ഭുജ്: ഭുജില്‍ നടന്ന ബിഎസ്എഫ് വജ്രജൂബിലി ആഘോഷവേദിയിലായിരുന്നു അമിത്ഷായുടെ പരാമര്‍ശം. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്താനാണ് എസ്‌ഐആറിനെ എതിര്‍ക്കുന്നതെന്നും, ജനങ്ങള്‍ അത്തരം ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുക ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള അവകാശമാണെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്ക് നമ്മുടെ ജനാധിപത്യത്തെ മലിനമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിലെ എസ്‌ഐആര്‍ പ്രക്രിയ അങ്ങേയറ്റം ആശങ്കാജനകമായ ഘട്ടത്തിലാണ് എന്ന മമത ബാനര്‍ജിയുടെ ആരോപണങ്ങളും അമിത്ഷാ തള്ളി. അത് രാജ്യത്തിന്റെ സുരക്ഷക്കും ജനാധിപത്യത്തിനും വേണ്ടി [&Read More
Tags :Mamata Banerjee
കൊല്‍ക്കത്ത: ബാബരി മസ്ജിദ് ധ്വംസനത്തിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് കൊല്‍ക്കത്തയില്‍ മെഗാ റാലി സംഘടിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷതയുടെയും ഐക്യത്തിന്റെയും സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് റാലിയുടെ പ്രധാന ലക്ഷ്യം. സാധാരണയായി ടി.എം.സിയുടെ ന്യൂനപക്ഷ വിഭാഗമാണ് ഈ റാലി സംഘടിപ്പിക്കാറുള്ളത്. ഇത്തവണ വിദ്യാര്‍ത്ഥി, യുവജന വിഭാഗങ്ങള്‍ക്കാണ് പ്രധാന ചുമതല നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റമെന്നാണ് സൂചന. കൊല്‍ക്കത്തയിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപമാണ് റാലി നടക്കുക. പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ [&Read More
കൊല്‍ക്കത്ത: വോട്ടര്‍പട്ടികയുടെ തീവ്ര പുനഃപരിശോധന (എസ്‌ഐആര്‍) ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എസ്‌ഐആര്‍ ‘സൂപ്പര്‍ എമര്‍ജന്‍സി’ ആണെന്നും, കേവലം രണ്ട് മാസത്തിനുള്ളില്‍ ഈ നടപടി നീതിയുക്തമായി പൂര്‍ത്തിയാക്കുക അസാധ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. നോട്ട് നിരോധനം പോലെ ഒരുതരം ‘വോട്ട്ബന്ദി’യാണ് ഇതെന്നും മമത വിമര്‍ശിച്ചു. നോര്‍ത്ത് ബംഗാളിലെ പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സിലീഗുരിയില്‍ എത്തിയതായിരുന്നു മമത. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി മനഃപൂര്‍വം ജനങ്ങളില്‍ പരിഭ്രാന്തിയും ദുരിതവും ഉണ്ടാക്കാനുള്ള ശ്രമമാണെന്നും, വോട്ടര്‍മാരെ അപകീര്‍ത്തിപ്പെടുത്താനുള്ള [&Read More
തൃണമൂല്‍ റാലിയില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് മമത; സാമുദായിക ഐക്യത്തിന്റെ സന്ദേശവുമായി മതമേലധ്യക്ഷന്മാര്‍
കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയുടെ ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ പ്രക്രിയക്കെതിരായ പ്രതിഷേധ റാലി ഭരണഘടനാ അവകാശങ്ങളുടെ വിളംബരം കൂടിയായി. റെഡ് റോഡില്‍ നിന്ന് ജോറാസങ്കോ താക്കൂര്‍ ബാരിയിലേക്ക് നീങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രകടനം നയിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം മുന്‍നിരയില്‍ കൈകോര്‍ത്ത് നിന്ന വിവിധ മതമേലധ്യക്ഷന്മാരായിരുന്നു റാലിയുടെ ഏറ്റവും ശ്രദ്ധേയമായ കാഴ്ച. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ജൈന സമുദായങ്ങളിലെ പ്രമുഖരെ മുന്‍നിരയില്‍ അണിനിരത്തി, ബിജെപിയുടെ ന്യൂനപക്ഷ പ്രീണന [&Read More
കൊല്‍ക്കത്ത: മുംബൈയിലെ പ്രതിപക്ഷ മാര്‍ച്ചിനു പിന്നാലെ ബംഗാളിലും എസ്‌ഐആറിനും തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കുമെതിരെ വന്‍ പ്രതിഷേധം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത നഗരത്തെ പിടിച്ചുകുലുക്കിയ കൂറ്റന്‍ റാലി നടന്നത്. വോട്ടര്‍ പട്ടികയുടെ തീവ്രപരിശോധനയിലും വോട്ട് തട്ടിപ്പ് നീക്കങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളുടെ സൂചനാ റാലിയായാണ് ഇന്ന് തൃണമൂലിന്റെ നേതൃത്വത്തില്‍ വമ്പന്‍ പ്രകടനം സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്ക് ഒഴുകിയെത്തിയത്. റെഡ് റോഡിലെ ഡോ. ബി.ആര്‍ അംബേദ്കറുടെ [&Read More
‘ബംഗാളില്‍ പലയിടത്തും വോട്ടര്‍മാരും ബൂത്തുകളും അപ്രത്യക്ഷമായി’; ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച പ്രത്യേക തീവ്ര വോട്ടര്‍ പട്ടികാ പുനഃപരിശോധനയില്‍(എസ്‌ഐആര്‍) കൂടുതല്‍ ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയില്‍ നിന്ന് നിയമപരമായ വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ചിലയിടത്ത് ബൂത്തുകള്‍ തന്നെ അപ്രത്യക്ഷമായതായും ആരോപണമുണ്ട്. തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും നടക്കുന്നത് ‘നിശ്ശബ്ദവും അദൃശ്യവുമായ കൃത്രിമം’ ആണെന്നും ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി [&Read More