15/06/2026
[fontresizer_tawhidurrahmandear_widget]

‘പ്രിയദർശിനിക്ക്’ ഡബിൾ ബെൽ അടിച്ച് മുഖ്യമന്ത്രി; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

 ‘പ്രിയദർശിനിക്ക്’ ഡബിൾ ബെൽ അടിച്ച് മുഖ്യമന്ത്രി; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ക്ക് തുടക്കമായി. തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. അധികാരത്തിലെത്തി ഒരു മാസത്തിനകം വാഗ്ദാനം പാലിക്കാനായെന്നും, ഇത് സ്ത്രീകൾക്കുള്ള ഔദാര്യമല്ല, മറിച്ച് സാമൂഹിക-സാമ്പത്തിക പ്രതിഫലനമുണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്‌സി വഴി നിയമിക്കപ്പെട്ട ആദ്യ വനിതാ ഡ്രൈവർ വി.പി ഷീലയാണ് ഉദ്ഘാടന ബസ് ഓടിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്രയിൽ പങ്കാളികളായി. വരുമാന-പ്രായ പരിധികളില്ലാതെ സീറോ ടിക്കറ്റ് വഴിയാണ് യാത്ര അനുവദിക്കുന്നത്. പദ്ധതിക്കായി ബസുകളിൽ പ്രത്യേക സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. അതേസമയം, സിപിഎം ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. നിലവിൽ ഏറ്റവും കുറവ് ഓർഡിനറി സർവീസുകളുള്ള മലപ്പുറം ജില്ലയിൽ സർവീസുകൾ വർധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Also read: