27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Mamata Banerjee

India

‘സുവേന്ദു മാലാഖയൊന്നുമല്ല; പാർട്ടി വിട്ട ശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല’-അഭിമുഖ വിവാദത്തിൽ വിശദീകരണവുമായി മഹുവ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ താൻ വാനോളം പുകഴ്ത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ബിബിസിക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രം തങ്ങൾക്ക് അനുകൂലമായ രീതിയിൽ മുറിച്ചെടുത്ത് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മഹുവ എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. താൻ ഇപ്പോഴും മമത ബാനർജിക്കൊപ്പമാണെന്ന് വ്യക്തമാക്കിയ അവർ, നിലവിൽ പാർട്ടി വിട്ട തൃണമൂൽ വിമതരെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. അഭിമുഖം [&Read More

India

തൃണമൂൽ ‘ഫയർബ്രാൻഡ്’ മഹുവ മൊയ്ത്രയും ബിജെപി പാളയത്തിലേക്ക്? സുവേന്ദുവിനെ പുകഴ്ത്തി അഭിമുഖം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ വിഴുങ്ങിയ രാഷ്ട്രീയ കൊടുങ്കാറ്റ് അവസാനിക്കുന്നില്ല. 20 ലോക്സഭാ എംപിമാരും 58 എംഎൽഎമാരും മമത ബാനർജിയെ കൈവിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറിയതിന് പിന്നാലെ, പാർട്ടിയുടെ ഏറ്റവും ശക്തയായ യുവമുഖവും ഫയർബ്രാൻഡ് നേതാവുമായ മഹുവ മൊയ്ത്രയും മമത ബാനർജിക്കെതിരെ പരസ്യമായി രംഗത്ത്. ‘ബിബിസി’ക്ക് നൽകിയ അഭിമുഖത്തിൽ, ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ വാനോളം പുകഴ്ത്തി മഹുവ നടത്തിയ പരാമർശങ്ങളാണു രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. [&Read More

India

മമതയെ അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയെന്ന് വിമത വിഭാഗം; ‘പാർട്ടി ബോസ് ഞാൻ തന്നെ,

അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയെന്ന ഋതബ്രത ബാനർജി പക്ഷത്തിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ, ദേശീയ വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് മമതാ ബാനർജിRead More

India

എംപിമാരും എംഎൽഎമാരും കാവിപ്പാളയത്തിലേക്ക്; മമതയെ വിടാതെ ജനം-തൃണമൂലിന്‍റെ മിന്നൽ സമരത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

കൊൽക്കത്ത: പാർട്ടിയിലെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ കൂടുമാറുമ്പോഴും തനിക്ക് പിന്നിൽ സാധാരണക്കാരായ അണികളുണ്ടെന്ന് പ്രഖ്യാപിച്ച് കൊൽക്കത്തയിൽ മമതയുടെ ശക്തിപ്രകടനം. ബംഗാളിൽ ബിജെപി സർക്കാർ നടത്തുന്ന വഴിയോരക്കച്ചവടക്കാരുടെ കൂട്ട ഒഴിപ്പിക്കലിനെതിരെ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ച മിന്നൽ സമരത്തിലാണ് ആയിരങ്ങൾ പങ്കെടുത്തത്. മുൻകൂട്ടി ഒരു പ്രഖ്യാപനവുമില്ലാതെ നടത്തിയ പ്രതിഷേധ മാർച്ചിലാണ് മമത ബാനര്‍ജിക്കൊപ്പം വൻ ജനക്കൂട്ടം അണിനിരന്നത്. മുൻകൂട്ടി പ്രഖ്യാപിക്കാത്ത പരിപാടിയായിരുന്നിട്ടും കൊൽക്കത്തയുടെ ഹൃദയഭാഗമായ എസ്പ്ലനേഡിലേക്ക് ആയിരക്കണക്കിന് സാധാരണ ജനങ്ങളാണ് മമതയ്ക്ക് പിന്തുണയുമായി ഒഴുകിയെത്തിയത്. അവിടെനിന്ന് സുബോധ് മല്ലിക് [&Read More

India

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; മമത ബാനർജിക്കെതിരെ പോലീസ് കേസ്

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ചെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. “ഒരു പ്രത്യേക സമുദായം ഒന്നിച്ചാൽ അത് മറ്റുള്ളവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും” എന്ന് മമത മാർച്ചിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതായാണ് ആരോപണം. കൊൽക്കത്ത സ്വദേശിയായ ഒരാൾ നൽകിയ പരാതിയിൽ നേതാജി നഗർ പോലീസ് സ്റ്റേഷനിലാണ് ആദ്യം സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസ് കൂടുതൽ അന്വേഷണത്തിനായി ഹാരെ [&Read More

Main story

‘മരണം വരെ ബിജെപി എന്റെ ശത്രു, അവരെ പുറത്താക്കുന്നത് വരെ രാഷ്ട്രീയം ഉപേക്ഷിക്കില്ല,

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പൂർണ്ണമായ പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചനകൾ ശക്തമാകുന്നു. എന്നാൽ പാർട്ടിയിൽ മമത ബാനർജിക്കെതിരെ ഉയർന്നുവന്ന വിമത വിഭാഗത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് മഹുവ മൊയ്ത്ര രംഗത്തെത്തി. മമത ബാനർജിയെ മറികടന്ന് പാർട്ടിയിൽ ഒരു വിഭാഗത്തിനും നിലനിൽപ്പില്ലെന്ന് മഹുവ വ്യക്തമാക്കി. പാർട്ടിയിൽ നിന്നും ഉയർന്നുവരുന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞ മഹുവ, മമതയുടെ നേതൃത്വത്തെ പൂർണ്ണമായി പിന്തുണച്ചു. “യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്നത് മമത ബാനർജി തന്നെയാണ്. [&Read More

Main story

‘അമിത് ഷാ നേരിട്ടു വിളിച്ചു’; യൂസുഫ് പത്താൻ ബിജെപിയിലേക്ക്? ഡൽഹിയിൽ കൂടിക്കാഴ്ചയെന്ന് റിപ്പോർട്ട്

കൊൽക്കത്ത/ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു. ബഹറാംപൂർ ലോക്സഭാ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താൻ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് യൂസുഫ് പത്താനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മുതിർന്ന തൃണമൂൽ നേതാവ് കല്യാൺ ബാനർജിയാണു വാർത്ത പുറത്തുവിട്ടത്. ഗുജറാത്തിലെ ബറോഡയിലായിരുന്ന പത്താനുമായി താൻ സംസാരിച്ചിരുന്നുവെന്നും അമിത് ഷാ വിളിച്ചതു [&Read More

Main story

മമതയ്ക്ക് വൻ തിരിച്ചടി: എംപി സ്ഥാനം രാജിവെച്ച് സുഖേന്ദു ശേഖര്‍ റോയ്; തൃണമൂല്‍

ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം ഒടുവിൽ പാർലമെന്റിലേക്കും. ഭരണം നഷ്‌ടമായ മമത ബാനർജിക്ക് വൻ തിരിച്ചടിയായി മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയ് പാർട്ടിയിൽ നിന്നും രാജ്യസഭാ എംപി സ്‌ഥാനത്തുനിന്നും രാജിവച്ചു. പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി ഡൽഹിയിൽ ഉള്ളപ്പോഴാണ് നാടകീയ നീക്കം. തൃണമുൽ ഭരണകാലത്തെ അനിയന്ത്രിതമായ അഴിമതിയെ രൂക്ഷമായി വിമർശിച്ചാണ് സുഖേന്ദുവിൻ്റെ പടിയിറക്കം. ഇന്ന് രാവിലെ പാർലമെന്റിലെത്തിയാണ് സുഖേന്ദു ശേഖർ റോയ് രാജി സമർപ്പിച്ചത്. ബിജെപിയിൽ ചേരുമോ എന്ന് അദ്ദേഹം പരസ്യമായി [&Read More

India

‘രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ല’; ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗത്തിന് തൊട്ടുമുമ്പ് ഡൽഹിയിൽ ഫ്ലക്സ്

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൻ്റെ നിർണായക യോഗം നടക്കാനിരിക്കെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹിയിൽ വ്യാപകമായി ഫ്ലെക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രാഹുൽ ഗാന്ധിക്ക് സ്ഥിരതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നഗരത്തിലെ പ്രധാന നിരത്തുകളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളായ ശരദ് പവാർ, മമത ബാനർജി, ഉദയനിധി സ്റ്റാലിൻ, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ മുൻപ് രാഹുലിനെതിരെ ഉന്നയിച്ച വിമർശനങ്ങളാണ് ഫ്ലെക്‌സുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൽഹി അശോക് റോഡ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ എം.കെ സ്റ്റാലിൻ, ഭഗവന്ത് മൻ, പിണറായി വിജയൻ [&Read More