്കെടുതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇതുവരെ 5 പേർ മരണപ്പെട്ടു എന്നത് അത്യന്തികം [&Read More
തീവ്രമഴയിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് വൻ നാശനഷ്ടം; ഗതാഗതം സ്തംഭിച്ചു, നഗരങ്ങൾ വെള്ളത്തിനടിയിൽ
കൊച്ചി: സംസ്ഥാനത്ത് പരക്കെ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിലും രൂക്ഷമായ വെള്ളപ്പൊക്കവും. വിവിധ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറുകയും പ്രധാന പാതകളിൽ ഗതാഗതം പൂർണമായി സ്തംഭിക്കുകയും ചെയ്തു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. കൊട്ടാരക്കരRead More
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ [&Read More
5 ജില്ലകളിൽ റെഡ് അലർട്ട്; കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ‘ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട്) പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ജില്ലയിലെ [&Read More
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ശക്തമായ മഴ തുടരും. ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവില്‍ വടക്ക് കിഴക്കന്‍ തുലാവര്‍ഷം സജീവമായി [&Read More
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തെക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയുടെ സാധ്യത പരിഗണിച്ചാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് നിലവിൽ സാധ്യത കൂടുതൽ. കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മലയോര മേഖലകളിലുള്ളവരും താഴ്ന്ന [&Read More