01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Snakebite cases Kerala

Main story

‘ഉറക്കത്തിൽ കാലിൽ എന്തോ ചുറ്റിയത് പോലെ… പുതപ്പ് മാറ്റി നോക്കിയപ്പോ പാമ്പ്’; പൂനൂരില്‍

കോഴിക്കോട് : കോഴിക്കോട് പൂനൂരിലും 22 കാരന് പാമ്പു കടിയേറ്റു. പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. പുലര്‍ച്ചെ കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റ കാര്യം അറിയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ‘രാത്രി ഞാൻ കിടന്നുറങ്ങിയായിരുന്നു. ഒരു 11 മണി ഒക്കെ ആയപ്പോൾ എനിക്കൊരു കോൾ വന്നു. കോൾ എടുത്ത സമയത്ത് കാലിൽ എന്തോ ഒന്ന് ഇങ്ങനെ ചുറ്റി നിൽക്കും പോലെ തോന്നി. അപ്പോൾ ജസ്റ്റ് ഒന്ന് ഫ്ലാഷ് ഓൺ ആക്കി പുതപ്പ് [&Read More

Kerala

കുറ്റ്യാടിയിൽ കുട്ടികൾ ഉറങ്ങിയ കിടക്കയിൽ വിഷപ്പാമ്പ്; പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ

കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിലെ തലയണയ്ക്കടിയിൽ നിന്ന് വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി.കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍ നിന്നാണ് ഒരേ ദിവസം അഞ്ച് പാമ്പുകളെ പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയ കിടക്കയിലാണ് വിഷപ്പാമ്പിനെ കണ്ടത്. വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റു മുറികളിലും പാമ്പിനെ കണ്ടെത്തുകയായിരുന്നു. ആദ്യം തലയണയ്ക്ക് അടിയിലാണ് ഒരു പാമ്പിനെ കണ്ടത്. അതിനെ എടുത്തു മാറ്റി ഏറെനേരം കഴിയും മുമ്പേ തന്നെ എട്ടു വയസ്സുള്ള പെൺകുട്ടി ബാത്ത് റൂമിൽ കയറിയപ്പോൾ അവിടെയും വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടെത്തി. തുടർന്ന് രമേശൻ വീടിന്റെ [&Read More

Main story

ഇടുക്കിയിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഏഴു മരണം

മൂലമറ്റം: ഇടുക്കി കാഞ്ഞാറിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു. കാഞ്ഞാർ കൂവപ്പള്ളി റോഡ് താന്നിക്കപ്പാറയിൽ തനിച്ച് താമസിച്ചിരുന്ന വിശാലാക്ഷി (86) ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിൽ മാങ്ങ പെറുക്കാൻ ഇറങ്ങിയപ്പോഴാണ് വിശാലാക്ഷിക്ക് കടിയേറ്റത്. അയൽക്കാർ ഉടൻ തന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൊടുപുഴയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതയ്ക്ക് നാല് മക്കളുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ഥാനത്ത് പാമ്പുകടി ഏൽക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയാകുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഏഴു മരണങ്ങളാണ് റിപ്പോർട്ട് [&Read More