05/09/2026
[fontresizer_tawhidurrahmandear_widget]

Tags :PM Modi

India

​’പരിഷ്കാരങ്ങളുടെ പേരിൽ ജനങ്ങളെ വലയ്ക്കരുത്; നിയമങ്ങൾ അവർക്ക് ഭാരമാകരുത്’-ഇൻഡിഗോ പ്രതിസന്ധിക്കിടെ കർശന നിർദേശവുമായി

ന്യൂഡൽഹി: പരിഷ്കാരങ്ങൾ നടപ്പിലാക്കുമ്പോൾ അത് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ എൻഡിഎ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ നിയമങ്ങൾ രാജ്യത്തെ വിമാന സർവീസുകളെ താളംതെറ്റിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം എന്നത് ശ്രദ്ധേയമാണ്. ​”പരിഷ്കാരങ്ങളുടെ പേരിൽ പൗരന്മാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നിയമങ്ങൾ ഉണ്ടാകരുത്. നിയമങ്ങൾ ജനങ്ങൾക്ക് ഭാരമാവുകയല്ല, മറിച്ച് അവരുടെ ജീവിതം എളുപ്പമാക്കുന്നതാകണം,”പ്രധാനമന്ത്രി പറഞ്ഞതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു [&Read More

India

‘ഇതു പോലൊരു നേതാവ് ഇന്ത്യയുടെ ഭാഗ്യം; സമ്മർദങ്ങൾക്ക് വഴങ്ങില്ല, ഇന്ത്യയ്ക്കായി ജീവിക്കുന്നു’- പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും രാജ്യത്തോടുള്ള പ്രതിബദ്ധതയെയും വാനോളം പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. നരേന്ദ്ര മോദി ഇന്ത്യയെന്ന രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നതും ശ്വസിക്കുന്നതും എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് റഷ്യൻ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. “ഞങ്ങൾ തമ്മിൽ വളരെ വിശ്വസനീയവും സൗഹൃദപരവുമായ ബന്ധമാണുള്ളത്. അദ്ദേഹം വളരെ സത്യസന്ധനും വിശ്വസിക്കാൻ കൊള്ളാവുന്നതുമായ വ്യക്തിയാണ്. ഇങ്ങനെയൊരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണ്,” പുടിൻ പറഞ്ഞു. മോദിയുമായി സംസാരിക്കുന്നത് സന്തോഷകരമായ അനുഭവമാണെന്നും [&Read More

India

‘വികസനം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെയാണ് ഇന്ത്യയിലെ ജനങ്ങള്‍വിശ്വസിക്കുന്നത്’ ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രധാനമന്ത്രി

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ജനങ്ങളുടെ ഉയര്‍ന്ന പ്രതീക്ഷകള്‍ വീണ്ടും തെളിയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആറാമത് രാംനാഥ് ഗോയങ്കെ പ്രഭാഷണത്തില്‍ സംസാരിക്കുമ്പോഴാണ് മോദി ഇക്കാര്യം പറഞ്ഞത്. നല്ല ഉദ്ദേശ്യത്തോടെയും വികസനത്തെ മുന്‍നിര്‍ത്തിയും പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയാണ് ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരായാലും പ്രാദേശിക പാര്‍ട്ടികള്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകളായാലും വികസനം തന്നെ പ്രാഥമിക ലക്ഷ്യമായിരിക്കണമെന്ന് മോദി വ്യക്തമാക്കി. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും വളര്‍ച്ച പ്രോത്സാഹിപ്പിക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ ആരോഗ്യകരമായ മത്സര മനോഭാവം [&Read More