28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Mamata Banerjee

India

മമത ബാനർജി രൂപകൽപ്പന ചെയ്ത വിവാദ ഫുട്ബോൾ ശിൽപം ബംഗാൾ സർക്കാർ നീക്കം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന വിവാദമായ ഫുട്ബോൾ ശിൽപം സംസ്ഥാന സർക്കാർ നീക്കം ചെയ്തു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി രൂപകൽപ്പന ചെയ്ത ഈ അർദ്ധകായ ശിൽപമാണ് ശനിയാഴ്ച പൊളിച്ചുമാറ്റിയത്. സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സംസ്ഥാന കായിക മന്ത്രി നിസിത് പ്രമാണിക് അറിയിച്ചു. കാഴ്ചയ്ക്ക് ഒട്ടും ഭംഗിയില്ലാത്തതും വിചിത്രവുമായ ഇത്തരം ഘടനകൾ നിലനിർത്താൻ കഴിയില്ലെന്ന് കായിക മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇടുപ്പിൽ [&Read More

India

‘കേന്ദ്രത്തിലെ ബിജെപി ഭരണം അധികം വൈകാതെ അവസാനിപ്പിക്കും’: ടിഎംസി എംഎൽഎമാരുടെ യോഗത്തിൽ മമത

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് ആഹ്വാനം ചെയ്‌ത്‌ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജി. വരും ദിവസങ്ങളിൽ ഡൽഹിയിലെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് കാളിഘട്ടിൽ നടന്ന പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ മമത ബാനർജി പ്രഖ്യാപിച്ചു. എന്ത് പ്രതിസന്ധിയുണ്ടായാലും ബിജെപിക്കെതിരായ പോരാട്ടത്തിൽ നിന്ന് പാർട്ടി ഒരടി പോലും പിന്നോട്ടില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും [&Read More

India

‘പോകേണ്ടവര്‍ക്കെല്ലാം പോകാം, ആരെയും നിർബന്ധിച്ച് പിടിച്ച് നിർത്തില്ല’ കനത്ത തോല്‍വിക്ക് പിന്നാലെ തൃണമൂല്‍

ബംഗാളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി വിട്ടുപോകണമെന്നുള്ളവർക്കെല്ലാം പോകാമെന്നും തൃണമൂൽ കോൺഗ്രസ് ആരുടെയും മുന്നിൽ മുട്ടുമടക്കില്ലെന്നും നഷ്‌ടമായതെല്ലാം തിരിച്ചുപിടിക്കുമെന്നും പ്രഖ്യാപിച്ച് മമത ബാനർജി. മറ്റുപാർട്ടികളിലേക്ക് ചേക്കേറമെന്നുള്ളവർക്ക് അങ്ങനെയാകാമെന്നും ആരെയും താൻ പിടിച്ചു നിർത്തില്ലെന്നും പാർട്ടിയെ താൻ കെട്ടിപ്പടുക്കുമെന്നും അവർ പറഞ്ഞു. ‘വിട്ടുപോകണമെന്ന് തോന്നുവർക്കെല്ലാം പോകാം. പാർട്ടിയെ പുനസംഘടിപ്പിക്കും. പാർട്ടിയിൽ തുടരുന്നവർ അക്രമത്തിൽ നശിച്ച പാർട്ടി ഓഫിസുകൾ പുനർനിർമിക്കണം, പെയിൻ്റടിക്കണം, തുറന്ന് പ്രവർത്തിപ്പിക്കണം. ഞാൻ വരണമെങ്കിൽ ഞാനും വന്ന് പെയിൻ്റ് ചെയ്യാം. തൃണമൂൽ കോൺഗ്രസ് മുട്ടുമടക്കില്ല. ജനവിധി കൊള്ളയടിക്കപ്പെട്ടിരിക്കുകയാണ്’ [&Read More

Main story

ബംഗാളിലെ തെരഞ്ഞെടുപ്പ് അക്രമ കേസ്: അഭിഭാഷക വേഷത്തിൽ ഹൈകോടതിയിൽ  മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷക വേഷത്തിലെത്തി മമത ബാനർജി. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട ഹരജിയിൽ വാദിക്കാനാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ കൂടിയായ മമത എത്തിയത്. മുതിർന്ന അഭിഭാഷകനും എം.പിയുമായ കല്യാൺ ബാനർജി, മകൻ സിർസന്യ ബന്ദോപാധ്യായ എന്നിവരും മമതയ്‌ക്കൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള ഹരജി ചീഫ് ജസ്റ്റിസ് എച്ച്.സി സുജോയ് പാൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. സിർസന്യ ബന്ദോപാധ്യായയാണ് കേസിൽ ഹരജി സമർപ്പിച്ചത്. [&Read More

