03/08/2026
[fontresizer_tawhidurrahmandear_widget]

Tags :TMC rift 2026

National Politics

‘സുവേന്ദു മാലാഖയൊന്നുമല്ല; പാർട്ടി വിട്ട ശേഷം അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല’-അഭിമുഖ വിവാദത്തിൽ വിശദീകരണവുമായി മഹുവ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ താൻ വാനോളം പുകഴ്ത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ബിബിസിക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രം തങ്ങൾക്ക് അനുകൂലമായ രീതിയിൽ മുറിച്ചെടുത്ത് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മഹുവ എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. താൻ ഇപ്പോഴും മമത ബാനർജിക്കൊപ്പമാണെന്ന് വ്യക്തമാക്കിയ അവർ, നിലവിൽ പാർട്ടി വിട്ട തൃണമൂൽ വിമതരെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. അഭിമുഖം [&Read More

National Politics

തൃണമൂൽ ‘ഫയർബ്രാൻഡ്’ മഹുവ മൊയ്ത്രയും ബിജെപി പാളയത്തിലേക്ക്? സുവേന്ദുവിനെ പുകഴ്ത്തി അഭിമുഖം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ വിഴുങ്ങിയ രാഷ്ട്രീയ കൊടുങ്കാറ്റ് അവസാനിക്കുന്നില്ല. 20 ലോക്സഭാ എംപിമാരും 58 എംഎൽഎമാരും മമത ബാനർജിയെ കൈവിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറിയതിന് പിന്നാലെ, പാർട്ടിയുടെ ഏറ്റവും ശക്തയായ യുവമുഖവും ഫയർബ്രാൻഡ് നേതാവുമായ മഹുവ മൊയ്ത്രയും മമത ബാനർജിക്കെതിരെ പരസ്യമായി രംഗത്ത്. ‘ബിബിസി’ക്ക് നൽകിയ അഭിമുഖത്തിൽ, ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ വാനോളം പുകഴ്ത്തി മഹുവ നടത്തിയ പരാമർശങ്ങളാണു രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. [&Read More

National Politics

എംപിമാരും എംഎൽഎമാരും കാവിപ്പാളയത്തിലേക്ക്; മമതയെ വിടാതെ ജനം-തൃണമൂലിന്‍റെ മിന്നൽ സമരത്തിൽ പങ്കെടുത്തത് ആയിരങ്ങൾ

കൊൽക്കത്ത: പാർട്ടിയിലെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ കൂടുമാറുമ്പോഴും തനിക്ക് പിന്നിൽ സാധാരണക്കാരായ അണികളുണ്ടെന്ന് പ്രഖ്യാപിച്ച് കൊൽക്കത്തയിൽ മമതയുടെ ശക്തിപ്രകടനം. ബംഗാളിൽ ബിജെപി സർക്കാർ നടത്തുന്ന വഴിയോരക്കച്ചവടക്കാരുടെ കൂട്ട ഒഴിപ്പിക്കലിനെതിരെ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ച മിന്നൽ സമരത്തിലാണ് ആയിരങ്ങൾ പങ്കെടുത്തത്. മുൻകൂട്ടി ഒരു പ്രഖ്യാപനവുമില്ലാതെ നടത്തിയ പ്രതിഷേധ മാർച്ചിലാണ് മമത ബാനര്‍ജിക്കൊപ്പം വൻ ജനക്കൂട്ടം അണിനിരന്നത്. മുൻകൂട്ടി പ്രഖ്യാപിക്കാത്ത പരിപാടിയായിരുന്നിട്ടും കൊൽക്കത്തയുടെ ഹൃദയഭാഗമായ എസ്പ്ലനേഡിലേക്ക് ആയിരക്കണക്കിന് സാധാരണ ജനങ്ങളാണ് മമതയ്ക്ക് പിന്തുണയുമായി ഒഴുകിയെത്തിയത്. അവിടെനിന്ന് സുബോധ് മല്ലിക് [&Read More