തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയ ‘കുട്ടി സഖാവ്’ എന്ന പേജും അക്കൗണ്ടും നീക്കം ചെയ്ത് മെറ്റ. വൈറൽ ബാലതാരം മുഹമ്മദ് സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് നിലവിൽ അപ്രത്യക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ‘കുട്ടി സഖാക്കളെ’ സോഷ്യൽ മീഡിയയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് സിയാൻ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖ നേതാക്കൾ കമന്റുമായി എത്തുകയും ചെയ്തിരുന്നു. പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ രണ്ട് മില്യണിലധികം കാഴ്ചക്കാരെ നേടിയ വീഡിയോയ്ക്ക് പിന്നാലെയാണ് അക്കൗണ്ട് അപ്രത്യക്ഷമായത്. [&Read More