ബംഗളൂരു: രാജ്യത്ത് പാചകവാതക വില കുത്തനെ വർധിപ്പിച്ചതിലും റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട അമേരിക്കൻ പ്രസ്താവനകളിലും കേന്ദ്ര സർക്കാരിനെ പരിഹസിച്ച് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം നരേന്ദ്ര മോദി സർക്കാരിനെതിരെ രംഗത്തെത്തിയത്. അമേരിക്ക പറയുന്നത് എന്തും കേൾക്കുന്ന മികച്ച നടനാണ് ഇന്ത്യ ഭരിക്കുന്നതെന്ന് പ്രകാശ് രാജ് വിമർശിച്ചു. ഇസ്രയേൽRead More
Tags :PM Modi
തിരുവനന്തപുരം: മലങ്കര സഭയിലെ ഭിന്നതകൾ അവസാനിപ്പിച്ചു ഒന്നിച്ചു മുന്നോട്ട് പോകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. ഡൽഹിയിൽ നടന്ന ചർച്ചകൾ ശുഭസൂചനയാണെന്ന് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രതികരിച്ചു. സഭ ഒന്നായി നിൽക്കണമെന്നത് തന്നെയാണ് തങ്ങളുടെയും നിലപാടെന്നും ഇക്കാര്യം കേന്ദ്രRead More
ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ 100 ദശലക്ഷം (10 കോടി) ഫോളോവേഴ്‌സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവെന്ന ചരിത്ര നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. 2014ൽ ഇൻസ്റ്റഗ്രാമിൽ അംഗമായ മോദിക്ക് നിലവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഇരട്ടിയിലധികം ഫോളോവേഴ്‌സ് ഉണ്ട്. ലോകത്തെ മറ്റ് പ്രമുഖ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ ജനപ്രീതി ഏറെ മുന്നിലാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡൊണാൾഡ് ട്രംപിന് 43.2 ദശലക്ഷം [&Read More
‘ഇന്ത്യ ഇസ്രയേലിനൊപ്പം’; നെസെറ്റിൽ ചരിത്രം കുറിച്ച് പ്രധാനമന്ത്രി, മോദി ഇസ്രയേലിന്റെ ഉറ്റ സുഹൃത്തെന്ന്
ജറുസലേം: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ നടത്തിയ ചരിത്രപ്രധാനമായ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇസ്രയേൽ നേരിട്ട ഹമാസ് ആക്രമണത്തെയും ഇന്ത്യയിലെ 26/11 മുംബൈ ഭീകരാക്രമണത്തെയും പരാമർശിച്ച പ്രധാനമന്ത്രി, ഇസ്രയേലിന്റെ വേദന ഇന്ത്യ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം രക്തവും ത്യാഗവും കൊണ്ട് എഴുതപ്പെട്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഹൈഫയുടെ [&Read More
ദിസ്പൂർ: അസമിലെ ദേശീയപാത 37ൽ നിർമ്മിച്ച വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ അടിയന്തര ലാൻഡിങ്ങിൽ (Read More
ന്യൂഡൽഹി: തന്റെ പ്രായത്തെക്കുറിച്ചും രാഷ്ട്രീയ ഭാവിെയക്കുറിച്ചുമുള്ള ചർച്ചകൾക്ക് രസകരമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ നടന്ന ‘പരീക്ഷാ പേ ചർച്ച’ പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് തന്റെ 75ാം ജന്മദിനത്തിൽ നടന്ന ഒരു ഫോൺ കോളിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്. 75 വയസ്സ് തികഞ്ഞല്ലോ എന്ന് ഓർമ്മിപ്പിച്ച നേതാവിനോട്, ‘ഇനിയും 25 വർഷങ്ങൾ കൂടി ബാക്കിയുണ്ട്’ എന്നാണ് താൻ മറുപടി നൽകിയതെന്ന് മോദി പറഞ്ഞു. കഴിഞ്ഞുപോയ വർഷങ്ങളിലല്ല, വരാനിരിക്കുന്ന വർഷങ്ങളിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി [&Read More
‘കോൺഗ്രസ് വനിതാ എംപിമാർ മോദിയെ കടിക്കാൻ നിൽക്കുകയായിരുന്നു; സഭയിൽ വരാതിരുന്നത് അതുകൊണ്ട്’-വിചിത്രവാദം
