ദിസ്പൂർ: അസമിലെ ദേശീയപാത 37ൽ നിർമ്മിച്ച വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ അടിയന്തര ലാൻഡിങ്ങിൽ (Read More
Tags :PM Modi
ന്യൂഡൽഹി: തന്റെ പ്രായത്തെക്കുറിച്ചും രാഷ്ട്രീയ ഭാവിെയക്കുറിച്ചുമുള്ള ചർച്ചകൾക്ക് രസകരമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ നടന്ന ‘പരീക്ഷാ പേ ചർച്ച’ പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് തന്റെ 75ാം ജന്മദിനത്തിൽ നടന്ന ഒരു ഫോൺ കോളിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്. 75 വയസ്സ് തികഞ്ഞല്ലോ എന്ന് ഓർമ്മിപ്പിച്ച നേതാവിനോട്, ‘ഇനിയും 25 വർഷങ്ങൾ കൂടി ബാക്കിയുണ്ട്’ എന്നാണ് താൻ മറുപടി നൽകിയതെന്ന് മോദി പറഞ്ഞു. കഴിഞ്ഞുപോയ വർഷങ്ങളിലല്ല, വരാനിരിക്കുന്ന വർഷങ്ങളിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി [&Read More
‘കോൺഗ്രസ് വനിതാ എംപിമാർ മോദിയെ കടിക്കാൻ നിൽക്കുകയായിരുന്നു; സഭയിൽ വരാതിരുന്നത് അതുകൊണ്ട്’-വിചിത്രവാദം
ന്യൂഡൽഹി: ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ഉണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെ വിചിത്രവാദവുമായി എൻഡിഎ വക്താവ്. കോൺഗ്രസിലെ വനിതാ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടിക്കാൻ പദ്ധതിയിട്ടിരുന്നെന്നും, ഇതുകൊണ്ടാണ് പ്രധാനമന്ത്രി സഭയിൽ എത്താതിരുന്നതെന്നുമാണ് എൻഡിഎ വക്താവും ടിഡിപി നേതാവുമായ ദീപക് റെഡ്ഡി ഒരു ചാനൽ ചർച്ചയ്ക്കിടെ ആരോപിച്ചത്. കഴിഞ്ഞ ദിവസം ലോക്സഭയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെക്കുറിച്ചായിരുന്നു ദീപക് റെഡ്ഡിയുടെ ഈ പരാമർശം. പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് നിമിഷനേരം കൊണ്ടാണ് ഇൻറർനെറ്റിൽ വൈറലായിട്ടുണ്ട്. ലോക്സഭാ ബജറ്റ് [&Read More
ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം അനിയന്ത്രിതമായതോടെ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം പാസാക്കി. 2004ന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയം സഭ അംഗീകരിക്കുന്നത്. ഇന്നലെ മറുപടി നൽകാൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ തടസ്സപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ സഭ സമ്മേളിച്ചെങ്കിലും ഒരു മിനിറ്റിനുള്ളിൽ തന്നെ സ്പീക്കർ ഓം ബിർള നന്ദിപ്രമേയം വായിക്കുകയും ശബ്ദവോട്ടോടെ പാസാക്കുകയുമായിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് സഭ സമ്മേളിച്ചയുടൻ കോൺഗ്രസ് എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സഭ പ്രക്ഷുബ്ധമായത്. ബജറ്റ് സമ്മേളനത്തിനിടെ [&Read More
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വെളിപ്പെടുത്തൽ രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും കടന്നുവന്നത് ഇന്ത്യയിൽ വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തോളം പേജുകൾ വരുന്ന രേഖകളിലാണ് മോദിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുള്ളത്. ‘ദേശീയ നാണക്കേട്’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഒരു ക്രിമിനലിന്റെ അടിസ്ഥാനരഹിതമായ ജൽപനങ്ങൾ മാത്രമാണിതെന്നു പറഞ്ഞ് ആരോപണങ്ങൾ തള്ളിയിരിക്കുകയാണ് കേന്ദ്ര [&Read More
‘അച്ചടക്കം പ്രധാനം, ക്ഷണിക്കാതെ പോകില്ല’; പ്രധാനമന്ത്രിയുടെ വേദിയിലെ നിലപാടിൽ വിശദീകരണവുമായി ആർ ശ്രീലേഖ
