മലപ്പുറം: സംസ്ഥാന സർക്കാർ ലഹരിക്കെതിരെ പ്രഖ്യാപിച്ച ‘ഓപറേഷൻ തൂഫാൻ’ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ലഹരിയെന്ന മഹാവിപത്തിനെ പൂർണമായും തൂത്തെറിയാൻ വ്യാപകമായ ജനകീയ പങ്കാളിത്തം അനിവാര്യമാണെന്നും മഹല്ലുകളും റെസിഡൻസ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഹരി വിപത്തിനെതിരെയുള്ള ബോധവൽക്കരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്ത് പള്ളികളിൽ ഇതുസംബന്ധിച്ച പ്രത്യേക ഉദ്‌ബോധനം നൽകണമെന്ന് തങ്ങൾ ആവശ്യപ്പെട്ടു. ലഹരിയുടെ കണ്ണിയറുക്കുമെന്ന് യു.ഡി.എഫ് [&Read More
Tags :Sayyid Sadiqali Shihab Thangal
‘മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ സഹോദര സംഘടന; ചേർത്തുനിർത്തും, ഭിന്നിപ്പുണ്ടാക്കാൻ ഒരാളും വരേണ്ട’-സാദിഖലി തങ്ങളെ
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ സഹോദര സംഘടനയാണെന്നും ചേർത്തുനിർത്തുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. കേരളീയ സമൂഹം അർഹിക്കുന്ന നേതാവിനെയാണ് ഇപ്പോൾ മുഖ്യമന്ത്രിയായി ലഭിച്ചിരിക്കുന്നതെന്ന് തങ്ങൾ പറഞ്ഞു. ടീം യുഡിഎഫിന്റെ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ ഭാഗത്തുനിന്ന് കിട്ടിയ പിന്തുണയ്ക്ക് നന്ദി പറയാനാണ് ഞാൻ വന്നത്. വളരെ അഭിമാനത്തോടെയും ആവേശത്തോടെയുമാണ് [&Read More
തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ വിദ്വേഷ പരാമർശങ്ങളുമായി ‘ബിഗ് ടിവി’ ന്യൂസ് ഡയറക്ടർ വേണു ബാലകൃഷ്ണൻ. വി.ഡിസതീശനും മുസ്ലിം ലീഗും പറയുന്ന ‘ടീം യുഡിഎഫ്’ എന്നത് വെറും തന്ത്രപരമായ മറ മാത്രമാണെന്നും അതിൽ വീഴരുതെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനം വന്ന ശേഷം സതീശൻ ടീം യുഡിഎഫിലെ അംഗങ്ങളെയല്ല, സാദിഖലി തങ്ങളെയാണ് ആദ്യം വിളിച്ചത്. യഥാർത്ഥത്തിൽ കോൺഗ്രസ് ലീഗിന് കീഴടങ്ങുകയാണ് ചെയ്തതെന്നും സംഘ്പരിവാർ വാദം ഏറ്റുപിടിച്ച് വേണു ആരോപിച്ചു. [&Read More
കൊൽക്കത്ത: സ്ത്രീ വിദ്യാഭ്യാസRead More
പ്രൊഫഷനൽ ഏജൻസിയെ വച്ച് പഠനം, എംഎൽഎമാരുടെ പെർഫോമൻസ് വിലയിരുത്തി; ലീഗ് സ്ഥാനാർഥി പട്ടികയിൽ
മലപ്പുറം: മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ പാരമ്പര്യമായി പിന്തുടർന്നുപോന്ന രീതികളിൽ പുതിയ പരീക്ഷണങ്ങളുമായാണ് ഇത്തവണ നിയമസഭാ സ്ഥാനാർഥി പട്ടിക തയാറാക്കിയത്. വെറുമൊരു സ്ഥാനാർത്ഥി പ്രഖ്യാപനത്തിനപ്പുറം, ആധുനികമായ പഠനരീതികളും കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളും സമന്വയിപ്പിച്ച്, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തയാറാക്കിയ ‘മാസ്റ്റർപ്ലാൻ’ തന്നെയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. യുവത്വവും പുതുരക്തവും പെൺപ്രാതിനിധ്യവും പാരമ്പര്യവുമെല്ലാം സംയോജിപ്പിച്ച പട്ടികയെ സർപ്രൈസ് എന്നു തന്നെയാണു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയത്. സ്ഥാനാർത്ഥി നിർണയത്തിന് മുന്നോടിയായി പ്രത്യേക പ്രൊഫഷണൽ ഏജൻസിയെ നിയോഗിച്ച് ഓരോ [&Read More
