07/09/2026
[fontresizer_tawhidurrahmandear_widget]

Tags :Thrissur News

Kerala

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തവർ പാകിസ്താനിലേക്ക് പോകണം; അത്തരക്കാർക്ക് ഇവിടെ ജീവിക്കാൻ അർഹതയില്ല’: വിദ്യാർഥികളെ അധിക്ഷേപിച്ച്

മാള: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശവുമായി സ്കൂൾ ഉടമ. തൃശൂർ മാളയിലെ ഇന്റർനാഷണൽ ആൻഡ് സൈനിക സ്കൂൾ ഉടമ ഡോ. രാജു ഡേവിസാണ് മാതാപിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വിദ്യാർഥികളെ അധിക്ഷേപിക്കുന്ന തരത്തിൽ ശബ്ദസന്ദേശമയച്ചത്. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ എത്താതെ വീട്ടിലിരുന്നവർ പാകിസ്താനിലേക്ക് പോകണമെന്നും, അത്തരക്കാർക്ക് ഇവിടെ ജീവിക്കാൻ തന്നെ അർഹതയില്ലെന്നുമാണ് ഇയാളുടെ സന്ദേശത്തിലുള്ളത്. ആഘോഷങ്ങളിൽ പങ്കെടുക്കാത്ത കുട്ടികളെ ക്ലാസിൽ കയറ്റില്ലെന്നും, അവധി ദിനത്തിൽ സ്കൂളിലെത്താതിരുന്നവർ കൃത്യമായ വിശദീകരണം നൽകണമെന്നും രാജു ഡേവിസ് ആവശ്യപ്പെട്ടു. സംഭവത്തിൽ വ്യാപക [&Read More

Kerala

തൃശൂരിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: പുതുക്കാട് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെ പുതുക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിയിലാണ് സുന്ദരനെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ലോറിയിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുതുക്കാട് പൊലീസ് പരിശോധന നടത്തി. മരണകാരണം വ്യക്തമല്ലെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് അറിയിച്ചു. മൃതദേഹം തുടർനടപടികൾക്കായി മാറ്റിയിട്ടുണ്ട്.Read More

Kerala

തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന കുട്ടികൾക്ക് പാമ്പുകടിയേറ്റു; എട്ടു വയസ്സുകാരൻ മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ: കോടാലിക്ക് സമീപം കടമ്പോട് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജൊ–ജോൺസി ദമ്പതികളുടെ മകൻ ആൽജോയാണ് മരിച്ചത്. ആൽജോയുടെ മൂത്ത സഹോദരൻ അൻജോ (10) ഗുരുതരാവസ്ഥയിൽ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് ദുരന്തമുണ്ടായത്. അമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു ആൽജോയും അൻജോയും. പുലർച്ചെ രണ്ട് മണിയോടെ വയറുവേദന അനുഭവപ്പെട്ട് കുട്ടികൾ ഉണർന്നിരുന്നു. തലേദിവസം പുറത്തുപോയി വന്നശേഷം ജ്യൂസ് കുടിച്ചിരുന്നതിനാൽ, ഇത് ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ പുലർച്ചെ 5.30Read More

Kerala

പൊലീസിന്റെ മൂക്കിൻതുമ്പിൽ കവർച്ച; ക്വാർട്ടേഴ്സിൽ നിന്ന് 50,000 രൂപയും നാല് പവൻ സ്വർണവും

തൃശൂർ: നഗരത്തെ ഞെട്ടിച്ചുകൊണ്ട് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ വൻ മോഷണം. ജില്ലാ പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സ് കുത്തിത്തുറന്ന് 50,000 രൂപയും നാല് പവൻ സ്വർണവുമാണ് കവർന്നത്. വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു. അതീവ സുരക്ഷാ മേഖലയായ ഡി.ഐ.ജി ഓഫീസിന് സമീപമാണ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. രണ്ടാഴ്ച മുൻപ് ഇതേ പ്രദേശത്തെ രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പൊലീസിന് വലിയ നാണക്കേടായി [&Read More

Kerala

ശാരീരിക പരിമിതികളെ തോല്‍പ്പിച്ച സൈക്കിള്‍ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയില്‍

തൃശൂര്‍: ഒറ്റക്കാലില്‍ സൈക്കിള്‍ ചവിട്ടി ഹിമാലയത്തിലേക്കും ലഡാക്കിലേക്കും യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് (43) മരിച്ച നിലയില്‍. വടക്കാഞ്ചേരി ഏങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂര്‍ പത്താംകല്ല് സ്വദേശിയാണ് മരിച്ച അഷ്‌റഫ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സമീപത്തെ തോട്ടുപാലത്തിന് മുകളില്‍നിന്ന് താഴേക്ക് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക പരിമിതികളെ ഇച്ഛാശക്തികൊണ്ട് നേരിട്ട വ്യക്തിയായിരുന്നു അഷ്‌റഫ്. 2017ല്‍ [&Read More