27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Pete Hegseth

Iran

‘പെന്റഗൺ പുറത്തുവിടുന്നത് യുദ്ധത്തിന്റെ യഥാർഥ ചിത്രമല്ല; ട്രംപിനെ പറ്റിക്കുന്നു’-ചോദ്യങ്ങളുമായി യുഎസ് വൈസ് പ്രസിഡന്റ്

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ ഗതിയെക്കുറിച്ച് പ്രതിരോധ വകുപ്പ് നൽകുന്ന അമിത ശുഭപ്രതീക്ഷയുള്ള റിപ്പോർട്ടുകളെ ചോദ്യം ചെയ്ത് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. യുദ്ധഭൂമിയിലെ തിരിച്ചടികൾ മറച്ചുവെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പെന്റഗൺ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് വാൻസ് ആരോപിക്കുന്നു. പെന്റഗൺ വാദിക്കുന്നതിൽനിന്നു വിരുദ്ധമായി ഇറാന്റെ സൈനികശേഷി ഇപ്പോഴും ശക്തമായി തുടരുന്നു. അമേരിക്കയുടെ മിസൈൽ ശേഖരത്തിലുണ്ടായ വൻ ഇടിവ് ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി അറ്റ്‌ലാന്റിക്’ ആണ് ഇറാൻ [&Read More

Iran

യുഎസ് സൈനികർക്ക് ആത്മവീര്യം പകരാൻ ഉദ്ധരിച്ച ‘ബൈബിൾ വചനം’ സിനിമാ ഡയലോഗ്; വീണ്ടും

വാഷിങ്ടൺ: വാർത്താ സമ്മേളനത്തിനിടെ കീഴ്‌വായു പോയി നാണംകെട്ട യുഎസ് പ്രതിരോധ സെക്രട്ടി പീറ്റ് ഹെഗ്സേത്തിന് വീണ്ടും അമളി. പെന്റഗണിൽ സൈനികർക്കായി സംഘടിപ്പിച്ച അതീവ ഗൗരവതരമായ പ്രാർത്ഥനാ യോഗത്തിൽ ബൈബിൾ വചനമെന്ന പേരിൽ ഹെഗ്സേത്ത് ഉദ്ധരിച്ചത് ഹോളിവുഡ് സിനിമാ ഡയലോഗ്. ക്വെന്റിൻ ടാരന്റിനോയുടെ വിഖ്യാത ചിത്രമായ ‘പൾപ്പ് ഫിക്ഷനിലെ’ പ്രശസ്തമായ വരികളാണ് ബൈബിളിലേതെന്ന വ്യാജേന അദ്ദേഹം അവതരിപ്പിച്ചത്. പശ്ചിമേഷ്യയിൽ അമേരിക്കൻ സൈന്യം കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെ, സൈനികരുടെ ആത്മവീര്യം വർധിപ്പിക്കാൻ പെന്റഗണിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രതിരോധ സെക്രട്ടറി പീറ്റ് [&Read More

World

യുദ്ധപ്രഖ്യാപനത്തിനിടെ വലിയ ശബ്ദത്തിൽ കീഴ്‌വായു; നാണംകെട്ട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്,

വാഷിങ്ടൺ: ഇറാനെതിരെ കടുത്ത സൈനിക നടപടിയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകാൻ വിളിച്ചുചേർത്ത വൈറ്റ് ഹൗസിലെ ഔദ്യോഗിക വാർത്താ സമ്മേളനം ഇപ്പോൾ അമേരിക്കയ്ക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനം ആവർത്തിക്കാനായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണു സംഭവം. പ്രസംഗപീഠത്തിനു മുന്നിലെത്തി അദ്ദേഹം സംസാരിക്കാൻ തുടങ്ങവേ നിയന്ത്രിക്കാനാവാതെ കീഴ്വായു പുറത്തുവരികയായിരുന്നു. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുന്നത്. മൈക്രോഫോണിലൂടെ ശബ്ദം വ്യക്തമായി [&Read More

