05/09/2026
[fontresizer_tawhidurrahmandear_widget]

Tags :PM Modi

Kerala

‘ഒരു മുനിസിപ്പാലിറ്റി വിജയിച്ചാണ് ഗുജറാത്ത് ബിജെപി പിടിച്ചത്; അത് കേരളത്തിലും സംഭവിക്കും’-തിരുവനന്തപുരത്ത്‌ നരേന്ദ്ര

തിരുവനന്തപുരം: ഗുജറാത്തിൽ ബിജെപി ഭരണം പിടിച്ചതുപോലെ കേരളത്തിലും സംഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1987ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റിയിൽ വിജയിച്ചാണ് ഗുജറാത്തിൽ ഭരണം പിടിച്ചത്. കേരളത്തിലും അത് സംഭവിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത്‌ പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങിൽ ‘എന്റെ സുഹൃത്തുക്കളെ’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. വികസിത ഭാരതം എന്ന ലക്ഷ്യത്തിനായി രാജ്യം മുഴുവൻ ഒന്നിച്ചുനിൽക്കുകയാണെന്നും കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്ക് ആവാസ് യോജനയിലൂടെ വീട് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് [&Read More

Main story

മേയര്‍ക്ക് ‘നോ എന്‍ട്രി’: പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ നിന്ന് വി.വി രാജേഷിനെ ഒഴിവാക്കി;

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ നിന്ന് തിരുവനന്തപുരം മേയര്‍ വി.വി രാജേഷിനെ ഒഴിവാക്കി. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) അറിയിച്ചു. സാധാരണയായി പ്രധാനമന്ത്രി നഗരത്തിലെത്തുമ്പോള്‍ മേയര്‍ സ്വീകരിക്കാനെത്തുന്ന പതിവ് രീതി ഇത്തവണ ഒഴിവാക്കുകയായിരുന്നു. കേരളം സമര്‍പ്പിച്ച സ്വീകരണ പട്ടികയില്‍ മേയറുടെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പ്രധാന പരിപാടികളിലും മേയര്‍ വേദിയിലുണ്ടാകുമെന്നതിനാലാണ് വിമാനത്താവളത്തിലെ ചടങ്ങില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മേയര്‍ക്ക് പുറമെ തിരുവനന്തപുരം എം.പിയെയും [&Read More

India

പ്രധാനമന്ത്രിക്കെതിരായ പരാമർശം: ഗായിക നേഹ സിംഗ് റാത്തോഡിന് വാരണാസി പോലീസിന്റെ നോട്ടീസ്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രശസ്ത നാടോടി ഗായിക നേഹ സിംഗ് റാത്തോഡിന് പോലീസ് നോട്ടീസ് നൽകി. 2025ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് വാരണാസിയിലെ ലങ്ക പോലീസ് നടപടി സ്വീകരിച്ചത്. ഇന്നലെയാണ് ഗായികയ്ക്ക് നോട്ടീസ് കൈമാറിയതെന്ന് പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് രാജ്കുമാർ ശർമ്മ അറിയിച്ചു. തന്റെ വസതിയിൽ പോലീസ് എത്തിയ വിവരം നേഹ സിംഗ് റാത്തോഡ് തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പുറത്തുവിട്ടത്. [&Read More

Main story

ആണവക്കരുത്തിൽ തന്ത്രപ്രധാന പ്രതിരോധം, ഭീകരതയ്ക്ക് പൂട്ടുവീഴും: യുഎഇയുമായി കൈകോർത്ത് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ സുപ്രധാന കരാറുകൾ ഒപ്പുവച്ചു. 7, ലോക് കല്യാൺ മാർഗിൽ നടന്ന രണ്ട് മണിക്കൂർ നീണ്ട ചർച്ചയിൽ ആണവോർജ്ജം, പ്രതിരോധം, ഭീകരവിരുദ്ധ പ്രവർത്തനം എന്നിവയ്ക്കാണ് ഇരുരാജ്യങ്ങളും മുൻഗണന നൽകിയത്. ഉഭയകക്ഷി വ്യാപാരം 2032ഓടെ 200 ബില്യൺ ഡോളറായി ഉയർത്താനും ഇരുനേതാക്കളും [&Read More

India

ഹനുമാന് ഒറ്റയ്ക്ക് ഗെയിമിങ് ലോകം അടക്കിഭരിക്കാനാകും; മഹാഭാരത-രാമായണ പുരാണകഥകള്‍ ഗെയിമിങ് ലോകത്തേക്ക് അതരിപ്പിക്കണം-പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുരാണ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ആഗോള ഗെയിമിങ് വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോന്നവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെയിമിങ് ലോകത്തെ മുഴുവന്‍ അടക്കിഭരിക്കാന്‍ ഭഗവാന്‍ ഹനുമാനനാകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ‘വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്’ സമാപന സമ്മേളനത്തില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് യുവസംരംഭകരാണു പങ്കെടുത്തത്. ഗെയിമിങ് മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ [&Read More

India

ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം; ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ മാസം പ്രധാനമന്ത്രി

ചണ്ഡീഗഡ്: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറുന്ന രാജ്യത്തെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ സർവീസ് ആരംഭിക്കാൻ സജ്ജമായി. ഹരിയാനയിലെ ജിന്ദ് റെയിൽവേ ജംഗ്ഷനിൽ നിന്ന് സോനെപത്തിലേക്കുള്ള 90 കിലോമീറ്റർ പാതയിലാണ് ഈ പരിസ്ഥിതി സൗഹൃദ ട്രെയിൻ ആദ്യമായി ഓടുക. ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഹരിയാന ഡെപ്യൂട്ടി സ്പീക്കർ ഡോ. കൃഷന്‍ മിദ്ധ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ് ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന [&Read More

India

‘പ്രധാനമന്ത്രിയുടെ പള്ളി സന്ദർശനം നാടകം: വിദേശികളെ കാണിക്കാൻ’; രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ മുഖപത്രം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പള്ളി സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭ മുഖപത്രമായ ദീപിക. രാജ്യത്ത് ക്രൈസ്തവർക്കെതിരെ ഹിന്ദുത്വ വർഗീയവാദികൾ അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തിൽ, ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി പള്ളി സന്ദർശിച്ചത് വെറും നാടകമാണെന്ന് പത്രം ആരോപിച്ചു. ‘വർഗീയത വാനോളം, നിവേദനം പോരാ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കേന്ദ്ര സർക്കാരിനും സംഘപരിവാറിനുമെതിരെ സഭ കടുത്ത വിമർശനം ഉയർത്തിയത്. ഹിന്ദുത്വ വർഗീയവാദികൾ തെരുവിൽ ക്രിസ്മസ് ആഘോഷങ്ങൾ അലങ്കോലപ്പെടുത്തുമ്പോൾ പ്രധാനമന്ത്രി പള്ളിക്കുള്ളിൽ പ്രാർത്ഥിക്കാനെത്തിയത് ഇന്ത്യൻ പൗരന്മാരെ കാണിക്കാനല്ല, [&Read More

India

ചരിത്രപ്രസിദ്ധമായ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ ക്രിസ്മസ് ആഘോഷിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷനിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രൈസ്തവ സമൂഹത്തിലെ പ്രമുഖ വ്യക്തികളും കർദ്ദിനാൾമാരും ബിഷപ്പുമാരും അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിൽ പ്രധാനമന്ത്രിയും ഭാഗമായി. കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (Read More

India

ഒരു മോദി മാത്രമേയുള്ളൂ, ഹനുമാനെ പോലെ ഞാന്‍ അദ്ദേഹത്തെ സേവിക്കുന്നു-എസ് ജയശങ്കര്‍

പൂനെ: ഇന്ത്യയുടെ വിദേശനയങ്ങള്‍ നടപ്പാക്കാന്‍ ഒരു ജയശങ്കര്‍ മതിയോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തന്നെയും രാമായണത്തിലെ കഥാപാത്രങ്ങളോട് ഉപമിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇവിടെ ഒരു മോദി മാത്രമേയുള്ളൂ, ഹനുമാനെ പോലെ താന്‍ അദ്ദേഹത്തെ സേവിക്കുകയാണെന്നായിരുന്നു ജയശങ്കറിന്റെ മറുപടി. പൂനെ പുസ്തക മേളയില്‍ നടന്ന സംവാദത്തിനിടെ സദസ്സില്‍ നിന്നുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘താങ്കളുടെ ചോദ്യം തെറ്റാണ്. നമുക്ക് ഒരു മോദിയുണ്ട് എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്. കാരണം, ആത്യന്തികമായി ശ്രീഹനുമാന്‍ സേവിക്കുകയാണ് ചെയ്യുന്നത്,’ ജയശങ്കര്‍ [&Read More