കോട്ടയം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ പൂർണ്ണമായി തള്ളാതെ പാർട്ടി ചെയർമാൻ ജോസ് കെ. മാണി. തങ്ങളെ ഓർത്ത് ആരും കണ്ണീരൊഴുക്കേണ്ടതില്ലെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ‘കേരള കോൺഗ്രസ് എം എവിടെയുണ്ടോ അവിടെ ഭരണമുണ്ടാകും’ എന്ന ജോസ് കെ. മാണിയുടെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പല കേന്ദ്രങ്ങളിൽ നിന്നും ക്ഷണം വരുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാൽ നിലപാട് ഓരോ [&Read More
Tags :UDF
ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന് പറഞ്ഞിട്ടില്ല; മാപ്പ് പറയില്ല, ജയിലില്‍ പോകേണ്ടി വന്നാല്‍
തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ ലഭിച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി നല്‍കിയ നോട്ടീസിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും, പത്തു പൈസ പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയുന്ന പ്രശ്‌നമില്ല. കേസും കോടതിയും പുത്തരിയല്ല. കേസിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ ആ സമയം വിശുദ്ധ ഖുര്‍ആന്‍ വായിച്ചുതീര്‍ക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ [&Read More
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിഎംപി ജനറൽ സെക്രട്ടറി സി.പി ജോൺ തിരുവമ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകളിൽ തിരുവമ്പാടി സീറ്റ് സിഎംപി ആവശ്യപ്പെടുന്നതായാണ് വിവരം. മുസ്‌ലിം ലീഗ് സീറ്റ് വിട്ടുനൽകിയാൽ മാത്രമേ ഈ നീക്കം യാഥാർഥ്യമാകൂ. നിലവിൽ യുഡിഎഫിൽ ലീഗ് മത്സരിക്കുന്ന സീറ്റാണ് തിരുവമ്പാടി. സി.പി ജോണിനോടുള്ള താൽപര്യവും മുന്നണി ബന്ധവും പരിഗണിച്ച് ലീഗ് ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സിഎംപി നേതൃത്വം. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ സി.പി ജോണിന് [&Read More
ദോഹ: ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ദോഹയിലെത്തി. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ അദ്ദേഹത്തിന് ഇന്‍കാസ് ഖത്തര്‍ നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ഇന്‍കാസ് ഖത്തര്‍ നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായില്‍, ജനറല്‍ സെക്രട്ടറി ബോബന്‍, ട്രഷറര്‍ ജീസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. രക്ഷാധികാരി ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സമീര്‍ ഏറാമല, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ബഷീര്‍ തുവാരിക്കല്‍ [&Read More
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ അവഗണിക്കാനാണ് ഞങ്ങളുടെ തീരുമാനം; വര്‍ഗീയത കേരളം വച്ചുപൊറുപ്പിക്കില്ല-പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്കു മറുപടി നല്‍കേണ്ടതില്ലെന്നും അത് അവഗണിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തെളിയിച്ചതാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ ഇത്തരം വിഷയങ്ങളില്‍ മറുപടി നല്‍കി സമയം കളയേണ്ട ആവശ്യമില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സമഗ്രമായ മാനിഫെസ്റ്റോ [&Read More
‘പെരിന്തല്‍മണ്ണ മലപ്പുറം ജില്ലയില്‍ തന്നെയാണെന്ന് സഖാവ് വെള്ളാപ്പള്ളിയെ ഒന്ന് അറിയിക്കണേ’; കണക്കുകള്‍ നിരത്തി
മലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ചുള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം. മലപ്പുറത്ത് എസ്.എന്‍.ഡി.പിക്ക് സ്ഥാപനങ്ങള്‍ അനുവദിക്കുന്നില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളെ, പെരിന്തല്‍മണ്ണയിലെ എസ്.എന്‍.ഡി.പി കോളേജിന്റെ ചരിത്രം ഓര്‍മിപ്പിച്ചാണ് നജീബ് കാന്തപുരം നേരിട്ടത്. തന്റെ മണ്ഡലമായ പെരിന്തല്‍മണ്ണയില്‍ എസ്.എന്‍.ഡി.പി കോളേജ് വളരെ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 2002Read More
പത്തനംതിട്ട: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച യു.ഡി.എഫ് പ്രസിഡന്റ് രാജിവച്ചു. യു.ഡി.എഫ് അംഗം കെ.വി ശ്രീദേവിയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ രാജി സമര്‍പ്പിച്ചത്. വര്‍ഗീയ കക്ഷികളുടെ പിന്തുണ സ്വീകരിച്ച് ഭരിക്കേണ്ടതില്ലെന്ന യു.ഡി.എഫ് നയത്തിന്റെ ഭാഗമായാണ് രാജി. യു.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് വീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ എസ്.ഡി.പി.ഐയുടെ നിലപാട് നിര്‍ണായകമായിരുന്നു. മൂന്ന് അംഗങ്ങളുള്ള എസ്.ഡി.പി.ഐ വോട്ടെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. എല്‍.ഡി.എഫിന് പഞ്ചായത്തില്‍ ഒരു അംഗമാണുള്ളത്. എസ്.ഡി.പി.ഐയുടെ വോട്ട് സ്വീകരിച്ച് വിജയിച്ച [&Read More
മറ്റത്തൂര്‍ കോണ്‍ഗ്രസില്‍ കൂട്ടനടപടി; കൂറുമാറിയ മുഴുവന്‍ പഞ്ചായത്ത് അംഗങ്ങളെയും പുറത്താക്കി
തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി പിന്തുണയോടെ ഭരണം പിടിച്ച സംഭവത്തിൽ കോൺഗ്രസിൽ കടുത്ത നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇതിനു പുറമെ, വിഷയവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ സസ്‌പെൻഡ് ചെയ്തതായും നേതൃത്വം അറിയിച്ചു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയ നീക്കങ്ങൾ നടന്നത്. ഔദ്യോഗിക നേതൃത്വവുമായുള്ള തർക്കത്തെത്തുടർന്ന് എട്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിന് [&Read More
തൃശൂര്‍: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എം.പി ദത്തെടുത്ത മാതൃകാ ഗ്രാമമായ അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പി ഭരിച്ചിരുന്ന പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. സുരേഷ് ഗോപിയുടെ തട്ടകത്തില്‍ ബി.ജെ.പിക്ക് നേരിട്ട വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പതിറ്റാണ്ടായി ബി.ജെ.പിയുടെ ഉറച്ച കോട്ടയായിരുന്ന അവിണിശ്ശേരിയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് അപ്രതീക്ഷിത വിജയം നേടിയത്. നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഏഴ്, [&Read More
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് സാരഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പി.എ ജബ്ബാർ ഹാജിയെയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അഡ്വ. എ.പിസ്മിജി വൈസ് പ്രസിഡൻ്റും ആകും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആണ് പ്രഖ്യാപനം നടത്തിയത്. മറ്റു ഭാരവാഹികൾ ഇങ്ങനെ: സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ •ആരോഗ്യംRead More