22/11/2026
[fontresizer_tawhidurrahmandear_widget]

Tags :Pawan Khera

Main story

‘ഇന്ത്യാവിരുദ്ധനായ ആഭ്യന്തരമന്ത്രിയുടെ ഉപദേശം കേൾക്കാൻ എന്തിന് സമയം പാഴാക്കണം? അധികം വൈകാതെ അദ്ദേഹത്തിന്റെ

ന്യൂഡൽഹി: ദില്ലി ചലോ മാർച്ചിലെ വൻ ജനപങ്കാളിത്തത്തിന് പിന്നാലെ, കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. ജനവിരുദ്ധനും ഇന്ത്യാവിരുദ്ധനുമായ ഒരു ആഭ്യന്തരമന്ത്രിയുടെ പ്രസംഗം കേട്ട് തങ്ങൾ എന്തിന് സമയം പാഴാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “അമിത് ഷാ കോൺഗ്രസിനെ കുറിച്ച് വീണ്ടും ഒരു ‘ഉപദേശപ്രസംഗം’ നടത്തിയെന്നാണ് കേൾക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം കേൾക്കാൻ അവസരമുള്ളപ്പോൾ, ജനവിരുദ്ധനും ഇന്ത്യാവിരുദ്ധനുമായ ഒരു ആഭ്യന്തരമന്ത്രിയുടെ പ്രസംഗം കേട്ട് ഞങ്ങൾ എന്തിന് [&Read More

Main story

‘എപ്‌സ്റ്റീൻ ബന്ധമുള്ളയാളെ നാണമില്ലാതെ പ്രോത്സാഹിപ്പിക്കുന്നു, മോദി അമേരിക്കയ്ക്ക് വഴങ്ങുന്നു’; ഹർദീപ് പുരിയുടെ രാജ്യസഭാ

ന്യൂഡൽഹി: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലേക്ക് നാമനിർദേശം ചെയ്തതിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്. അമേരിക്കയോട് പൂർണമായി വിധേയത്വം പുലർത്തുന്ന സർക്കാർ, ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധമുള്ളയാളെ ഇപ്പോഴും “നാണമില്ലാതെ” പ്രോത്സാഹിപ്പിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഹർദീപ് സിങ് പുരിയുടെ പേര് ബി.ജെ.പി കേന്ദ്ര ഇലക്ഷൻ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. 74Read More

India

‘പത്മഭൂഷൺ വളരെ ചെറിയ സംഗതി, അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കൂ’; ഗ്യാനേഷിനെ പുകഴ്ത്തിയ ബിജെപി നേതാവിനെ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ പുരസ്കാരത്തിന് അർഹതയുണ്ടെന്ന പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ശമിക് ഭട്ടാചാര്യയുടെ പരാമർശത്തിന് പരിഹാസത്തിൽപ്പൊതിഞ്ഞ മറുപടിയുമായി കോൺഗ്രസ്. “പത്മഭൂഷൺ എന്നത് വളരെ ചെറിയ സംഗതിയാണ്. അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കൂ. എന്തായാലും, മറ്റുള്ളവരെ പ്രധാനമന്ത്രിയാക്കാൻ കഴിയുന്ന ഒരാൾ സ്വയം ആ പദവിക്ക് അർഹനാണ്”, കോൺഗ്രസ് വക്താവ് പവൻ ഖേര പരിഹസിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിലും വോട്ടർ പട്ടിക പരിഷ്കരണത്തിലും ഗ്യാനേഷ് നിർവഹിച്ചത് പ്രശംസനീയമായ സേവനമാണെന്ന് പറഞ്ഞായിരുന്നു ശമിക് ഭട്ടാചാര്യയുടെ പത്മഭൂഷൺ [&Read More

India

‘എല്ലാ ഹിജാബിനും ബിജെപി എതിരല്ല, മോദിയുടെ തോൽവി മറയ്ക്കുന്നവ അവർക്കിഷ്ടം’; ഡൽഹിയിലെ ചേരികൾ

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിലെത്തുന്ന വിദേശ നേതാക്കളിൽ നിന്ന് രാജ്യതലസ്ഥാനത്തെ ചേരികൾ മറച്ചുവെക്കാൻ തുണികളും ബോർഡുകളും സ്ഥാപിച്ച സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര. “എല്ലാ ഹിജാബുകളും ബിജെപിക്ക് അസ്വീകാര്യമല്ല. മോദിയുടെ പരാജയങ്ങളെ മറയ്ക്കുന്ന ഹിജാബ് അവർക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്,” എന്ന് ഖേര പരിഹസിച്ചു. 18Read More

India

‘രാജ്യം മാപ്പ് പറയാൻ ആവശ്യപ്പെട്ടപ്പോൾ മോദി രാജ്യത്തിന് മാപ്പ് നൽകി’; പ്രധാനമന്ത്രിയെ പരിഹസിച്ച്

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനയ്‌ക്കെതിരെ പരിഹാസവുമായി കോൺഗ്രസ്. വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ രാജ്യം മോദിയോട് ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം രാജ്യത്തിനാണ് മാപ്പ് നൽകിയതെന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേറ എക്‌സിൽ കുറിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ [&Read More

Main story

സിജെപി സമരത്തിന് കോൺഗ്രസിന്‍റെ ഔദ്യോഗിക പിന്തുണ; സോനം വാങ്‌ചുകിനെ സന്ദർശിച്ച് പവൻ ഖേര

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സിജെപി നടത്തുന്ന അനിശ്ചിതകാല സമരത്തിന് കോൺഗ്രസ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് വക്താവും എംപിയുമായ പവൻ ഖേര ഇന്ന് സമരപ്പന്തലിൽ നേരിട്ടെത്തിയാണ് പാർട്ടിയുടെ ഐക്യദാർഢ്യം അറിയിച്ചത്. അതിനിടെ, സമരപ്പന്തലിൽ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന സോനം വാങ്ചുക്കിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി. വിവിധ പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ ഈ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നെങ്കിലും, കോൺഗ്രസ് ഔദ്യോഗികമായി അനുകൂലിക്കാതിരുന്നത് വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. കഴിഞ്ഞ [&Read More

India

‘പ്രിയ ധർമേന്ദ്ര അങ്കിൾ, ഞങ്ങൾക്ക് നിങ്ങളുടെ പകുതി പ്രായം പോലും എത്താനായില്ല…’; നീറ്റ്

ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെയും പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പവൻ ഖേര. വിദ്യാഭ്യാസ മന്ത്രിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസകൾ അറിയിച്ച സാമൂഹ്യമാധ്യമ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പവൻ ഖേരയുടെ വിമർശനം. ‘പ്രിയ ധർമേന്ദ്ര അങ്കിൾ… ജന്മദിനാശംസകൾ. ഇന്ന് നിങ്ങൾക്ക് 57 വയസ്സ് തികയുന്നു. ഞങ്ങൾക്ക് അതിന്റെ പകുതി പ്രായം പോലും എത്താനായില്ല’ എന്ന വാചകത്തോടെയാണ് പവൻ ഖേരയുടെ കുറിപ്പ്. തുടർന്ന്, [&Read More

India

‘മോദി പറയാത്തത് പോലും കേൾക്കാൻ തരൂരിന് കഴിയും; ഔദ്യോഗിക രേഖകളിൽ ഇല്ലാത്തത് തരൂർ

ന്യൂഡൽഹി: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയെ പിന്തുണച്ച ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയതോടെ പാർട്ടിയിൽ ആഭ്യന്തര തർക്കം വീണ്ടും പുകയുന്നു. നയതന്ത്ര നീക്കങ്ങളിൽ രാജ്യത്തിന്റെ പൊതുനിലപാടിനൊപ്പം നിൽക്കുന്ന തരൂരിന്റെ ശൈലിക്കെതിരെ, അദ്ദേഹം പ്രധാനമന്ത്രിയോട് അമിത ആരാധന പുലർത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് വക്താവ് പവൻ ഖേര പരസ്യമായി രംഗത്തെത്തി. യുദ്ധകാലത്ത് വാണിജ്യ കപ്പലുകളിലെ സാധാരണക്കാരായ നാവികർ ആക്രമിക്കപ്പെടരുത് എന്ന ശക്തമായ സന്ദേശം പ്രധാനമന്ത്രി ട്രംപിന് നൽകിയെന്ന് [&Read More

Main story

‘ഇസ്രയേലിലെ പാട്ടും ആട്ടവും എന്തിന്; എപ്സ്റ്റീനോട് മോദി തേടിയ ഉപദേശം എന്ത്?’- ചോദ്യങ്ങളുമായി

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വെളിപ്പെടുത്തൽ രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും കടന്നുവന്നത് ഇന്ത്യയിൽ വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തോളം പേജുകൾ വരുന്ന രേഖകളിലാണ് മോദിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുള്ളത്. ‘ദേശീയ നാണക്കേട്’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഒരു ക്രിമിനലിന്റെ അടിസ്ഥാനരഹിതമായ ജൽപനങ്ങൾ മാത്രമാണിതെന്നു പറഞ്ഞ് ആരോപണങ്ങൾ തള്ളിയിരിക്കുകയാണ് കേന്ദ്ര [&Read More