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത പാർട്ടി പരിപാടിയിൽ അദ്ദേഹത്തിനടുത്തേക്ക് പോകാതിരുന്നതിൽ വിശദീകരണവുമായി ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. പ്രധാനമന്ത്രിയുള്ള വേദിയിൽ താൻ അച്ചടക്കം പാലിക്കുകയാണ് ചെയ്തതെന്നും നിശ്ചയിച്ചു നൽകിയ സ്ഥാനത്ത് നിലയുറപ്പിച്ചത് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അവർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ദീർഘകാലം പോലീസ് ഉദ്യോഗസ്ഥയായിരുന്നതിനാൽ തനിക്ക് അച്ചടക്കം പ്രധാനമാണെന്നും പാർട്ടി പ്രവർത്തക എന്ന നിലയിൽ അതാണ് ചെയ്തതെന്നും അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ശ്രീലേഖയുടെ വാക്കുകൾ ഇങ്ങനെ: ‘പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോൾ ബിജെപി സംസ്ഥാന ഉപാധ്യക്ഷ എന്ന നിലയിലാണ് എനിക്ക് [&Read More
‘ഒരു മുനിസിപ്പാലിറ്റി വിജയിച്ചാണ് ഗുജറാത്ത് ബിജെപി പിടിച്ചത്; അത് കേരളത്തിലും സംഭവിക്കും’-തിരുവനന്തപുരത്ത് നരേന്ദ്ര
തിരുവനന്തപുരം: ഗുജറാത്തിൽ ബിജെപി ഭരണം പിടിച്ചതുപോലെ കേരളത്തിലും സംഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1987ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റിയിൽ വിജയിച്ചാണ് ഗുജറാത്തിൽ ഭരണം പിടിച്ചത്. കേരളത്തിലും അത് സംഭവിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങിൽ ‘എന്റെ സുഹൃത്തുക്കളെ’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി രാജ്യം മുഴുവൻ ഒന്നിച്ചുനിൽക്കുകയാണെന്നും കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്ക് ആവാസ് യോജനയിലൂടെ വീട് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് [&Read More
മേയര്‍ക്ക് ‘നോ എന്‍ട്രി’: പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ നിന്ന് വി.വി രാജേഷിനെ ഒഴിവാക്കി;
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് തിരുവനന്തപുരം മേയര്‍ വി.വി രാജേഷിനെ ഒഴിവാക്കി. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) അറിയിച്ചു. സാധാരണയായി പ്രധാനമന്ത്രി നഗരത്തിലെത്തുമ്പോള്‍ മേയര്‍ സ്വീകരിക്കാനെത്തുന്ന പതിവ് രീതി ഇത്തവണ ഒഴിവാക്കുകയായിരുന്നു. കേരളം സമര്‍പ്പിച്ച സ്വീകരണ പട്ടികയില്‍ മേയറുടെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പ്രധാന പരിപാടികളിലും മേയര്‍ വേദിയിലുണ്ടാകുമെന്നതിനാലാണ് വിമാനത്താവളത്തിലെ ചടങ്ങില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മേയര്‍ക്ക് പുറമെ തിരുവനന്തപുരം എം.പിയെയും [&Read More
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രശസ്ത നാടോടി ഗായിക നേഹ സിംഗ് റാത്തോഡിന് പോലീസ് നോട്ടീസ് നൽകി. 2025ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് വാരണാസിയിലെ ലങ്ക പോലീസ് നടപടി സ്വീകരിച്ചത്. ഇന്നലെയാണ് ഗായികയ്ക്ക് നോട്ടീസ് കൈമാറിയതെന്ന് പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് രാജ്കുമാർ ശർമ്മ അറിയിച്ചു. തന്റെ വസതിയിൽ പോലീസ് എത്തിയ വിവരം നേഹ സിംഗ് റാത്തോഡ് തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പുറത്തുവിട്ടത്. [&Read More
ന്യൂഡൽഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ സുപ്രധാന കരാറുകൾ ഒപ്പുവച്ചു. 7, ലോക് കല്യാൺ മാർഗിൽ നടന്ന രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ ആണവോർജ്ജം, പ്രതിരോധം, ഭീകരവിരുദ്ധ പ്രവർത്തനം എന്നിവയ്ക്കാണ് ഇരുരാജ്യങ്ങളും മുൻഗണന നൽകിയത്. ഉഭയകക്ഷി വ്യാപാരം 2032ഓടെ 200 ബില്യൺ ഡോളറായി ഉയർത്താനും ഇരുനേതാക്കളും [&Read More