ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നടപടി ശക്തമാക്കി. കഴിഞ്ഞ മാസം മാത്രം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിയമവിരുദ്ധമായി സൂക്ഷിച്ച അരലക്ഷത്തിലധികം എൽപിജി സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുത്തു. വിപണിയിലെ ലഭ്യതക്കുറവ് മുതലെടുത്ത് അമിതലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന പരിശോധനയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി എണ്ണക്കമ്പനികൾക്ക് 1400Read More
Tags :LPG Supply
‘ഇന്ത്യയുടെ നിശബ്‌ദ നയതന്ത്രം; ചർച്ചകൾ ഫലം കാണുന്നു’, ഇറാനുമായി നടത്തിയ ചർച്ചകളെക്കുറിച്ച് ജയ്ശങ്കർ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തി ഇന്ത്യ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ നടത്തുന്ന നയതന്ത്ര ഇടപെടലുകൾ പോസിറ്റീവായ ഫലങ്ങൾ നൽകിത്തുടങ്ങിയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ നിശബ്‌ദ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ലോകത്തിലെ ആകെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഈ പാതയിലൂടെയുള്ള [&Read More
‘കോവിഡിനെ പോലെ ഇതും നമ്മൾ മറികടക്കും’; എൽപിജി പ്രതിസന്ധിയിൽ ജനങ്ങൾക്ക് ഉറപ്പുനൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധിയിൽ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിയെ രാജ്യം ഒരുമിച്ച് നേരിട്ടതുപോലെ നിലവിലെ എൽപിജി ക്ഷാമത്തെയും ഇന്ത്യ മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന എൻഎക്സ്‌ടി ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ ഊർജ്ജ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന്റെ ഭാരം രാജ്യത്തെ സാധാരണക്കാരിലേക്ക് എത്താതിരിക്കാൻ സർക്കാർ വിവിധ തലങ്ങളിൽ ഇടപെടുന്നുണ്ട്. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാൻ [&Read More