മുംബൈ: സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (എം.പി.എസ്.സി) നടത്തിയ എഫ്ഡിഎ ഡ്രഗ് ഇൻസ്പെക്‌ടർ പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച പുറത്ത്. പരീക്ഷ പാസാകാൻ കാമുകിക്ക് ചോർത്തിയ ചോദ്യങ്ങൾ സംഘടിപ്പിച്ചു നൽകിയ യുവാവ്, പ്രണയം തകർന്നതിന് പിന്നാലെ കമ്മീഷന് പരാതി നൽകിയതോടെയാണ് വൻ ചോദ്യപേപ്പർ തട്ടിപ്പ് സംഘം പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് എംപിഎസ്‌സി ഉദ്യോഗസ്ഥരും പരാതിക്കാരനായ യുവാവും ഉൾപ്പെടെ ആറ് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തു. [&Read More
Tags :Question Paper Leak
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷകളിലെ ചോദ്യച്ചോർച്ചയും തട്ടിപ്പുകളും തടയുന്നതിനായി ശിക്ഷാനടപടികൾ കടുപ്പിക്കുന്ന പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. മണിക്കൂറുകൾ നീണ്ട വിശദമായ ചർച്ചയ്ക്ക് ശേഷം ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതി നിർദേശങ്ങൾ സർക്കാർ വോട്ടിനിട്ട് തള്ളി. തിങ്കളാഴ്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. പുതിയ ഭേദഗതി പ്രകാരം പരീക്ഷകളിൽ അന്യായമാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർക്ക് നിലവിലുള്ള മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള തടവുശിക്ഷ അഞ്ച് മുതൽ പത്ത് വർഷം വരെയായി ഉയർത്തും. പിഴത്തുക [&Read More
ന്യൂഡൽഹി: ദേശീയതലത്തിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ വിദ്യാഭ്യാസRead More
‘നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ 2.25 ലക്ഷത്തിന് വിറ്റു, എൻടിഎയുടെ പക്കലുണ്ടാകേണ്ട പിഡിഎഫ് ചോർന്നു’;
ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകളെച്ചൊല്ലിയുള്ള രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടയിൽ, യു.ജി.സിRead More
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിഎസ്സി രണ്ടാം സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പറിൽ ഉത്തരങ്ങളും ഉൾപ്പെടുത്തിയ നിലയിൽ. ഗുരുതരമായ ഈ സുരക്ഷാവീഴ്ച സ്ഥിരീകരിച്ച പരീക്ഷാ കൺട്രോളർ, ബോർഡ് ഓഫ് എക്സാമിനേഷനോട് അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ സർവകലാശാല അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിഷയം ഗൗരവമായി പരിശോധിച്ച് വരികയാണെന്ന് മാത്രമാണ് നിലവിലെ ഔദ്യോഗിക പ്രതികരണം. പരീക്ഷാ നടത്തിപ്പിലെ ഈ അനാസ്ഥ വിദ്യാർത്ഥികൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.Read More