30/04/2026
[fontresizer_tawhidurrahmandear_widget]

Tags :Tea

Main story

ചൂടുചായ ഊതിയൂതി കുടിക്കല്ലേ! ശീലം മാറ്റിയില്ലെങ്കിൽ പണി കിട്ടും

സിനിമയിലെ ഡയലോഗുകൾ പോലെ ചൂടുചായ ഊതിയൂതി കുടിക്കുന്നത് ഒരു രസമായി തോന്നാമെങ്കിലും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ മുന്നറിയിപ്പ് നൽകുന്നു. ചായയുടെ ഗുണത്തേക്കാളുപരി അത് ഉപയോഗിക്കുന്ന താപനിലയാണ് ഇവിടെ വില്ലനാകുന്നത്. സാധാരണയായി 65 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടുള്ള പാനീയങ്ങൾ പതിവായി കുടിക്കുന്നത് അന്നനാളത്തിന്റെ ആന്തരിക ആവരണത്തിന് ക്ഷതമേൽപ്പിക്കാൻ കാരണമാകും. ഇത്തരം കോശജ്വലനങ്ങൾ കാലക്രമേണ കോശങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുകയും കാൻസർ പോലുള്ള മാരകാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം തന്റെ [&Read More