03/06/2026
[fontresizer_tawhidurrahmandear_widget]

‘രസികനിലെ’ ബാലതാരം; നടൻ ഹരിമുരളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

 ‘രസികനിലെ’ ബാലതാരം; നടൻ ഹരിമുരളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂർ: മലയാള സിനിമയിൽ ബാലതാരമായി പ്രേക്ഷകമനം കവർന്ന ഹരിമുരളിയെ (28) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ സ്വന്തം വീട്ടിലാണ് ഹരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ വിഎഫ്എക്സ് (VFX) ആർട്ടിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലെ വികൃതിപ്പയ്യനായി എത്തിയാണ് ഹരി സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിൽ ദിലീപിന്റെ കഥാപാത്രം വിളിക്കുന്ന ‘കടവാവൽ’ എന്ന പേരും ഹരിയുടെ തമാശ കലർന്ന ഡയലോഗുകളും ഏറെ ഹിറ്റായിരുന്നു. രസികന് പുറമെ അണ്ണൻ തമ്പി, മാടമ്പി, ഡോൺ തുടങ്ങി അൻപതോളം സിനിമകളിൽ ഹരി അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ കുട്ടിച്ചാത്തൻ, മാംഗല്യം തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും ഹരി വേഷമിട്ടിരുന്നു.

സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് സാങ്കേതിക മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രിയ താരത്തിന്റെ വിയോഗത്തിൽ സിനിമാ-സാംസ്കാരിക മേഖലയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.

Also read: