‘കണ്ണൂരിൽ സാക്ഷി പറയുന്നതാണ് റിസ്ക്, കൊലപാതകം നേരിൽകണ്ടവർ പോലും കോടതിയിൽ പിന്മാറും’; ഷുക്കൂർ
കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്താൻ വ്യാപകമായ ശ്രമങ്ങൾ നടന്നതായി മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കെ.എം. ഷാജി. കണ്ണൂരിൽ കൊലപാതകങ്ങൾ നേരിൽ കണ്ടവർ പോലും കോടതിയിൽ സാക്ഷി പറയേണ്ട ഘട്ടമെത്തുമ്പോൾ പിന്മാറുന്ന സാഹചര്യമാണുള്ളത്. ഷുക്കൂർ കേസിലും സമാനമായ അനുഭവങ്ങളുണ്ടായെന്നും സാക്ഷികളുടെ വീടുകളിലും പരിസരങ്ങളിലും ചെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ‘കണ്ണൂരിൽ സാക്ഷി പറയുന്നതാണ് ഏറ്റവും വലിയ റിസ്ക്. സംഭവം നേർക്കുനേർ കണ്ടവർ പോലും സാക്ഷി പറയേണ്ട ഘട്ടമെത്തുമ്പോൾ മാറുന്ന സ്ഥിതിയുണ്ട്. ഷുക്കൂർ കേസിൽ വലിയ [&Read More