02/08/2026
[fontresizer_tawhidurrahmandear_widget]

Tags :Mamata Banerjee

Main story

മമത ഡല്‍ഹിയിലേക്ക്; ‘വോട്ട് കൊള്ള’യ്‌ക്കെതിരെ പുതിയ പടയൊരുക്കവുമായി തൃണമൂല്‍

കൊല്‍ക്കത്ത/ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടിക്കെതിരെ ദേശീയതലത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ്. ഇതിനായി ഫെബ്രുവരിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹി സന്ദർശിച്ചേക്കുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്തായിരിക്കും സന്ദർശനം. വോട്ടർ പട്ടിക പുതുക്കലിന്റെ മറവിൽ ചില പ്രത്യേക വിഭാഗങ്ങളെയും സമുദായങ്ങളെയും ലക്ഷ്യം വെച്ച് അവരുടെ വോട്ടുകൾ നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢശ്രമമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു. എസ്ഐആർ നടപടിയെ ദേശീയ പൗരത്വ [&Read More

India

‘ബംഗാളിൽ രാഷ്ട്രപതി ഭരണം അനിവാര്യം’; വൻ അഴിമതി ഉടൻ പുറത്തുവരുമെന്ന് ബിജെപി എംപി,

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഉടൻ തന്നെ രാഷ്ട്രപതി ഭരണത്തിന് സാഹചര്യമൊരുങ്ങുമെന്ന് ബിജെപി എംപിയും മുൻ ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായ. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന വലിയ അഴിമതി പുറത്തുവരുമെന്നും ഇതിനെത്തുടർന്നുണ്ടാകുന്ന ക്രമസമാധാന തകർച്ച രാഷ്ട്രപതി ഭരണത്തിലേക്ക് നയിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനം. തംലുക് നിയോജകമണ്ഡലത്തിൽ നിന്നുള്ള എംപിയായ ഗംഗോപാധ്യായയുടെ ഈ പ്രസ്താവന ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്. പുറത്തുവരാനിരിക്കുന്ന അഴിമതിയിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങുമെന്നും 72 മണിക്കൂർ നീളുന്ന പണിമുടക്കുകൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം [&Read More

India

കൽക്കരി അഴിമതിയിൽ അമിത് ഷായ്ക്കെ‌തിരെ തെളിവുകൾ കൈയിലുണ്ട്; പുറത്തുവിടും’- വിടാതെ മമത

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പരസ്യ വെല്ലുവിളിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അമിത് ഷായ്ക്കെതിരായ അഴിമതിയുടെ തെളിവുകൾ അടങ്ങിയ പെൻഡ്രൈവുകൾ തന്റെ കൈവശമുണ്ടെന്നും, തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചാൽ അത് പുറത്തുവിടുമെന്നും മമത മുന്നറിയിപ്പ് നൽകി. ​തന്റെ കുടുംബാംഗങ്ങളെയും തൃണമൂൽ നേതാക്കളെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ചായിരുന്നു മമതയുടെ രൂക്ഷപ്ര പ്രതികരണം. “എന്റെ കൈവശം രണ്ടോ മൂന്നോ പെൻഡ്രൈവുകളുണ്ട്. അമിത് ഷാ എങ്ങനെയാണ് കൽക്കരി കടത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന കൃത്യമായ വിവരങ്ങൾ അതിലുണ്ട്. [&Read More

India

ഐ-പാകിലെ ഇഡി റെയ്ഡിനിടെ കുതിച്ചെത്തി മമത; പിടിച്ചെടുത്ത പാര്‍ട്ടി രേഖകള്‍ തിരിച്ചുവാങ്ങി കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ച അതീവ നാടകീയമായ സംഭവവികാസങ്ങള്‍ക്കാണ് കൊല്‍ക്കത്ത ഇന്ന് സാക്ഷ്യം വഹിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപദേശകരായ ഐRead More

Main story

‘എസ്‌ഐആറില്‍ വോട്ട് വെട്ടാന്‍ ഉപയോഗിക്കുന്നത് ബിജെപി ഐടി സെല്‍ നിര്‍മിച്ച ആപ്പുകള്‍’; ഗുരുതര

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തീവ്ര പരിശോധനയില്‍ (എസ്ഐആര്‍) തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനവും ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ഔദ്യോഗിക സംവിധാനങ്ങളല്ലെന്നും, ബിജെപി ഐടി സെല്‍ വികസിപ്പിച്ച അനധികൃത മൊബൈല്‍ ആപ്പുകളാണെന്നും മമത ആരോപിച്ചു. ഗംഗാസാഗര്‍ മേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ [&Read More

Main story

ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ വന്‍ ‘വെട്ടിനിരത്തല്‍’; 42 ബിജെപി മണ്ഡലങ്ങളില്‍ നീക്കം ചെയ്തത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധനയില്‍ (എസ്‌ഐആര്‍) നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച പകുതിയിലധികം മണ്ഡലങ്ങളിലും, അന്ന് അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ കൂടുതല്‍ വോട്ടുകളാണ് ഇപ്പോള്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. 2021Read More

India

കേന്ദ്രം ഒഴിവാക്കിയ ഗാന്ധിജിയുടെ പേര് ഏറ്റെടുത്ത് മമതാ സര്‍ക്കാര്‍; ബംഗാളില്‍ തൊഴിലുറപ്പ് പദ്ധതി

കൊല്‍ക്കത്ത: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് മഹാത്മാ ഗാന്ധിയെ ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് മറുപടിയുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാനം സ്വന്തം നിലയില്‍ നടപ്പാക്കി വരുന്ന തൊഴിലുറപ്പ് പദ്ധതിയായ ‘കര്‍മശ്രീ’യുടെ പേര് ‘മഹാത്മശ്രീ’ എന്ന് പുനര്‍നാമകരണം ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (Read More

Main story

‘ഇത് ബിജെപിയുടെ പണമല്ല, ജനങ്ങളുടേതാണ്; നിങ്ങളുടെ ദയാദാക്ഷിണ്യം എനിക്ക് വേണ്ട’-പൊതുവേദിയില്‍ കേന്ദ്രത്തിന്റെ കത്ത്

കൊല്‍ക്കത്ത: തൊഴിലുറപ്പ് പദ്ധതിയുടെയും ഭവന പദ്ധതിയുടെയും ഫണ്ട് തടഞ്ഞുവെച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിബന്ധനകള്‍ അടങ്ങിയ കത്ത് പരസ്യമായി കീറിയെറിഞ്ഞാണ് മമത തന്റെ രോഷം പ്രകടിപ്പിച്ചത്. തനിക്ക് നിങ്ങളുടെ ദയ വേണ്ട എന്ന് പറഞ്ഞുകൊണ്ടായിരുന്നു മമതയുടെ നടപടി. കേന്ദ്രം നല്‍കുന്ന ഫണ്ട് ബിജെപിയുടെ പണമല്ലെന്നും അത് ജനങ്ങളുടെ പണമാണെന്നും അവര്‍ തുറന്നടിച്ചു. കൂച്ച് ബിഹാറില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് റാലിയിലായിരുന്നു സംഭവം. ”ഇത് ബിജെപിയുടെ പണമല്ല, ജനങ്ങളുടെ പണമാണ്. സംസ്ഥാനത്തിന് [&Read More