10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Trinamool Congress

India

‘ഇത് ബിജെപിയുടെ പണമല്ല, ജനങ്ങളുടേതാണ്; നിങ്ങളുടെ ദയാദാക്ഷിണ്യം എനിക്ക് വേണ്ട’-പൊതുവേദിയില്‍ കേന്ദ്രത്തിന്റെ കത്ത്

കൊല്‍ക്കത്ത: തൊഴിലുറപ്പ് പദ്ധതിയുടെയും ഭവന പദ്ധതിയുടെയും ഫണ്ട് തടഞ്ഞുവെച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിബന്ധനകള്‍ അടങ്ങിയ കത്ത് പരസ്യമായി കീറിയെറിഞ്ഞാണ് മമത തന്റെ രോഷം പ്രകടിപ്പിച്ചത്. തനിക്ക് നിങ്ങളുടെ ദയ വേണ്ട എന്ന് പറഞ്ഞുകൊണ്ടായിരുന്നു മമതയുടെ നടപടി. കേന്ദ്രം നല്‍കുന്ന ഫണ്ട് ബിജെപിയുടെ പണമല്ലെന്നും അത് ജനങ്ങളുടെ പണമാണെന്നും അവര്‍ തുറന്നടിച്ചു. കൂച്ച് ബിഹാറില്‍ നടന്ന തൃണമൂല്‍ കോണ്‍ഗ്രസ് റാലിയിലായിരുന്നു സംഭവം. ”ഇത് ബിജെപിയുടെ പണമല്ല, ജനങ്ങളുടെ പണമാണ്. സംസ്ഥാനത്തിന് [&Read More

Main story

‘താങ്കളുടെ കൈകളില്‍ രക്തക്കറയുണ്ട്’; ഗ്യാനേഷ് കുമാറിന്റെ മുഖത്തുനോക്കി തൃണമൂല്‍ എംപിമാരുടെ വിമര്‍ശനം

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുമായി (എസ്ഐആര്‍) ബന്ധപ്പെട്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക കൂടിക്കാഴ്ചയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പിമാർ. താങ്കളുടെ കൈകളിൽ രക്തക്കറയുണ്ട് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മുഖത്തുനോക്കി പറഞ്ഞതായി കൂടിക്കാഴ്ചക്ക് ശേഷം ടി.എം.സി പ്രതിനിധി സംഘം അറിയിച്ചു. അതേസമയം, തങ്ങള്‍ ഉയര്‍ത്തിയ അഞ്ചു ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും കമ്മിഷന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ടിഎംസി നേതാക്കള്‍ [&Read More

Main story

‘എന്നെ ലക്ഷ്യമിട്ട് എന്തെങ്കിലും നീക്കമുണ്ടായാല്‍ രാജ്യം കുലുങ്ങും’: എസ്‌ഐആറില്‍ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധനയില്‍ (എസ്‌ഐആര്‍) മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെയും അനുയായികളെയും ലക്ഷ്യമിട്ട് എന്തെങ്കിലും നീക്കം നടന്നാല്‍ രാജ്യം മുഴുവന്‍ പിടിച്ചുകുലുക്കുന്ന പ്രക്ഷോഭം നടത്തുമെന്ന് മമത പ്രഖ്യാപിച്ചു. ബിജെപി ഓഫീസില്‍ നിന്നു നല്‍കുന്ന പട്ടിക പ്രകാരമാണ് കമ്മീഷന്‍ തീരുമാനമെടുക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ‘ബംഗാളില്‍ നിങ്ങള്‍ എന്നെ ലക്ഷ്യം വെക്കുകയോ എന്റെ ജനങ്ങളെ ആക്രമിക്കുകയോ ചെയ്താല്‍ ഞാന്‍ അതിനെ വ്യക്തിപരമായ ആക്രമണമായി കണക്കാക്കും. രാജ്യത്തെ മുഴുവന്‍ പിടിച്ചുകുലുക്കും [&Read More

India

ബാബറി മസ്ജിദ് ധ്വംസന വാര്‍ഷികത്തില്‍ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വന്‍ റാലി