World

‘താനാണ് ഇറാനെ ആക്രമിക്കാമെന്ന് പറഞ്ഞത്’; പ്രതിരോധ സെക്രട്ടറിക്കുമേൽ പഴി ചാരി തലയൂരാൻ ട്രംപ്

ഇറാൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ അമേരിക്കൻ ഭരണകൂടത്തിനുള്ളിൽ അസ്വാരസ്യങ്ങൾ പുകയുന്നതായും യുദ്ധത്തിന് തുടക്കമിട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം തന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ തലയിൽ കെട്ടിവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്Read More

World

‘പിയാനോയ്ക്കും ഞണ്ടുകൾക്കും 9 മില്യൺ ഡോളർ’: പെന്റഗണിൽ കോടികളുടെ ധൂർത്തെന്ന് റിപ്പോർട്ട്; യുഎസ്

വാഷിങ്ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നേതൃത്വത്തിൽ പെന്റഗണിൽ വൻതോതിലുള്ള സാമ്പത്തിക ധൂർത്ത് നടക്കുന്നതായി റിപ്പോർട്ട്. ഇറാൻ യുദ്ധത്തിന് മുന്നോടിയായുള്ള മാസങ്ങളിൽ ഭക്ഷണത്തിനും ആഡംബര വസ്തുക്കൾക്കുമായി കോടിക്കണക്കിന് ഡോളറാണ് പ്രതിരോധ വകുപ്പ് ചെലവിട്ടത്. സെപ്റ്റംബർ മാസത്തിൽ മാത്രം ലോബ്സ്റ്റർ, അലാസ്കൻ കിംഗ് ക്രാബ് എന്നിവയ്ക്കായി 9 മില്യൺ ഡോളറും സ്റ്റീക്കിനായി 15.1 മില്യൺ ഡോളറും ചെലവഴിച്ചതായി ‘ഓപ്പൺ ദി ബുക്സ്’ പുറത്തുവിട്ട വിശകലനത്തിൽ പറയുന്നു. ഭക്ഷണത്തിന് പുറമെ, വ്യോമസേനാ മേധാവിയുടെ വീടിനായി ഒരു ലക്ഷം ഡോളർ [&Read More

World

‘യുദ്ധം, തുടങ്ങിയത് ഞങ്ങളല്ല; ഇറാൻ ഭരണകൂടത്തെ തകർക്കാനുള്ള സൈനിക നടപടിയല്ല ഇത്’- വിചിത്ര

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ ഇറാന് നേരെയുള്ള സൈനിക നീക്കങ്ങളെ ന്യായീകരിച്ച് വിചിത്രമായ വാദങ്ങളുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് രംഗത്ത്. ഞങ്ങളല്ല ഈ യുദ്ധം തുടങ്ങിയത്, എന്നാൽ പ്രസിഡന്റ് ട്രംപിന് കീഴിൽ ഞങ്ങൾ ഇത് അവസാനിപ്പിക്കാൻ പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തെ ഇറാനിലെ നിലവിലെ ഭരണകൂടത്തെ തകർക്കുക എന്നത് അമേരിക്കയുടെ ലക്ഷ്യമല്ലെന്ന് പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടു. പെൻ്റഗൺ യോഗത്തിന് ശേഷം നടത്തിയ വാര്ത്താസമ്മേളനത്തിലാണ് പ്രതിരോധ സെക്രട്ടറിയുടെ വിചിത്ര വാദങ്ങൾ. അതേസമയം, ഇറാന്റെ ആക്രമണ [&Read More

World

10 വര്‍ഷത്തെ പ്രതിരോധ കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യുഎസും

ക്വാലാലംപൂര്‍: ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനായി 10 വര്‍ഷത്തേക്കുള്ള സുപ്രധാന പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടയിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കരാറില്‍ ധാരണയായത്. പ്രതിരോധ സഹകരണത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമായാണ് രാജ്നാഥ് സിങ് കരാറിനെ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ഇന്തോRead More