ചോദ്യത്തിന് താഴെ ഉത്തരവും; കേരള സർവകലാശാല പരീക്ഷാ ചോദ്യപേപ്പറിൽ ഗുരുതര വീഴ്ച
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിഎസ്സി രണ്ടാം സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പറിൽ ഉത്തരങ്ങളും ഉൾപ്പെടുത്തിയ നിലയിൽ. ഗുരുതരമായ ഈ സുരക്ഷാവീഴ്ച സ്ഥിരീകരിച്ച പരീക്ഷാ കൺട്രോളർ, ബോർഡ് ഓഫ് എക്സാമിനേഷനോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്.
സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ സർവകലാശാല അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിഷയം ഗൗരവമായി പരിശോധിച്ച് വരികയാണെന്ന് മാത്രമാണ് നിലവിലെ ഔദ്യോഗിക പ്രതികരണം. പരീക്ഷാ നടത്തിപ്പിലെ ഈ അനാസ്ഥ വിദ്യാർത്ഥികൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.