കൊല്‍ക്കത്ത: ബാബരി മസ്ജിദ് ധ്വംസനത്തിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് കൊല്‍ക്കത്തയില്‍ മെഗാ റാലി സംഘടിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷതയുടെയും ഐക്യത്തിന്റെയും സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് റാലിയുടെ പ്രധാന ലക്ഷ്യം. സാധാരണയായി ടി.എം.സിയുടെ ന്യൂനപക്ഷ വിഭാഗമാണ് ഈ റാലി സംഘടിപ്പിക്കാറുള്ളത്. ഇത്തവണ വിദ്യാര്‍ത്ഥി, യുവജന വിഭാഗങ്ങള്‍ക്കാണ് പ്രധാന ചുമതല നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റമെന്നാണ് സൂചന. കൊല്‍ക്കത്തയിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപമാണ് റാലി നടക്കുക. പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ [&Read More

India

തൃണമൂല്‍ റാലിയില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് മമത; സാമുദായിക ഐക്യത്തിന്റെ സന്ദേശവുമായി മതമേലധ്യക്ഷന്മാര്‍

കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയുടെ ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ പ്രക്രിയക്കെതിരായ പ്രതിഷേധ റാലി ഭരണഘടനാ അവകാശങ്ങളുടെ വിളംബരം കൂടിയായി. റെഡ് റോഡില്‍ നിന്ന് ജോറാസങ്കോ താക്കൂര്‍ ബാരിയിലേക്ക് നീങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രകടനം നയിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം മുന്‍നിരയില്‍ കൈകോര്‍ത്ത് നിന്ന വിവിധ മതമേലധ്യക്ഷന്മാരായിരുന്നു റാലിയുടെ ഏറ്റവും ശ്രദ്ധേയമായ കാഴ്ച. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ജൈന സമുദായങ്ങളിലെ പ്രമുഖരെ മുന്‍നിരയില്‍ അണിനിരത്തി, ബിജെപിയുടെ ന്യൂനപക്ഷ പ്രീണന [&Read More

India

എസ്ഐറിനെതിരെ കൊല്‍ക്കത്തയില്‍ തൃണമൂലിന്‍റെ പടുകൂറ്റന്‍ റാലി; മുന്നില്‍നിന്നു നയിച്ച് മമത

കൊല്‍ക്കത്ത: മുംബൈയിലെ പ്രതിപക്ഷ മാര്‍ച്ചിനു പിന്നാലെ ബംഗാളിലും എസ്‌ഐആറിനും തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കുമെതിരെ വന്‍ പ്രതിഷേധം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത നഗരത്തെ പിടിച്ചുകുലുക്കിയ കൂറ്റന്‍ റാലി നടന്നത്. വോട്ടര്‍ പട്ടികയുടെ തീവ്രപരിശോധനയിലും വോട്ട് തട്ടിപ്പ് നീക്കങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങളുടെ സൂചനാ റാലിയായാണ് ഇന്ന് തൃണമൂലിന്റെ നേതൃത്വത്തില്‍ വമ്പന്‍ പ്രകടനം സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലേക്ക് ഒഴുകിയെത്തിയത്. റെഡ് റോഡിലെ ഡോ. ബി.ആര്‍ അംബേദ്കറുടെ [&Read More

Main story

‘ബംഗാളില്‍ പലയിടത്തും വോട്ടര്‍മാരും ബൂത്തുകളും അപ്രത്യക്ഷമായി’; ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച പ്രത്യേക തീവ്ര വോട്ടര്‍ പട്ടികാ പുനഃപരിശോധനയില്‍(എസ്‌ഐആര്‍) കൂടുതല്‍ ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയില്‍ നിന്ന് നിയമപരമായ വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ചിലയിടത്ത് ബൂത്തുകള്‍ തന്നെ അപ്രത്യക്ഷമായതായും ആരോപണമുണ്ട്. തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും നടക്കുന്നത് ‘നിശ്ശബ്ദവും അദൃശ്യവുമായ കൃത്രിമം’ ആണെന്നും ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി [&Read More