28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Tamil Nadu

Main story

‘തമിഴ്നാട്ടില്‍ ഹിന്ദിക്ക് സ്ഥാനമില്ല; അന്നും ഇന്നും എന്നും’; തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്ന്

ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദിക്ക് ഇന്നലെകളിലോ ഇന്നോ നാളെയോ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭാഷാ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ പോരാടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികള്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ‘ഹിന്ദിക്ക് ഇവിടെ സ്ഥാനമില്ല, അന്നും ഇന്നും എന്നും,’ സ്റ്റാലിന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഭാഷാ സമരത്തില്‍ ഇനിയൊരു ജീവന്‍ കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ല. തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട് എക്കാലവും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം [&Read More

India

‘ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന കാലം തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ വര്‍ഗീയ തന്ത്രങ്ങള്‍ വിലപ്പോകില്ല’;

ചെന്നൈ: തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ വര്‍ഗീയ വിദ്വേഷ രാഷ്ട്രീയം വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍, ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം അത്തരം നീക്കങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളക്കുറിച്ചിയില്‍ പുതുതായി നിര്‍മിച്ച കലക്ടറേറ്റ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഹിന്ദുക്കള്‍ ദര്‍ഗകളില്‍ പ്രാര്‍ഥിക്കുന്ന, മുസ്‍ലിംകള്‍ ചിത്തിര തിരുവിഴ ആഘോഷിക്കുന്ന, ക്രിസ്ത്യാനികള്‍ പള്ളികളില്‍ പൊങ്കല്‍ അര്‍പ്പിക്കുന്ന നാടാണിത്. ഈ മതസൗഹാര്‍ദവും സമാധാനവുമാണ് ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് ഇളക്കിവിട്ട് [&Read More

India

‘ബിഹാറിലെ കാറ്റ് തമിഴ്‌നാട്ടിലും എത്തിക്കഴിഞ്ഞു’ കോയമ്പത്തൂരില്‍ കര്‍ഷക സമ്മേളനത്തില്‍ മോദി

കോയമ്പത്തൂർ: ബിഹാറിലെ കാറ്റ് തമിഴ്‌നാട്ടിലും എത്തിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. കോയമ്പത്തൂരിൽ കർഷകരുടെയും തുണിത്തൊഴിലാളികളുടെയും സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാത്ത ബിജെപി, എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പിന്തുണയോടെ സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള കഠിനശ്രമത്തിലാണ്. അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ഉന്നമിട്ടായിരുന്നു മോദിയുടെ പ്രസംഗം. ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്തുകൊണ്ട്, ഒന്‍പത് കോടി കർഷകർക്ക് വേണ്ടി [&Read More