01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Priyadarshini scheme

Main story

‘പ്രിയദർശിനി പദ്ധതി ഭരണഘടനാ വിരുദ്ധം’; റദ്ദാക്കണമെന്ന് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി

കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കിയ ‘പ്രിയദർശിനി’ സൗജന്യയാത്രാ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഈ പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. സംസ്ഥാനത്തെ 3,125 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ നടപ്പാക്കുന്ന ഈ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ് ഹൈക്കോടതിയെ സമീപിച്ചത്. യാതൊരുവിധ സാമ്പത്തിക മാനദണ്ഡങ്ങളോ യോഗ്യതകളോ ഇല്ലാതെ ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇത്തരമൊരു ആനുകൂല്യം നൽകുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(1) എന്നിവ [&Read More

Main story

‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത് നല്ല കാര്യം, വിദ്യാർഥികൾക്ക് ആൺ-പെൺ വ്യത്യാസമില്ലാതെ സൗജന്യ

പത്തനാപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത് നല്ല കാര്യമാണെന്ന് കെ.ബി. ഗണേഷ് കുമാർ പ്രതികരിച്ചു. യു.ഡി.എഫ് പ്രകടനപത്രികയിലെ പദ്ധതിയാണിത്. അത് നടപ്പാക്കാൻ യു.ഡി.എഫ് ബാധ്യസ്ഥരാണ്. വിദ്യാർഥികളുടെ കാര്യത്തിൽ ആൺ, പെൺ വ്യത്യാസമില്ലാതെ സൗജന്യം നൽകണമെന്നും മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. അതേസമയം, ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റ് ബസുകളാക്കിയെന്ന ആക്ഷേപം പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയിൽ ബസുകൾ വാങ്ങിയതിൽ തട്ടിപ്പുണ്ടെന്ന രീതിയിൽ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായി തള്ളി. വ്യാജ വാർത്തകൾ [&Read More

Main story

സിറ്റി ഫാസ്റ്റ് ബസുകളിൽ സൗജന്യമില്ല; സ്റ്റിക്കർ പതിപ്പിച്ചത് ബസുകൾ തിരിച്ചറിയാനെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതി അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആക്ഷേപത്തിൽ വ്യക്തത വരുത്തി അധികൃതർ. സൗജന്യയാത്ര ലഭ്യമല്ലാത്ത സിറ്റി ഫാസ്റ്റ് ബസുകളിൽ സ്റ്റിക്കർ പതിപ്പിച്ചത് പദ്ധതി ബോധപൂർവ്വം നിഷേധിക്കാനാണെന്ന ആരോപണമാണ് ഉയർന്നിരുന്നത്. എന്നാൽ യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ വിഭാഗത്തിലുള്ള ബസുകൾ എളുപ്പത്തിൽ തിരിച്ചറിയാനാണ് സ്റ്റിക്കർ പതിപ്പിച്ചതെന്നാണ് കെ.എസ്.ആർ.ടി.സി സിറ്റി ഡിപ്പോ അധികൃതർ വ്യക്തമാക്കിയത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിലവിൽ 34 ഓർഡിനറി ബസുകളാണുള്ളത് (32 ഇലക്ട്രിക് ബസുകളും 2 ഡീസൽ ബസുകളും). ഇവയിലെല്ലാം [&Read More

Main story

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു, സംഭവം പ്രിയദർശിനി പദ്ധതിയുടെ

കൊല്ലം: കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണു. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ ബസിനകത്ത് വെച്ച് പായസവിതരണം നടത്തിയിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി സംഭവം നടന്നത്. ബിന്ദു കൃഷ്ണയ്ക്ക് നൽകുന്നതിനായി കോൺഗ്രസ് പ്രവർത്തകർ ബസിലേക്ക് പായസം എത്തിച്ചിരുന്നെങ്കിലും ഈ സമയം ബസിനുള്ളിൽ അനുയായികളും യാത്രക്കാരും അടങ്ങിയ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഈ തിക്കിലും തിരക്കിലും പെട്ട് പായസം നിറച്ച [&Read More

Kerala

‘പ്രിയദർശിനിക്ക്’ ഡബിൾ ബെൽ അടിച്ച് മുഖ്യമന്ത്രി; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ക്ക് തുടക്കമായി. തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. അധികാരത്തിലെത്തി ഒരു മാസത്തിനകം വാഗ്ദാനം പാലിക്കാനായെന്നും, ഇത് സ്ത്രീകൾക്കുള്ള ഔദാര്യമല്ല, മറിച്ച് സാമൂഹികRead More