India

തോറ്റപ്പോൾ പ്രതിപക്ഷത്തെ ഓർമവന്നു, ഐക്യത്തിനായുള്ള മമതയുടെ ആഹ്വാനം തള്ളി കോൺഗ്രസും സിപിഎമ്മും

കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ബിജെപിക്കെതിരെ ഒന്നിക്കാൻ മമതാ ബാനർജി നടത്തിയ ആഹ്വാനത്തെ കോൺഗ്രസും ഇടതുപക്ഷവും തള്ളിക്കളഞ്ഞു. ബിജെപി നേതാവ് സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് പ്രതിപക്ഷ ഐക്യത്തിനായി മമത വീഡിയോ സന്ദേശം പുറത്തുവിട്ടത്. ബിജെപിയെ നേരിടാൻ ഇടതുപക്ഷവും വിദ്യാർത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും തന്നോടൊപ്പം നിൽക്കണമെന്നായിരുന്നു മമതയുടെ ആവശ്യം. എന്നാൽ തൃണമൂൽ കോൺഗ്രസിൻ്റെ മുൻകാല നിലപാടുകളെയും ഭരണത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് ഈ നീക്കത്തെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി എതിർത്തു. അഴിമതിക്കാരും [&Read More

India

ബം​ഗാളിൽ പുതു ചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തു

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുത്തൻ ചരിത്രമെഴുതി ബിജെപിയുടെ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റു. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ നേതാക്കൾ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു 11.30Read More

India

രാജിവയ്ക്കില്ലെന്ന് മമത; ബംഗാളിൽ ഇനി എന്തു സംഭവിക്കും?

കൊൽക്കത്ത: തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താൻ രാജിവെക്കില്ലെന്നും മമതാ ബാനർജി പ്രഖ്യാപിച്ചതോടെ പശ്ചിമ ബംഗാളിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസ് തോറ്റിട്ടില്ലെന്നാണ് മമതയുടെ വാദം. മെയ് ആറ് വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധിയെന്നിരിക്കെ, മമതയുടെ ഈ നിലപാട് ഭരണഘടനാപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. സാധാരണയായി ഭരണവിരുദ്ധ ജനവിധി ഉണ്ടായാൽ മുഖ്യമന്ത്രി ഗവർണർക്ക് രാജി സമർപ്പിക്കുകയും അടുത്ത സർക്കാർ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരുകയുമാണ് പതിവ്. എന്നാൽ രാജ്ഭവനിലെത്തി രാജി [&Read More

India

‘എന്റെ നേതാവിനെ ഓർത്ത് അഭിമാനം; മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും’; പ്രതികരണവുമായി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി മഹുവ മൊയ്ത്ര എം.പി. ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലമാണെങ്കിൽ അത് അംഗീകരിക്കുന്നുവെന്നും എന്നാൽ ഏകാധിപത്യത്തിനെതിരായ പോരാട്ടം അവസാനിക്കില്ലെന്നും മഹുവ വ്യക്തമാക്കി. ഭരണഘടന അവസാന വാക്കായ മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. ‘ബംഗാൾ ബിജെപിയെയാണ് ആഗ്രഹിച്ചതെങ്കിൽ അവർക്കത് ലഭിച്ചു. ആ ജനവിധിയെ ഞങ്ങൾ മാനിക്കുന്നു. [&Read More

Main story

ബംഗാളിലും തമിഴകത്തും അട്ടിമറി; അസമിലും പുതുച്ചേരിയിലും എൻഡിഎ ഭരണത്തുടർച്ച

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ രാജ്യം അക്ഷരാർത്ഥത്തിൽ അമ്പരപ്പിലാണ്Read More

India

‘വോട്ടെണ്ണലിന് ഞാൻ നേരിട്ട് കൗണ്ടിങ് റൂമിലെത്തും; എന്റെ വാർത്താസമ്മേളനം വരെ ഒരാളും കൗണ്ടിങ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കാനിരിക്കെ, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ (ഇവിഎം) കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി. ഇവിഎം മാറ്റാനും കമ്പ്യൂട്ടറിലെ കണക്കുകളിൽ മാറ്റം വരുത്തി ബിജെപിയുടെ വോട്ടുകൾ വർധിപ്പിക്കാനും നീക്കം നടക്കുന്നുണ്ടെന്ന് അവർ ആരോപിച്ചു. സ്‌ട്രോങ് റൂമുകളിലും കൗണ്ടിങ് ഹാളിലും ജാഗ്രത പാലിക്കാൻ മമത തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. വോട്ടെണ്ണൽ ദിനത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്നും ബംഗാളിനെ [&Read More