മലപ്പുറം: മുസ്ലിം ലീഗ് ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. വലിയ മുന്നൊരുക്കത്തോടെ തയ്യാറാക്കിയ പട്ടികയിൽ ‘സർപ്രൈസുകൾ’ നിരവധിയാണ്. വനിതാ പ്രാതിനിധ്യത്തിന് നൽകിയ മുൻഗണനയാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. പേരാമ്പ്രയിൽ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ ജനവിധി തേടും. നിയമസഭയിൽ ഒരു ലീഗ് വനിതാ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തഹ്ലിയയെ കളത്തിലിറക്കിയിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിൽ ജയന്തി രാജനെ [&Read More
കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയിൽ കെ.എം ഷാജി; മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടിയിലെ വിവിധ ഘടകങ്ങളുമായും ഭാരവാഹികളുമായും നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ അന്തിമമാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. പട്ടികയിൽ രണ്ട് വനിതകളും നിരവധി പുതുമുഖങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, എം.കെ മുനീർ, പി.കെ അബ്ദുറബ്ബ്, മലപ്പുറം ജില്ലാ സെക്രട്ടറി പി. അബ്ദുൽ ഹമീദ് മാസ്റ്റർ [&Read More
കൽപറ്റ: പ്രളയം സർവതും കവർന്നെടുത്ത വയനാടിന്റെ മണ്ണിൽ കരുതലിന്റെയും അതിജീവനത്തിന്റെയും പുതിയ ചരിത്രം രചിച്ച് മുസ്ലിം ലീഗ്. മുണ്ടക്കൈRead More
‘ആരുമറിയാതെ നന്മകൾ ചെയ്യുക; സഹനവും സമയനിഷ്ഠയും ആത്മനിയന്ത്രണവും ആർജിക്കുക’-റമദാൻ സന്ദേശത്തിൽ സാദിഖലി തങ്ങൾ
മലപ്പുറം: റമദാൻ കേവലം പട്ടിണി കിടക്കലല്ലെന്നും, മറിച്ച് ആത്മനിയന്ത്രണത്തിലൂടെയും ഹൃദയവിശുദ്ധിയിലൂടെയും ജീവിതത്തെ സംസ്‌കരിക്കാനുള്ള അവസരമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. വിശുദ്ധ റമദാൻ മാസത്തിന്റെ വരവറിയിച്ച് വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചത്. റജബ് മാസം മുതൽ വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുന്ന മാസമാണ് എത്തിയിരിക്കുന്നത്. റമദാനിലെ ഏറ്റവും വലിയ പ്രത്യേകത നോമ്പാണ്. എന്നാൽ അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ് വിശ്വാസത്തിന്റെ സൗന്ദര്യമെന്ന് മതം പഠിപ്പിക്കുന്നു. മനുഷ്യത്വത്തിന്റെ ഈ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ വിശ്വാസികൾക്ക് കഴിയണമെന്നും തങ്ങൾ [&Read More
കോഴിക്കോട്: കേരളത്തിൽ എവിടെയും മാസപ്പിറ ദൃശ്യമാകാത്തതിനാൽ വിശുദ്ധ റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് സംസ്ഥാനത്ത് എവിടെയും മാസപ്പിറ കാണാത്ത സാഹചര്യത്തിൽ ശഅ്ബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, [&Read More