22/07/2026
[fontresizer_tawhidurrahmandear_widget]

Tags :obituary

India

മുന്‍ കേന്ദ്രമന്ത്രി സുരേഷ് കല്‍മാഡി അന്തരിച്ചു

പൂനെ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുരേഷ് കല്‍മാഡി (81) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30ന് പൂനെ നവി പേട്ടിലെ വൈകുണ്ഠ് സ്മാശന്‍ഭൂമിയില്‍ നടക്കും. ഉച്ചയ്ക്ക് 2 മണി വരെ എരന്ദ്‌വാനയിലെ കല്‍മാഡി ഹൗസില്‍ പൊതുദര്‍ശനം നടക്കും. ഇന്ത്യന്‍ കായിക ഭരണരംഗത്തെ പ്രമുഖനായിരുന്ന കല്‍മാഡി ദീര്‍ഘകാലം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പ് വ്യോമസേനാ പൈലറ്റായിരുന്ന [&Read More

Magazine

ഡല്‍ഹിയുടെ പ്രിയപ്പെട്ട അസറുവിന്റെ ഓര്‍മകള്‍ക്ക് രണ്ടാണ്ട്

കെ.കെ മുഹമ്മദ് ഹലീംസെക്രട്ടറി, ഡല്‍ഹി കെഎംസിസി ഡല്‍ഹി കെഎംസിസി സെക്രട്ടറിയും ഡല്‍ഹി മലയാളികള്‍ക്കിടയില്‍ ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും പ്രിയപ്പെട്ടവനുമായി മാറിയിരുന്ന അസറുദ്ദീന്‍, വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം തികയുകയാണ്. തച്ചനാട്ടുകാര പാലോടിലെ പട്ടിശ്ശേരി വീട്ടില്‍ ഹനീഫയുടെ മകന്‍ അസ്ഹറുദ്ദീന്‍ പാലോട് എന്ന അസറു പനി ബാധിതനായി ചികിത്സയിലായിരിക്കെ ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ചാണ് ലോകത്തോട് വിടപറഞ്ഞത്. ഉന്നതപഠനത്തിനായി 2019ല്‍ വിദ്യാര്‍ത്ഥിയായി ഡല്‍ഹിയിലെത്തിയ അസറു ചുരുങ്ങിയ നാല് വര്‍ഷം കൊണ്ട് തന്നെ തന്റെ നേതൃപാടവം കൊണ്ടും ഇടപെടലുകള്‍ കൊണ്ടും [&Read More

Main story

കടുത്തുരുത്തി മുന്‍ എംഎൽഎ പി.എം മാത്യു അന്തരിച്ചു

പാലാ: കേരള കോൺഗ്രസ് നേതാവും കടുത്തുരുത്തി മുൻ എംഎൽഎയുമായ പി.എം മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ പി.എം മാത്യു, കേരള കോൺഗ്രസിന്റെ വിവിധ തലങ്ങളിൽ നിർണ്ണായക പദവികൾ വഹിച്ചിട്ടുണ്ട്. കെ.എസ്.സിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1991 മുതൽ 1996 വരെ കടുത്തുരുത്തി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1991Read More

Magazine

കരുത്തായി ആ ധീരസ്മരണകള്‍; ഉമറലി ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ക്ക് 17 ആണ്ട്

മലബാറിന്റെ ആത്മീയവും സാമൂഹികവുമായ ചരിത്രത്തിൽ വിനയം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും മായാത്ത മുദ്ര പതിപ്പിച്ച നായകനായിരുന്നു പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ (1941–2008). പി.എം.എസ്.എ പൂക്കോയ തങ്ങളുടെ രണ്ടാമത്തെ മകനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരനുമായിരുന്ന അദ്ദേഹം, കുടുംബത്തിലെയും സമുദായത്തിലെയും നിർണ്ണായകമായ ആഭ്യന്തര കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് കൊണ്ട് കൊടപ്പനക്കലെ ‘ആഭ്യന്തര മന്ത്രി’ എന്ന പേരിലും അറിയപ്പെട്ടു. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ‘ഫൈസി’ ബിരുദം നേടിയ തങ്ങൾ, അറിവിനെ കർമ്മമാക്കി മാറ്റിയ [&Read More