04/09/2026
[fontresizer_tawhidurrahmandear_widget]

Tags :UDF

Kerala

സി.പി ജോൺ തിരുവമ്പാടിയിലേക്ക്?വിജയസാധ്യതയുള്ള സീറ്റ് തേടി സിഎംപി നീക്കം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിഎംപി ജനറൽ സെക്രട്ടറി സി.പി ജോൺ തിരുവമ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകളിൽ തിരുവമ്പാടി സീറ്റ് സിഎംപി ആവശ്യപ്പെടുന്നതായാണ് വിവരം. മുസ്‌ലിം ലീഗ് സീറ്റ് വിട്ടുനൽകിയാൽ മാത്രമേ ഈ നീക്കം യാഥാർഥ്യമാകൂ. ​നിലവിൽ യുഡിഎഫിൽ ലീഗ് മത്സരിക്കുന്ന സീറ്റാണ് തിരുവമ്പാടി. സി.പി ജോണിനോടുള്ള താൽപര്യവും മുന്നണി ബന്ധവും പരിഗണിച്ച് ലീഗ് ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സിഎംപി നേതൃത്വം. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ സി.പി ജോണിന് [&Read More

Gulf

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഖത്തറില്‍; ഇന്‍കാസ് കുടുംബസംഗമത്തില്‍ പങ്കെടുക്കും

ദോഹ: ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ദോഹയിലെത്തി. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ അദ്ദേഹത്തിന് ഇന്‍കാസ് ഖത്തര്‍ നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. ഇന്‍കാസ് ഖത്തര്‍ നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായില്‍, ജനറല്‍ സെക്രട്ടറി ബോബന്‍, ട്രഷറര്‍ ജീസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വന്‍ വരവേല്‍പ്പാണ് ഒരുക്കിയത്. രക്ഷാധികാരി ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സമീര്‍ ഏറാമല, അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ബഷീര്‍ തുവാരിക്കല്‍ [&Read More

Kerala

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങളെ അവഗണിക്കാനാണ് ഞങ്ങളുടെ തീരുമാനം; വര്‍ഗീയത കേരളം വച്ചുപൊറുപ്പിക്കില്ല-പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്കു മറുപടി നല്‍കേണ്ടതില്ലെന്നും അത് അവഗണിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീയത കേരളം വെച്ചുപൊറുപ്പിക്കില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ തെളിയിച്ചതാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ ഇത്തരം വിഷയങ്ങളില്‍ മറുപടി നല്‍കി സമയം കളയേണ്ട ആവശ്യമില്ലെന്നാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സമഗ്രമായ മാനിഫെസ്റ്റോ [&Read More

Kerala

‘പെരിന്തല്‍മണ്ണ മലപ്പുറം ജില്ലയില്‍ തന്നെയാണെന്ന് സഖാവ് വെള്ളാപ്പള്ളിയെ ഒന്ന് അറിയിക്കണേ’; കണക്കുകള്‍ നിരത്തി

മലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ചുള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം. മലപ്പുറത്ത് എസ്.എന്‍.ഡി.പിക്ക് സ്ഥാപനങ്ങള്‍ അനുവദിക്കുന്നില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളെ, പെരിന്തല്‍മണ്ണയിലെ എസ്.എന്‍.ഡി.പി കോളേജിന്റെ ചരിത്രം ഓര്‍മിപ്പിച്ചാണ് നജീബ് കാന്തപുരം നേരിട്ടത്. തന്റെ മണ്ഡലമായ പെരിന്തല്‍മണ്ണയില്‍ എസ്.എന്‍.ഡി.പി കോളേജ് വളരെ ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. 2002Read More

Main story

എസ്.ഡി.പി.ഐ പിന്തുണച്ചു; കോട്ടാങ്ങല്‍ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച് യു.ഡി.എഫ്

പത്തനംതിട്ട: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച യു.ഡി.എഫ് പ്രസിഡന്റ് രാജിവച്ചു. യു.ഡി.എഫ് അംഗം കെ.വി ശ്രീദേവിയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ രാജി സമര്‍പ്പിച്ചത്. വര്‍ഗീയ കക്ഷികളുടെ പിന്തുണ സ്വീകരിച്ച് ഭരിക്കേണ്ടതില്ലെന്ന യു.ഡി.എഫ് നയത്തിന്റെ ഭാഗമായാണ് രാജി. യു.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് വീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ എസ്.ഡി.പി.ഐയുടെ നിലപാട് നിര്‍ണായകമായിരുന്നു. മൂന്ന് അംഗങ്ങളുള്ള എസ്.ഡി.പി.ഐ വോട്ടെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. എല്‍.ഡി.എഫിന് പഞ്ചായത്തില്‍ ഒരു അംഗമാണുള്ളത്. എസ്.ഡി.പി.ഐയുടെ വോട്ട് സ്വീകരിച്ച് വിജയിച്ച [&Read More

