‘ഗൗരി ലങ്കേഷിനെ കൊന്നവരുടെ സുഹൃത്തുക്കളല്ല ഞങ്ങൾ’: യുവാക്കളെ ‘ഫ്രണ്ട്‌സ്’ എന്ന് വിളിച്ച മോദിക്കെതിരെ
ബെംഗളൂരു: ഗൗരി ലങ്കേഷിനെപ്പോലുള്ളവരെ കൊന്നൊടുക്കിയവരുടെ സുഹൃത്തുക്കളല്ല രാജ്യത്തെ യുവാക്കളെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളെ ‘ഫ്രണ്ട്‌സ്’ എന്ന് അഭിസംബോധന ചെയ്യുന്നതിനെ നിരാകരിച്ചുകൊണ്ടാണ് ഡാനിഷ് അലിയുടെ പരാമർശം. രാജ്യത്തെ യുവാക്കൾ കേന്ദ്രത്തിലെ ബിജെപി സർക്കാരുമായി തുടർച്ചയായ രാഷ്ട്രീയ പോരാട്ടത്തിലാണെന്നും, വിജയം നേടുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് സെപ്തംബർ അഞ്ചിന് ബെംഗളൂരുവിൽ ഗൗരി മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഡാനിഷ് [&Read More