28/09/2026
[fontresizer_tawhidurrahmandear_widget]

Tags :P Jayarajan

Kerala

‘ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതി; കേരളത്തിലുണ്ടായിരുന്നത് ചതയദിനാഘോഷം മാത്രം’- പി.

കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ. കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർഎസ്എസ് ഈ നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് കേരളത്തിലെ തെരുവുകളിൽ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമായ ചതയദിന ഘോഷയാത്ര മാത്രമാണുണ്ടായിരുന്നത്, അല്ലാതെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ഉണ്ടായിരുന്നില്ലെന്ന് പി. ജയരാജൻ പറഞ്ഞു. ആർഎസ്എസ് ആരംഭിച്ച ആ രാഷ്ട്രീയ പദ്ധതി ഇപ്പോഴും തുടരുകയാണ്. നേരത്തെ [&Read More

Kerala

‘ആർഎസ്എസ് ഏകത്വത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നു; കപട പ്രചാരണത്തെ പ്രതിരോധിക്കേണ്ടത് രാഷ്ട്രീയ ആവശ്യം’: പി.

കണ്ണൂർ: ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയറിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തുന്ന ‘ഏകത്വ’ത്തെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രചാരണങ്ങളും കപടമാണെന്നും ഇതിനെ ആശയപരമായി തുറന്നുകാട്ടേണ്ടത് ഇന്ത്യൻ ജനതയുടെ അതിജീവനത്തിന് അനിവാര്യമാണെന്നും സിപിഐഎം നേതാവ് പി. ജയരാജൻ. ആർഎസ്എസിന്റെയും അവർ മുന്നോട്ടുവെക്കുന്ന സനാതന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും അസമത്വവും ഭിന്നിപ്പും നിറഞ്ഞ ആശയങ്ങളെ രാഷ്ട്രീയമായി നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആർഎസ്എസിനെതിരായ പോരാട്ടം വ്യക്തിവിരോധത്തിന്റെ പേരിലല്ല, മറിച്ച് അവർ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ആശയപരമായ പ്രതിരോധമാണെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ മതനിരപേക്ഷത [&Read More

Main story

‘വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാൾ; മകൻ സംഘപരിവാറിനൊപ്പം, ഭാര്യ ബിജെപിക്ക് വേണ്ടി

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ രംഗത്ത്. നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്നും ഒരേ സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവുമാണെന്നും അദ്ദേഹം പറഞ്ഞു.ഭാര്യ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നു. ബഹുമുഖ വേഷമാണ് വെള്ളാപ്പള്ളിക്ക്. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും ജയരാജൻ വ്യക്തമാക്കി. അതേസമയം, തെര‍ഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഎം [&Read More

Kerala

സതീശൻ ഡൽഹിയിലെത്തി മോദിയെ കണ്ടു, പിറ്റേന്ന് പിണറായിയുടെ വീട്ടിൽ റെയ്ഡ്; ആസൂത്രിതനീക്കമെന്ന് പി.

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് ബിജെപിയും കോൺഗ്രസും ചേർന്നുള്ള സംയുക്ത ഓപ്പറേഷന്റെ ഭാഗമാണെന്ന് സിപിഎം മുതിർന്ന നേതാവ് പി. ജയരാജൻ ആരോപിച്ചു. റെയ്ഡ് നടക്കുന്ന പിണറായിയുടെ കണ്ണൂരിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് ആരംഭിച്ചതിന് പിന്നിൽ ഇരുപാർട്ടികളുടെയും കൃത്യമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. [&Read More