Main story

മറ്റത്തൂര്‍ കോണ്‍ഗ്രസില്‍ കൂട്ടനടപടി; കൂറുമാറിയ മുഴുവന്‍ പഞ്ചായത്ത് അംഗങ്ങളെയും പുറത്താക്കി

തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി പിന്തുണയോടെ ഭരണം പിടിച്ച സംഭവത്തിൽ കോൺഗ്രസിൽ കടുത്ത നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇതിനു പുറമെ, വിഷയവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ സസ്‌പെൻഡ് ചെയ്തതായും നേതൃത്വം അറിയിച്ചു. ​മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് നാടകീയ നീക്കങ്ങൾ നടന്നത്. ഔദ്യോഗിക നേതൃത്വവുമായുള്ള തർക്കത്തെത്തുടർന്ന് എട്ട് കോൺഗ്രസ് അംഗങ്ങൾ തെരഞ്ഞെടുപ്പിന് [&Read More

Kerala

സുരേഷ് ഗോപി ദത്തെടുത്ത പഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി; 10 വര്‍ഷത്തിന് ശേഷം

തൃശൂര്‍: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി എം.പി ദത്തെടുത്ത മാതൃകാ ഗ്രാമമായ അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. കഴിഞ്ഞ 10 വര്‍ഷമായി ബി.ജെ.പി ഭരിച്ചിരുന്ന പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. സുരേഷ് ഗോപിയുടെ തട്ടകത്തില്‍ ബി.ജെ.പിക്ക് നേരിട്ട വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പതിറ്റാണ്ടായി ബി.ജെ.പിയുടെ ഉറച്ച കോട്ടയായിരുന്ന അവിണിശ്ശേരിയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് അപ്രതീക്ഷിത വിജയം നേടിയത്. നറുക്കെടുപ്പിലൂടെയാണ് കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് ഏഴ്, [&Read More

Kerala

പി.എ ജബ്ബാർ ഹാജി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആകും; അഡ്വ. എ.പി

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് സാരഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പി.എ ജബ്ബാർ ഹാജിയെയാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അഡ്വ. എ.പിസ്മിജി വൈസ് പ്രസിഡൻ്റും ആകും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആണ് പ്രഖ്യാപനം നടത്തിയത്. മറ്റു ഭാരവാഹികൾ ഇങ്ങനെ: സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ •ആരോഗ്യംRead More

Kerala

നിയമസഭ തെരഞ്ഞെടുപ്പ്: നേരത്തെ കളത്തിലിറങ്ങി യുഡിഎഫ് ; സീറ്റ് വിഭജനം ഉടന്‍, മണ്ഡലങ്ങളില്‍

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനായി മുന്നൊരുക്കങ്ങള്‍ നേരത്തെയാക്കാന്‍ യുഡിഎഫ് തീരുമാനം. സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും വൈകാതെ പൂര്‍ത്തിയാക്കി പ്രചാരണരംഗത്ത് മേല്‍ക്കൈ നേടാനാണ് മുന്നണിയുടെ നീക്കം. ഇതിന്റെ ഭാഗമായി നാളെ ചേരുന്ന യുഡിഎഫ് യോഗം നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊള്ളും. മണ്ഡലങ്ങളെ സവിശേഷതകള്‍ക്കനുസരിച്ച് മൂന്നായി തരംതിരിച്ചായിരിക്കും യുഡിഎഫിന്റെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് തന്ത്രം. വിഭാഗം 1: യുഡിഎഫിന് ഉറപ്പായും വിജയിക്കാന്‍ കഴിയുന്ന മണ്ഡലങ്ങള്‍. വിഭാഗം 2: ശക്തമായ പോരാട്ടം കാഴ്ചവെച്ചാല്‍ പിടിച്ചെടുക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍. വിഭാഗം 3: വിജയസാധ്യത താരതമ്യേന [&Read More

Kerala

മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും; തഹ്ലിയ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും യുഡിഎഫ് തങ്ങളുടെ അധ്യക്ഷ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും മുസ്‌ലിം ലീഗും സുപ്രധാന പദവികള്‍ പങ്കിട്ടെടുക്കുന്ന രീതിയിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ ഇരു പാര്‍ട്ടികളും ഊഴംവച്ച് അധ്യക്ഷ പദവി അലങ്കരിക്കും. മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കും ഫാത്തിമ തഹ്ലിയ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മത്സരിക്കും. മേയര്‍ സ്ഥാനാര്‍ത്ഥി: എസ്.കെ അബൂബക്കര്‍(കോണ്‍ഗ്രസ്). എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയും ഡെപ്യൂട്ടി [&Read More