ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ മുസ്ലിം യുവാക്കളെ ‘ലവ് ജിഹാദ്’, കൂട്ടബലാത്സംഗ കേസുകളിൽ കുടുക്കാൻ ആസൂത്രിത ഗൂഢാലോചന നടത്തിയ ഹിന്ദുത്വ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് നേതാവ് നകുൽ ഗുർജാറാണ് പോലീസിന്റെ പിടിയിലായത്. ഹിന്ദു യുവതിക്ക് 10 ലക്ഷം രൂപയും ജോലിയും ഓഫർ ചെയ്തായിരുന്നു ഇയാൾ പദ്ധതി ആസൂത്രണം ചെയ്തത്. മുസ്ലിം യുവാക്കളിൽനിന്ന് പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ കെണിയൊരുക്കിയതെന്ന് സംഭവത്തിൽ പങ്കാളിയായ യുവതി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ [&Read More
Tags :Love Jihad
‘ആരും നിർബന്ധിച്ചല്ല ഇസ്‌ലാം സ്വീകരിച്ചത്; പണ്ടേ ഈദും ദീപാവലിയും ഒരുപോലെ ആഘോഷിക്കുന്നു’-‘ലവ് ജിഹാദ്’
മുംബൈ: നടി ചാഹത്ത് ഖന്നയുടെ മതപരിവർത്തനത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കുറച്ചുദിവസങ്ങളായി വലിയ ചർച്ചകളാണ് നടക്കുന്നത്. തന്റെ രണ്ടാം വിവാഹവേളയിൽ ഇസ്ലാം സ്വീകരിച്ചതും പിന്നീട് ഹിന്ദു മതത്തിലേക്ക് മടങ്ങിയതും സംബന്ധിച്ച അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. താൻ മതം മാറിയത് ആരുടെയും സമ്മർദം മൂലമല്ലെന്നും തികച്ചും വ്യക്തിപരമായ തീരുമാനമായിരുന്നു അതെന്നും ചാഹത്ത് വ്യക്തമാക്കി. ‘ചെറുപ്പം മുതലേ ഈദും ദീപാവലിയും ഒരുപോലെ ആഘോഷിച്ചു വളർന്ന വ്യക്തിയാണ് ഞാൻ. മതേതരവാദിയാണ്. എന്റെ മതം മാറ്റം ആരെങ്കിലും അടിച്ചേൽപ്പിച്ചതല്ല. [&Read More
‘സിറാജ് ജിഹാദി; അവളെ ഉടൻ വിവാഹം കഴിക്കും’-ആശ ഭോസ്ലെയുടെ പൊതുദർശനത്തിൽ കൊച്ചുമകളെ ആശ്വസിപ്പിച്ചതിന്
മുംബൈ: ഇതിഹാസ ഗായിക ആഷ ഭോസ്ലെയുടെ നിര്യാണത്തെത്തുടർന്ന് അവരുടെ വസതി സന്ദർശിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന് നേരെ കടുത്ത വംശീയാധിക്ഷേപവും സൈബർ ആക്രമണവും. ആഷ ഭോസ്ലെയുടെ കൊച്ചുമകൾ സനായി ഭോസ്ലെയെ സിറാജ് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഒരു വിഭാഗം ആളുകൾ ‘ലവ് ജിഹാദ്’ ആരോപണവുമായി രംഗത്തെത്തിയത്. സനായിയും സിറാജും തമ്മിലുള്ള സൗഹൃദത്തെ തെറ്റായ രീതിയിൽ ചിത്രീകരിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. എക്‌സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലാണ് സിറാജിനെ ലക്ഷ്യമാക്കി വൻ [&Read More
മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്‌റ്റോറി സിനിമ കാണേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ; ‘കേരളത്തിൽ ലൗ
ന്യൂഡൽഹി: മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ ‘കേരള സ്‌റ്റോറി’ സിനിമ കാണേണ്ടതില്ലെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവർക്കുമുള്ള അവകാശമാണെന്നും സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ ഗസ്സയെയും കേരള സ്‌റ്റോറിയെയും കുറിച്ചാണോ മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ലൗ ജിഹാദ് കെട്ടുകഥയല്ലെന്നും കേരളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് ചിലർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തി. ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്‌നമില്ല. [&Read More