കേരള സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയം വിലക്കാൻ നീക്കം: കരട് ചട്ടത്തിനെതിരെ പ്രതിഷേധം ശക്തം
തിരുവനന്തപുരം: കേരള സർവകലാശാലാ ക്യാമ്പസുകളിൽ വിദ്യാർഥികളുടെ രാഷ്ട്രീയ പ്രവർത്തനം വിലക്കാനുള്ള സിൻഡിക്കേറ്റ് ഉപസമിതിയുടെ കരട് നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച എട്ടംഗ ഉപസമിതിയാണ് പ്രാഥമിക കരട് തയ്യാറാക്കിയത്. ക്യാമ്പസിനുള്ളിൽ വിദ്യാർഥികൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും രാഷ്ട്രീയ പാർട്ടികളുടെ ആഹ്വാനപ്രകാരമുള്ള സമരങ്ങളോ ധർണയോ ഉപരോധമോ പാടില്ലെന്നുമാണ് പ്രധാന നിർദേശങ്ങൾ. പെരുമാറ്റച്ചട്ട ലംഘനമുണ്ടായാൽ വിദ്യാർഥികളും ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളും പിഴയടക്കേണ്ടി വരുമെന്നും കരടിൽ വ്യക്തമാക്കുന്നു. എന്നാൽ, രാജ്യത്തുയർന്നു വന്ന വിദ്യാർഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണിതെന്നും നീക്കത്തിനെതിരെ [&Read More