05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Trinamool Congress

National Politics

‘പെരുന്നാൾ നമസ്‌കാരം പറ്റില്ല; യോഗയ്ക്കായി ഒരാഴ്ച റോഡ് അടച്ചിടാം’-വിമർശനവുമായി മഹുവ മൊയ്ത്ര

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതുതായി അധികാരമേറ്റ ബിജെപി സർക്കാരിന്റെ വിവാദ ഉത്തരവുകൾക്കെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡ് ഒരാഴ്ചത്തേക്ക് ഗതാഗതത്തിനായി അടച്ചിട്ട പുതിയ ബിജെപി സർക്കാരിന്റെ നടപടിയെയാണ് മഹുവ മൊയ്ത്ര രൂക്ഷമായി ചോദ്യം ചെയ്തത്. പെരുന്നാൾ നമസ്‌കാരത്തിനായി ഒരു ദിവസത്തിൽ വെറും ഒരു മണിക്കൂർ പോലും വിട്ടുകൊടുക്കാൻ തയ്യാറാകാത്തവരാണ്. എന്നാൽ, ഇപ്പോൾ യോഗയ്ക്കായി ഒരാഴ്ച മുഴുവൻ റെഡ് റോഡ് അടച്ചിടാൻ എങ്ങനെ [&Read More

India

‘ആളുകൾ മുട്ട എറിയുന്നുണ്ടെങ്കിൽ അത് ജനാധിപത്യം, തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വിധിയാണത്’; ബിജെപി

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന മുട്ടയേറുകളെ പരിഹസിച്ച് ബി.ജെ.പി നേതാവ് അഗ്‌നിമിത്ര പോൾ.Read More

India

തൃണമൂൽ നേതാക്കളെ അടിവസ്ത്രത്തിൽ തെരുവിലൂടെ നടത്തിച്ച് പോലീസ്; രാമരാജ്യം ഇങ്ങനെയെന്ന് ബിജെപി

കൊൽക്കത്ത: അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് ജഹാംഗീർ ഖാൻ ഉൾപ്പെടെയുള്ളവരെ വിലങ്ങണിയിച്ച് അടിവസ്ത്രം മാത്രം ധരിപ്പിച്ച് തെരുവിലൂടെ നടത്തിച്ച പോലീസിന്റെ നടപടി വിവാദമാകുന്നു. ഫാൽത്തയിലെ റോഡിലൂടെയാണ് അരയിൽ കയർ കെട്ടിയ നിലയിൽ നേതാക്കളെ പോലീസ് നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ കൽക്കട്ട ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. പ്രതികളെ ബോധപൂർവം പൊതുമധ്യത്തിൽ അപമാനിക്കാൻ ശ്രമിക്കരുതെന്ന് നിർദേശിച്ച കോടതി, നടപടിയുടെ സാഹചര്യവും നിയമവശവും ആരാഞ്ഞു. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി മുൻപുണ്ടായ സംഭവങ്ങൾ പുനരാവിഷ്‌കരിക്കാനാണ് ഇവരെ തെരുവിലിറക്കിയതെന്നാണ് [&Read More

India

‘എസ്‌ഐആറിനെതിരെ പ്രതിഷേധിച്ച യൂസുഫ് പത്താനെ പിന്തിരിപ്പിച്ചത് ഉവൈസി’; വെളിപ്പെടുത്തലുമായി മഹുവ മൊയ്ത്ര

ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് പിന്നാലെ പാർട്ടി വിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ് എംപി യൂസുഫ് പത്താൻ. ഇതിനിടയിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ പാർലമെന്റിൽ എസ്‌ഐആറിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഒരു പ്രമുഖ മുസ്‌ലിം എംപി ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവന്നത്. ഇപ്പോഴിതാ ആ എംപി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര. ശ്രീനഗർ എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ആഗാ സെയ്ദ് റൂഹുല്ല മെഹ്ദിയാണു [&Read More

Cricket

‘ഗുജറാത്തിലെ നിന്റെ വീട് അവർ ബുൾഡോസർ അയച്ച് തകർക്കും’; പാർലമെന്റിൽ പ്രതിഷേധിച്ച യൂസുഫ്

ന്യൂഡൽഹി/കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ 20 തൃണമൂൽ കോൺഗ്രസ് എംപിമാർ മമത ബാനർജിയെ കൈവിട്ട് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ പാളയത്തിലേക്കു ചേക്കാറാൻ തീരുമാനിച്ചിരിക്കുകയാണ്. ബഹറാംപൂരിൽനിന്നുള്ള തൃണമൂൽ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താനും അക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ യൂസുഫ് പത്താനുമായി ബന്ധപ്പെട്ട ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീനഗർ എംപിയും നാഷണൽ കോൺഫറൻസ് നേതാവുമായ ആഗാ സയ്യിദ് റൂഹുല്ല മെഹ്ദി. കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ സഭയ്ക്കുള്ളിൽ ബിജെപിക്കെതിരെ പ്രതിഷേധിച്ച പത്താനെ ഒരു മുസ്‌ലിം [&Read More

India

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; മമത ബാനർജിക്കെതിരെ പോലീസ് കേസ്

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ചെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. “ഒരു പ്രത്യേക സമുദായം ഒന്നിച്ചാൽ അത് മറ്റുള്ളവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും” എന്ന് മമത മാർച്ചിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതായാണ് ആരോപണം. കൊൽക്കത്ത സ്വദേശിയായ ഒരാൾ നൽകിയ പരാതിയിൽ നേതാജി നഗർ പോലീസ് സ്റ്റേഷനിലാണ് ആദ്യം സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസ് കൂടുതൽ അന്വേഷണത്തിനായി ഹാരെ [&Read More

India

‘അമിത് ഷാ നേരിട്ടു വിളിച്ചു’; യൂസുഫ് പത്താൻ ബിജെപിയിലേക്ക്? ഡൽഹിയിൽ കൂടിക്കാഴ്ചയെന്ന് റിപ്പോർട്ട്

കൊൽക്കത്ത/ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നു. ബഹറാംപൂർ ലോക്സഭാ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പത്താൻ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് യൂസുഫ് പത്താനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മുതിർന്ന തൃണമൂൽ നേതാവ് കല്യാൺ ബാനർജിയാണു വാർത്ത പുറത്തുവിട്ടത്. ഗുജറാത്തിലെ ബറോഡയിലായിരുന്ന പത്താനുമായി താൻ സംസാരിച്ചിരുന്നുവെന്നും അമിത് ഷാ വിളിച്ചതു [&Read More

India

ദീദിയെ രക്ഷിക്കാൻ ദാദ കളത്തിൽ? യൂസുഫ് പത്താനെ വിളിച്ചു? വിശദീകരണവുമായി ഗാംഗുലി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ് മമതാ ബാനർജി. ബിജെപിയുടെ ഒത്താശയോടെ പാർട്ടി പിളർത്താനുള്ള വിമതനീക്കത്തിൽ പകച്ചുനിൽക്കുകയാണ് മുൻ ബംഗാൾ മുഖ്യമന്ത്രി. ഇതിനിടയിൽ മമതയുടെ രക്ഷകനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും വിശ്വസ്തനുമായ സൗരവ് ഗാംഗുലി രംഗത്തെത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അത്തരം വാർത്തകളിൽ വിശദീകരണവുമായി ഗാംഗുലി തന്നെ നേരിട്ടു രംഗത്തെത്തിയിരിക്കുകയാണ്. പ്രശസ്ത ബംഗാളി മാധ്യമമായ ‘ആനന്ദബസാർ പത്രികെ’യാണ് ഗാംഗുലി മമതയുടെ [&Read More

Main story

ബംഗാളിൽ മമതാ ബാനർജിക്ക് തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനർജി പശ്ചിമ ബംഗാൾ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി ചുമതലയേറ്റു. പാർട്ടി അധ്യക്ഷ മമതാ ബാനർജിക്ക് കനത്ത പ്രഹരം നൽകിക്കൊണ്ട് 60 ടിഎംസി എംഎൽഎമാരാണ് ഋതബ്രതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തിനായുള്ള ഋതബ്രതയുടെ അവകാശവാദം സ്പീക്കർ രതീന്ദ്ര ബോസ് അംഗീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കും ആഭ്യന്തര ഭിന്നതകൾക്കും പിന്നാലെയാണ് മമതയ്ക്ക് ഈ പുതിയ തിരിച്ചടി. ആകെ 80 എംഎൽഎമാരുള്ള പാർട്ടിയിൽ 60 പേരും വിമതർക്കൊപ്പം ചേർന്നതോടെ മമതയെ [&Read More

India

കൊൽക്കത്തയിൽ മൈക്കും സ്റ്റേജുമില്ലാതെ മമതയുടെ തെരുവ് യുദ്ധം; തോൽവിയിലും പോരാട്ടവീര്യം ചോരാതെ തൃണമൂൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യം ചോരാതെ തൃണമൂൽ കോൺഗ്രസ്. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ബിജെപി നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലെ എസ്പ്ലനേഡിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ വൻ ധർണ സംഘടിപ്പിച്ചു. പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് സ്റ്റേജോ വലിയ ശബ്ദസംവിധാനങ്ങളോ ഇല്ലാതെ റോഡിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. കയ്യിലെടുത്ത ചെറിയ മെഗാഫോണിലൂടെ അണികളെ അഭിസംബോധന ചെയ്ത മമത, ബിജെപിയെ തറപറ്റിക്കും വരെ പോരാടുമെന്നും ഇല്ലെങ്കിൽ മരണം വരിക്കുമെന്നും പ്രഖ്യാപിച്ചു. തോൽവിക്ക് പിന്നാലെ പാർട്ടി [&Read More