Tags :Operation Epic Fury
തെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ ഇസ്രയേലിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായുള്ള സൂചനകളാണു പുറത്തുവരുന്നത്. യുദ്ധത്തിന്റെ ആദ്യയാഴ്ച പിന്നിട്ടപ്പോഴേക്കും 6,586 കെട്ടിടങ്ങൾ തകർന്നതായാണ് ഇസ്രയേൽ ടാക്‌സ് അതോറിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 1,500ഓളം വാഹനങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. എ്ന്നാൽ, മിസൈൽ ആക്രമണത്തിൽ തകർന്നടിയുന്ന കെട്ടിടങ്ങളും റോഡുകളും ആക്രമണ ആഘാതത്തി്# രൂപപ്പെടുന്ന ഗർത്തങ്ങളും മണിക്കൂറുകൾക്കുള്ളിൽ പൊടിപോലുമില്ലാതെ അപ്രത്യക്ഷമാകുന്ന അനുഭവമാണ് ഒരു ഇസ്രയേലി ആക്ടിവിസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തകർന്ന അവശിഷ്ടങ്ങൾ അതിവേഗം നീക്കം ചെയ്യുന്ന നഗരസഭയുടെ നടപടിയെ ഒരു വിഭാഗം [&Read More
ബഗ്ദാദ്: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കിടയിൽ പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലുണ്ടായിരുന്ന നാല് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യോമസേനയുടെ ഇന്ധനവാഹിനി വിമാനത്തിലുണ്ടായിരുന്ന സൈനികരാണു കൊല്ലപ്പെട്ടതെന്ന് യുഎസ് സൈന്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടന്ന ദൗത്യത്തിനിടെ അപ്രതീക്ഷിതമായാണ് അപകടമുണ്ടായതെന്ന് യുഎസ് സെൻട്രൽ കമാൻഡിനെ(സെന്റ്‌കോം) ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശത്രുരാജ്യത്തിന്റെ ആക്രമണമോ അല്ലെങ്കിൽ അബദ്ധത്തിൽ സ്വന്തം സൈന്യത്തിന്റെ തന്നെ വെടിയേറ്റതോ അല്ല അപകടത്തിന് കാരണമെന്നാണ് സെന്റ്‌കോം വിശദീകരിക്കുന്നത്. വിമാനങ്ങൾ തമ്മിലുള്ള സാങ്കേതികമായ പ്രശ്‌നങ്ങളോ മറ്റ് അപകടങ്ങളോ ആകാം ഇതിലേക്ക് [&Read More
തെഹ്റാൻ: ഇറാന്റെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ. ഇറാന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ പശ്ചിമേഷ്യയാകെ ഇരുട്ടിലാകുമെന്നും, ആ ഇരുട്ടിൽ ജീവൻ രക്ഷിക്കാൻ ഓടുന്ന അമേരിക്കൻ സൈനികരെ വേട്ടയാടുമെന്നും മുതിർന്ന ഇറാനിയൻ നേതാവ് അലി ലാരിജാനി മുന്നറിയിപ്പ് നൽകി. അതിവേഗം യുദ്ധം വിജയിക്കാനാകുമെന്ന ട്രംപിന്റെ പരാമർശത്തോടും അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു. കുറച്ച് ട്വീറ്റ് ഇട്ട് യുദ്ധം ജയിക്കാനാകില്ലെന്നും ലാരിജാനി വ്യക്തമാക്കി. ഇറാന്റെ വൈദ്യുതി ശേഷി [&Read More
തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, അമേരിക്കയുടെ കരുത്തനായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ തീപിടിത്തം. സംഭവം ഇറാൻ ആക്രമണമാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അപകടത്തിൽ രണ്ട് അമേരിക്കൻ നാവികർക്ക് പരിക്കേറ്റു. ഇന്നു പകൽ ചെങ്കടലിലാണ് ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുകളിലൊന്നായ ഫോർഡിൽ അപകടമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സംഭവം ഇറാൻ ആക്രമണമാണെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. കപ്പലിലെ അലക്കുശാലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് സെൻട്രൽ കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. പരിക്കേറ്റ നാവികരെ ഉടൻ [&Read More
തെൽ അവീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതോടെ പണികിട്ടിയവരിൽ മാർക്ക് സക്കർബർഗും. ഇസ്രയേലിലെ തെൽ അവീവിലുള്ള തങ്ങളുടെ ഓഫീസ് താൽക്കാലികമായി പൂട്ടിയിരിക്കുകയാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതും മിസൈൽ ആക്രമണ ഭീഷണിയും കണക്കിലെടുത്താണ് കമ്പനിയുടെ അടിയന്തര നടപടി. ജീവനക്കാർക്ക് അയച്ച മെമ്മോയിലൂടെയാണ് ഓഫീസ് അടയ്ക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. തെൽ അവീവിലെ മെറ്റാ ഓഫീസ് താൽക്കാലികമായി അടച്ചതായും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിച്ചതായും കമ്പനി അറിയിച്ചു. വീടുകളിൽ [&Read More
