കാസർകോട്: ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെട്ട മഹാസമ്മേളനത്തിന് കാസർകോട് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഉജ്ജ്വല പരിസമാപ്തി. ഒരു നൂറ്റാണ്ട് പിന്നിട്ട ആദർശ പ്രസ്ഥാനം പുതിയ നൂറ്റാണ്ടിലേക്ക് കാലെടുത്തു വെക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ. അക്ഷരാർത്ഥത്തിൽ കുണിയ ശുഭ്രസാഗരമായി മാറുന്ന കാഴ്ചയായിരുന്നു എങ്ങും. വൈജ്ഞാനിക വിപ്ലവത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി സമാപന സമ്മേളനം ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ചരിത്രമായി. കണ്ണൂർRead More
Tags :Sayyid Sadiqali Shihab Thangal
‘ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂമിക്ക് അതിരുകളില്ല’; സുനിത വില്യംസുമായുള്ള കൂടിക്കാഴ്ച അനുഭവം പങ്കുവെച്ച് സാദിഖലി
കോഴിക്കോട്: പ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ കൂടിക്കാഴ്ച നടത്തി. ഡി.സി ബുക്സ് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടെയായിരുന്നു കൂടിക്കാഴ്ച നടന്നത്. ഫെസ്റ്റിവലില്‍ മുഖ്യാതിഥിയായി എത്തിയതാണ് സുനിത. സുനിത വില്യംസുമായുള്ള സംഭാഷണത്തിനിടെ ഉണ്ടായ അനുഭവങ്ങളും ചിന്തകളും സാദിഖലി തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. ബഹിരാകാശത്തുനിന്ന് നോക്കുമ്പോള്‍ ഭൂമി വര്‍ണാഭമായൊരു കാഴ്ചയാണെന്നും, അവിടെ ആകാശവും ഭൂമിയും വെള്ളവും വായുവുമെല്ലാം [&Read More
കൊല്ലം: ദക്ഷിണ കേരളത്തിലെ സിപിഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാവും മഹിളാ അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുമായ സുജ ചന്ദ്രബാബു പാർട്ടി വിട്ടു. മുസ്ലിം ലീഗിൽ ചേർന്ന സുജയെ, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അംഗത്വം നൽകി സ്വീകരിച്ചു. മൂന്ന് പതിറ്റാണ്ടോളം നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് സുജയുടെ പുതിയ രാഷ്ട്രീയ പ്രവേശനം. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സുജ ചന്ദ്രബാബു. സിപിഎമ്മിന്റെ ഇപ്പോഴത്തെ വർഗീയRead More
‘തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ ‘ഞാന്‍ ജയിച്ചു’ എന്നല്ല, ‘എന്നെ ജയിപ്പിച്ചു’ എന്നാണ് പറയേണ്ടത്’; മുസ്‍ലിം
മലപ്പുറം: ഓട്ടമത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ‘ഞാന്‍ ജയിച്ചു’ എന്ന് അവകാശപ്പെടാം, എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഒരിക്കലും ‘ഞാന്‍ ജയിച്ചു’ എന്നല്ല, മറിച്ച് ‘എന്നെ ജയിപ്പിച്ചു’ എന്നാണ് പറയേണ്ടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം ജില്ലയിലെ ലീഗ് ജനപ്രതിനിധികളുടെ മഹാസംഗമമായ ‘വിജയാരവം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിപ്പിച്ചത് പാര്‍ട്ടിയും ജനങ്ങളുമാണെന്ന ബോധം ഓരോ ജനപ്രതിനിധിക്കും ഉണ്ടാകണം. വിജയം അഹങ്കരിക്കാനുള്ളതല്ല, മറിച്ച് വിനയത്തോടെ ജനങ്ങളെ സേവിക്കാനുള്ള അവസരമാണെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. [&Read More
കോഴിക്കോട്: റജബ് മാസപ്പിറ കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ നാളെ (തിങ്കള്‍) റജബ് ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. ഇതനുസരിച്ച് ജനുവരി 17Read More