ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച ഉത്തരവിൽ കടുത്ത വിയോജിപ്പുമായി സുപ്രിംകോടതി. കുറ്റം എത്രതന്നെ ഗുരുതരമായാലും വിചാരണ വൈകുന്ന പക്ഷം തടവുകാരന് ജാമ്യം നൽകുകയെന്നത് സ്വാഭാവിക നീതിയാണെന്ന് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മറ്റൊരു കേസിൽ കശ്മീർ സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഈ അതൃപ്തി രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ സുപ്രിംകോടതിയുടെ മറ്റൊരു രണ്ടംഗ ബെഞ്ച് ഉമർ ഖാലിദിനും ഷർജീൽ [&Read More
Tags :UAPA
ബെംഗളൂരു: രാജ്യത്തിന്റെ വികസന കുതിപ്പിൽ വ്യക്തിസ്വാതന്ത്ര്യവും സാമൂഹിക നീതിയും ബലികഴിക്കപ്പെടരുതെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. യുഎപിഎ പോലുള്ള കഠിനമായ നിയമങ്ങളുടെ അമിത ഉപയോഗവും വിയോജിപ്പുകളെ അടിച്ചമർത്തുന്ന രീതിയും വികസിത രാഷ്ട്രത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2047Read More
‘നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ക്ക് ആര് പകരം നല്‍കും?’; ഉമര്‍ ഖാലിദ് കേസില്‍
ജയ്പൂര്‍: വിചാരണ കൂടാതെ വര്‍ഷങ്ങളോളം തടവിലിട്ട ശേഷം ഒരാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍, അയാളുടെ നഷ്ടപ്പെട്ട ജീവിതത്തിന് ആര് മറുപടി പറയുമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിചാരണ കൂടാതെ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്റെ വിഷയം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചത്. കുറ്റവാളിയാണെന്ന് തെളിയും വരെ നിരപരാധിയാണ്. വിചാരണ അനന്തമായി നീണ്ടാല്‍ ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ [&Read More
മുംബൈ: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ജയില്‍വാസത്തെക്കുറിച്ച് പ്രതികരിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഒരേ കുറ്റത്തിന്റെ പേരില്‍ കേസ് നേരിട്ടിട്ടും ഉമര്‍ ഖാലിദിനെപ്പോലെ താന്‍ ജയിലിലായില്ല. അതിന് കാരണം തന്റെ സവര്‍ണ ഹിന്ദു എന്ന സ്വത്വമാണെന്നും സ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉമര്‍ ഖാലിദും താനും ഒരേ ആരോപണങ്ങള്‍ നേരിട്ടവരാണ്. എന്നാല്‍, ഒരു മുസ്‌ലിമായ ഉമര്‍ ഖാലിദിനെ വേട്ടയാടുന്നത് പോലെ തന്നെ ലക്ഷ്യമിടുന്നത് എളുപ്പമായിരുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതേ കാര്യം ചൂണ്ടിക്കാട്ടിയുള്ള ഒരു [&Read More