തെൽ അവീവ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ഇസ്രയേലിൽ വരുത്തിയ നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ അഞ്ച് വർഷം തടവ് അനുഭവിക്കേണ്ടി വരുമെന്ന് നെതന്യാഹു സർക്കാർ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ. മുൻ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അംഗമായ യിത്സാക് ഹമൂമി ആണ് എക്‌സിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ‘നെതന്യാഹു സർക്കാർ ലോകം കാണരുതെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണിവ. ഇറാൻ മിസൈലുകൾ ഇസ്രയേലിൽ വിതച്ച നാശത്തിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതിന് അഞ്ച് വർഷത്തെ തടവുശിക്ഷ ലഭിക്കുമെന്ന നിരവധി മുന്നറിയിപ്പുകൾ ഇന്ന് രാവിലെ എനിക്ക് [&Read More
ലണ്ടൻ/തെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ യഥാർത്ഥ ചിത്രം പുറംലോകം അറിയാതിരിക്കാൻ ഇസ്രയേൽ സൈന്യം മാധ്യമങ്ങൾക്ക് മേൽ കർശനമായ വിലക്കേർപ്പെടുത്തിയിരിക്കുകയാണെന്ന് പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ജൊനാഥൻ കുക്ക്. 20 വർഷത്തോളം ഇസ്രയേലിൽ താമസിച്ച് റിപ്പോർട്ടിങ് നടത്തിയിട്ടുള്ള കുക്ക്, നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും ഈ സെൻസർഷിപ്പിന് വഴങ്ങിയിരിക്കുകയാണെന്നും ആരോപിച്ചു. ഇറാന്റെ മിസൈൽ പ്രഹരത്തിൽ ഇസ്രയേൽ ഭരണകൂടം അവകാശപ്പെടുന്നതിനേക്കാൾ വലിയ തകർച്ച രാജ്യത്തുണ്ടായിട്ടുണ്ടെന്ന് കുക്ക് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സൈനിക സെൻസർമാർ വാർത്തകൾക്ക് വിലക്കേർപ്പെടുത്തിയതിനാൽ [&Read More
തെഹ്റാൻ: അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ തൊടുത്തുവിട്ട മിസൈലിലെ സന്ദേശം വലിയ ചർച്ചയാകുകയാണ്. ലോകത്തെ പിടിച്ചുലച്ച ജെഫ്രി എപ്സ്റ്റീൻ ലൈംഗിക വിവാദത്തെ പരാമർശിച്ചുകൊണ്ട്, ‘എപ്സ്റ്റീൻ ദ്വീപിലെ ഇരകളുടെ സ്മരണയ്ക്ക്’ എന്ന വാചകമാണ് മിസൈലിൽ പേർഷ്യൻ ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എപ്സ്റ്റീൻ രേഖകളിൽ ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള യുഎസ് നേതാക്കൾക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളും എപ്സ്റ്റീനും മൊസാദും തമ്മിലുള്ള ബന്ധവുമെല്ലാം പരോക്ഷമായി സൂചിപ്പിച്ചാണ് ഇത്തരമൊരു നടപടി. ഔദ്യോഗിക ഇറാൻ വാർത്താ ചാനലായ ‘പ്രസ് ടിവി’ [&Read More
തെൽ അവീവ്: ഇറാൻ യുദ്ധം 11 ദിവസം പിന്നിടുമ്പോൾ ഇസ്രയേലിൽ ഞെട്ടിക്കുന്ന നാശനഷ്ടങ്ങൾ സംഭവിച്ചെന്ന ഔദ്യോഗിക റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇതുവരെയും പുറത്തുവരാത്ത കണക്കുകളാണിപ്പോൾ ഇസ്രയേൽ ടാക്‌സ് അതോറിറ്റി പുറത്തുവിട്ടിരിക്കുന്നത്. മിസൈൽ ആക്രമണങ്ങളിൽ തകർന്ന വസ്തുവകകൾക്കായി ഇതുവരെ 9,115 നഷ്ടപരിഹാര ക്ലെയിമുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും കെട്ടിടങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളാണ്. ജെറുസലേം പോസ്റ്റ് ആണ് ടാക്‌സ് അതോറിറ്റിയുടെ റിപ്പോർട്ട് പുറത്തുവിട്ടത്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾ കെട്ടിടങ്ങൾ: 6,586 ക്ലെയിമുകൾ.വാഹനങ്ങൾ: 1,485 ക്ലെയിമുകൾ.വീട്ടുപകരണങ്ങളും യന്ത്രസാമഗ്രികളും: 1,044 ക്ലെയിമുകൾ. [&Read More