22/07/2026
[fontresizer_tawhidurrahmandear_widget]

‘ആനവണ്ടിയിലെ ആറ് പെണ്ണുങ്ങള്‍’; പ്രിയദർശിനി സിനിമയാക്കാൻ സന്തോഷ് പണ്ഡിറ്റ്

 ‘ആനവണ്ടിയിലെ ആറ് പെണ്ണുങ്ങള്‍’; പ്രിയദർശിനി സിനിമയാക്കാൻ സന്തോഷ് പണ്ഡിറ്റ്

കൊച്ചി: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യെ പ്രമേയമാക്കി പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. ‘ആനവണ്ടിയിലെ ആറ് പെണ്ണുങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥാതന്തു അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള, ജീവിതം മടുത്ത 26 വയസുള്ള 6 യുവതികളുടെ കഥയാണ് സിനിമയുടെ പ്രമേയം.

സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലാകുന്ന ഇവർ വീട്ടുകാരെ അറിയിക്കാതെ പ്രിയദർശിനി ബസിൽ പണമില്ലാതെ കേരളം ചുറ്റാനിറങ്ങുന്നതും, തുടർന്ന് രക്ഷകനായി മനോഹർ പണ്ഡിറ്റ് എന്ന ടിക്കറ്റ് ചെക്കിങ് ഇൻസ്പെക്ടർ എത്തുന്നതുമാണ് കഥാചുരുൾ. ഈ പ്രധാന കഥാപാത്രത്തെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് അവതരിപ്പിക്കുന്നത്. സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി 15 ദിവസം കൊണ്ട് പെൺകുട്ടികൾക്ക് കേരളം കാണിച്ചു കൊടുക്കുന്ന പണ്ഡിറ്റിനോട് അവർക്ക് തോന്നുന്ന പ്രണയവും, രണ്ട് വർഷങ്ങൾക്ക് ശേഷം ഇവരുടെ ജീവിതത്തിലുണ്ടാകുന്ന നാടകീയ മാറ്റങ്ങളുമാണ് സിനിമ പറയുന്നത്. എട്ട് പ്രണയഗാനങ്ങളുള്ള ചിത്രത്തിന്റെ കഥ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Also read: