29/07/2026
[fontresizer_tawhidurrahmandear_widget]

Tags :Public Examinations Bill

India

ചോദ്യപേപ്പർ ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പൊതുപരീക്ഷാ ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷകളിലെ ചോദ്യച്ചോർച്ചയും തട്ടിപ്പുകളും തടയുന്നതിനായി ശിക്ഷാനടപടികൾ കടുപ്പിക്കുന്ന പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. മണിക്കൂറുകൾ നീണ്ട വിശദമായ ചർച്ചയ്ക്ക് ശേഷം ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷം മുന്നോട്ടുവെച്ച ഭേദഗതി നിർദേശങ്ങൾ സർക്കാർ വോട്ടിനിട്ട് തള്ളി. തിങ്കളാഴ്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. പുതിയ ഭേദഗതി പ്രകാരം പരീക്ഷകളിൽ അന്യായമാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർക്ക് നിലവിലുള്ള മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള തടവുശിക്ഷ അഞ്ച് മുതൽ പത്ത് വർഷം വരെയായി ഉയർത്തും. പിഴത്തുക [&Read More

Main story

‘വെടിവെപ്പ് നടന്നിട്ടില്ല, പിന്നെ ഉത്തരവിട്ടതാര് എന്ന ചോദ്യത്തിന് പ്രസക്തിയില്ല’- ജിതേന്ദ്ര സിങ്

ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ച വിവാദവുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിന് നേരെ വെടിവെപ്പ് നടന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. അത്തരമൊരു സംഭവം നടക്കാത്ത സാഹചര്യത്തിൽ ആരാണ് വെടിവെക്കാൻ ഉത്തരവിട്ടത് എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ ടിയർ ഗ്യാസാണ് പ്രയോഗിച്ചതെന്നും വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു പ്രതിഷേധമുണ്ടായാൽ വെടിവെക്കാൻ ഉത്തരവിടാനുള്ള അധികാരം മജിസ്ട്രേറ്റിനാണുള്ളത്, അല്ലാതെ മന്ത്രിക്കല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി [&Read More