മുംബൈ: അധോലോക നായകനായിരുന്ന ഹാജി മസ്താന്റെ മകൾ ഹസീൻ മസ്താൻ മിർസ നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സമീപിച്ചു. നിർബന്ധിത ബാലവിവാഹം, ലൈംഗിക പീഡനം, സ്വത്ത് തട്ടിയെടുക്കൽ എന്നീ ഗുരുതര പരാതികളുമായാണ് ഹസീൻ ഉന്നത നേതൃത്വത്തിന് അപേക്ഷ നൽകിയത്. 1994Read More
Tags :Narendra Modi
പൂനെ: ഇന്ത്യയുടെ വിദേശനയങ്ങള്‍ നടപ്പാക്കാന്‍ ഒരു ജയശങ്കര്‍ മതിയോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തന്നെയും രാമായണത്തിലെ കഥാപാത്രങ്ങളോട് ഉപമിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇവിടെ ഒരു മോദി മാത്രമേയുള്ളൂ, ഹനുമാനെ പോലെ താന്‍ അദ്ദേഹത്തെ സേവിക്കുകയാണെന്നായിരുന്നു ജയശങ്കറിന്റെ മറുപടി. പൂനെ പുസ്തക മേളയില്‍ നടന്ന സംവാദത്തിനിടെ സദസ്സില്‍ നിന്നുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘താങ്കളുടെ ചോദ്യം തെറ്റാണ്. നമുക്ക് ഒരു മോദിയുണ്ട് എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്. കാരണം, ആത്യന്തികമായി ശ്രീഹനുമാന്‍ സേവിക്കുകയാണ് ചെയ്യുന്നത്,’ ജയശങ്കര്‍ [&Read More
‘വലിയ ശതകോടീശ്വരന്മാര്‍ക്ക് വേണ്ടി നിയമങ്ങള്‍ മാറ്റിയെഴുതുന്നു’; മോദിക്കും അദാനിക്കും എതിരെ അര്‍ണാബ് ഗോസ്വാമി
ന്യൂഡല്‍ഹി: ബിജെപി അനുകൂല നിലപാടുകളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി കേന്ദ്ര സര്‍ക്കാരിനും വ്യവസായി ഗൗതം അദാനിക്കുമെതിരെ നടത്തിയ രൂക്ഷ വിമര്‍ശനം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. ആരവല്ലി മലനിരകളുടെ നാശവും രാജ്യത്തെ വായു മലിനീകരണവും ചൂണ്ടിക്കാട്ടിയാണ് അര്‍ണാബ് റിപ്പബ്ലിക് ടിവിയിലെ ചര്‍ച്ചകളിലൂടെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുപ്രീം കോടതിയെയും കടന്നാക്രമിച്ചത്. അദാനിക്കെതിരെ പരോക്ഷ വിമര്‍ശനം: 1.3 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ആരവല്ലി മലനിരകള്‍ വന്‍കിട ബിസിനസുകാര്‍ ലാഭത്തിന് വേണ്ടി തകര്‍ക്കുകയാണെന്ന് അര്‍ണാബ് ആരോപിച്ചു. അദാനി ഗ്രൂപ്പിനെ [&Read More
മസ്‌കത്ത്: ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. മസ്‌കറ്റ് സന്ദർശന വേളയിൽ ഒമാൻ സുൽത്താൻ ഹൈഥം ബിൻ താരിഖിൽ നിന്നാണ് അദ്ദേഹം ഈ അത്യുന്നത പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇതോടെ കഴിഞ്ഞ 11 വർഷത്തെ ഭരണകാലയളവിനിടെ ലോകത്തിലെ വിവിധ രാഷ്ട്രങ്ങൾ പ്രധാനമന്ത്രിക്ക് നൽകുന്ന ആകെ ബഹുമതികളുടെ എണ്ണം 29 ആയി. അംഗീകാരം: ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിൽ മോദി വഹിച്ച നിർണ്ണായക പങ്കിനെ മുൻനിർത്തിയാണ് സുൽത്താനേറ്റ് ഈ [&Read More
‘ഇന്‍ഡിഗോ പ്രശ്‌നവും വായുമലിനീകരണവുമെല്ലാം പരിഹരിക്കപ്പെട്ടു!’; വന്ദേമാതരം ചര്‍ച്ചയില്‍ പരിഹാസവുമായി വിശാല്‍ ദദ്‌ലാനി
മുംബൈ: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ദേശീയ ഗീതമായ ‘വന്ദേമാതര’ത്തെക്കുറിച്ച് 10 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയെ പരിഹസിച്ച് ബോളിവുഡ് സംഗീതസംവിധായകന്‍ വിശാല്‍ ദദ്‌ലാനി. രാജ്യത്തെ മറ്റ് സുപ്രധാന വിഷയങ്ങള്‍ മാറ്റിവെച്ച് ഒരു ഗാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇത്രയധികം സമയം ചെലവഴിച്ചതിനെതിരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ‘സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയുണ്ട്’ എന്ന് തുടങ്ങുന്ന വീഡിയോയില്‍ പരിഹാസരൂപേണയാണ് അദ്ദേഹം സംസാരിക്കുന്നത്. വന്ദേമാതരത്തെക്കുറിച്ചുള്ള ഈ സുദീര്‍ഘമായ ചര്‍ച്ചയോടെ ഇന്ത്യയിലെ തൊഴിലില്ലായ്മ, വായു മലിനീകരണം, ഇന്‍ഡിഗോ വിമാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം [&Read More
‘ദൃശ്യങ്ങൾ നശിപ്പിക്കുന്നത് എന്തിന്? ചീഫ് ജസ്റ്റിസിനെ മാറ്റിയതെന്തിന്?’; തെര. കമ്മീഷന്‍റെ നിഷ്പക്ഷതയില്‍ 3
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയ്ക്കും നിഷ്പക്ഷതയ്ക്കുമെതിരെ ലോക്‌സഭയിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഭയിൽ നടന്ന ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ മൂന്ന് നിർണായക ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്ന പാനലില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ ഇരുത്താനുള്ള പണിയാണ് നരേന്ദ്ര മോദിയും അമിത് ഷായും ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഹുൽ ഗാന്ധി ഉന്നയിച്ച മൂന്ന് പ്രധാന ചോദ്യങ്ങൾ [&Read More
പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ലോകനേതാക്കള്‍ സശ്രദ്ധം കേള്‍ക്കുന്നുവെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭഗവത്. ഇന്ത്യയുടെ വളർന്നു വരുന്ന ആഗോള ശക്തിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഈ മുന്നേറ്റം ലോകരാജ്യങ്ങളുടെ സമീപനത്തിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നതെന്നും ഭഗവത് പറഞ്ഞു. ആർ.എസ്.എസ്സിന്റെ നൂറ്റാണ്ട് ആഘോഷങ്ങളുടെ ഭാഗമായി പൂനെയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ഇന്ത്യ ഉയർന്നു വരുമ്പോൾ, ആഗോള പ്രശ്‌നങ്ങള്‍ക്കും സംഘർഷങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്ന് ലോകം വിശ്വസിക്കുന്നു. ഇത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു ആശയമാണ്, [&Read More
‘ഗുരുതര ആരോപണത്തിലും സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ ബിജെപി നടപടിയില്ല; ആരോപണങ്ങള്‍ സത്യമാണോ?’, ചോദ്യങ്ങളുമായി പ്രിയങ്ക്
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയ സംഭവത്തില്‍ ബിജെപി നേതൃത്വം പാലിക്കുന്ന മൗനം ചോദ്യം ചെയ്ത് പ്രതിപക്ഷം. കേന്ദ്രമന്ത്രിക്കെതിരായ ലൈംഗിക വെളിപ്പെടുത്തലുകളുടെ വിവരങ്ങള്‍ പുറത്തുവരാനിരിക്കുകയാണെന്നും, പ്രധാനമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ചിത്രങ്ങള്‍ യുഎസ് ഏജന്‍സികളുടെ കൈയിലുണ്ടെന്നുമായിരുന്നു സ്വാമിയുടെ പ്രധാന ആരോപണം. എക്‌സിലൂടെയാണ് ബിജെപി നേതാവിന്റെ ആരോപണങ്ങള്‍. എന്നാല്‍, വിവാദ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ഇത് ആയുധമാക്കി രംഗത്തെത്തിയിരിക്കുകയാണ്. (Read More
‘പരാജയത്തിന്റെ നിരാശയില്‍ സഭ അലങ്കോലമാക്കരുത്, രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള വേദിയാക്കരുത്’; ശീതകാല സമ്മേളനത്തിന് മുമ്പ്
ന്യൂഡല്‍ഹി: പ്രതിപക്ഷം പരാജയത്തിന്റെ നിരാശയില്‍ നിന്ന് പുറത്തുവന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18ാം ലോക്‌സഭയുടെ ആറാം സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചു. സമ്മേളനം രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള വേദിയാകാതെ, ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള ഇടമായി മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ‘ശീതകാല സമ്മേളനം വെറുമൊരു ചടങ്ങല്ല, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജ്ജം പകരും’ അദ്ദേഹം പറഞ്ഞു. നമ്മുടെ ജനാധിപത്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും ശക്തിയെ [&Read More
‘ഫ്രീബി സംസ്കാരത്തിനെതിരെ സംസാരിച്ച മോദിയും ഇപ്പോള്‍ അത് ഏറ്റെടുക്കുന്നു; ഇത് വികസനമല്ല, രാഷ്ട്രീയ
ന്യൂഡല്‍ഹി: സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള രാഷ്ട്രീയത്തിനെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ ഡി. സുബ്ബറാവു. വോട്ടുകള്‍ നേടാന്‍ സൗജന്യങ്ങള്‍ സഹായിച്ചേക്കാം. എന്നാല്‍, അവ രാജ്യത്തെ മുന്നോട്ടുനയിക്കില്ലെന്നും, കടമെടുത്ത പണം നല്‍കുന്നത് വികസനമല്ല, രാഷ്ട്രീയ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ എഴുതിയ ലേഖനത്തിലാണ് മുന്‍ ആര്‍ബിഐ ഗവര്‍ണറുടെ വിമര്‍ശനം. ”മത്സരബുദ്ധിയോടെയുള്ള ഈ സൗജന്യ പ്രഖ്യാപനങ്ങള്‍ ഭരണതലത്തിലെ സാമ്പത്തിക അച്ചടക്കം പൂര്‍ണമായി ഇല്ലാതാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സാമ്പത്തിക യാഥാര്‍ഥ്യങ്ങളെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് അവിശ്വസനീയമായ വാഗ്ദാനങ്ങള്‍ [&Read More