ന്യൂഡൽഹി: ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ ഉണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെ വിചിത്രവാദവുമായി എൻഡിഎ വക്താവ്. കോൺഗ്രസിലെ വനിതാ എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടിക്കാൻ പദ്ധതിയിട്ടിരുന്നെന്നും, ഇതുകൊണ്ടാണ് പ്രധാനമന്ത്രി സഭയിൽ എത്താതിരുന്നതെന്നുമാണ് എൻഡിഎ വക്താവും ടിഡിപി നേതാവുമായ ദീപക് റെഡ്ഡി ഒരു ചാനൽ ചർച്ചയ്ക്കിടെ ആരോപിച്ചത്. കഴിഞ്ഞ ദിവസം ലോക്സഭയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തെക്കുറിച്ചായിരുന്നു ദീപക് റെഡ്ഡിയുടെ ഈ പരാമർശം. പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് നിമിഷനേരം കൊണ്ടാണ് ഇൻറർനെറ്റിൽ വൈറലായിട്ടുണ്ട്. ലോക്സഭാ ബജറ്റ് [&Read More
ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ പ്രതിഷേധം അനിയന്ത്രിതമായതോടെ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയം പാസാക്കി. 2004ന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയം സഭ അംഗീകരിക്കുന്നത്. ഇന്നലെ മറുപടി നൽകാൻ നിശ്ചയിച്ചിരുന്നെങ്കിലും പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ തടസ്സപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ സഭ സമ്മേളിച്ചെങ്കിലും ഒരു മിനിറ്റിനുള്ളിൽ തന്നെ സ്പീക്കർ ഓം ബിർള നന്ദിപ്രമേയം വായിക്കുകയും ശബ്ദവോട്ടോടെ പാസാക്കുകയുമായിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് സഭ സമ്മേളിച്ചയുടൻ കോൺഗ്രസ് എംപിമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സഭ പ്രക്ഷുബ്ധമായത്. ബജറ്റ് സമ്മേളനത്തിനിടെ [&Read More
‘ഇസ്രയേലിലെ പാട്ടും ആട്ടവും എന്തിന്; എപ്സ്റ്റീനോട് മോദി തേടിയ ഉപദേശം എന്ത്?’- ചോദ്യങ്ങളുമായി
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വെളിപ്പെടുത്തൽ രേഖകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും കടന്നുവന്നത് ഇന്ത്യയിൽ വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തോളം പേജുകൾ വരുന്ന രേഖകളിലാണ് മോദിയുമായി ബന്ധപ്പെട്ട പരാമർശങ്ങളുള്ളത്. ‘ദേശീയ നാണക്കേട്’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഒരു ക്രിമിനലിന്റെ അടിസ്ഥാനരഹിതമായ ജൽപനങ്ങൾ മാത്രമാണിതെന്നു പറഞ്ഞ് ആരോപണങ്ങൾ തള്ളിയിരിക്കുകയാണ് കേന്ദ്ര [&Read More
‘അച്ചടക്കം പ്രധാനം, ക്ഷണിക്കാതെ പോകില്ല’; പ്രധാനമന്ത്രിയുടെ വേദിയിലെ നിലപാടിൽ വിശദീകരണവുമായി ആർ ശ്രീലേഖ
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത പാർട്ടി പരിപാടിയിൽ അദ്ദേഹത്തിനടുത്തേക്ക് പോകാതിരുന്നതിൽ വിശദീകരണവുമായി ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. പ്രധാനമന്ത്രിയുള്ള വേദിയിൽ താൻ അച്ചടക്കം പാലിക്കുകയാണ് ചെയ്തതെന്നും നിശ്ചയിച്ചു നൽകിയ സ്ഥാനത്ത് നിലയുറപ്പിച്ചത് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അവർ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ദീർഘകാലം പോലീസ് ഉദ്യോഗസ്ഥയായിരുന്നതിനാൽ തനിക്ക് അച്ചടക്കം പ്രധാനമാണെന്നും പാർട്ടി പ്രവർത്തക എന്ന നിലയിൽ അതാണ് ചെയ്തതെന്നും അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ശ്രീലേഖയുടെ വാക്കുകൾ ഇങ്ങനെ: ‘പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോൾ ബിജെപി സംസ്ഥാന ഉപാധ്യക്ഷ എന്ന നിലയിലാണ് എനിക്ക് [&Read More