28/09/2026
[fontresizer_tawhidurrahmandear_widget]

Tags :US

Main story

ട്രംപിന്‍റെ ഗസ്സ സമാധാന പദ്ധതിയിൽ അതൃപ്തി രേഖപ്പെടുത്തി റഷ്യ

മോസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയിൽ അതൃപ്തി രേഖപ്പെടുത്തി റഷ്യ. സമാധാന ഉടമ്പടിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ട്രംപിന്റെ പദ്ധതി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യ എതിർപ്പ് പ്രകടിപ്പിച്ചത്. പശ്ചിമേഷ്യൻ സമാധാന പ്രക്രിയയിലെ പ്രധാന ലോകശക്തി എന്ന നിലയിൽ റഷ്യയുടെ സ്ഥാനം ദുർബലപ്പെടുത്താൻ യുഎസ് ശ്രമിക്കുന്നു എന്ന ആശങ്കയും ഈ എതിർപ്പിന് പിന്നിലുണ്ട്. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, യുഎസും സൗദി അറേബ്യയും ചേർന്ന് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം ഉടൻ അംഗീകരിക്കണമെന്ന് [&Read More

World

‘മനുഷ്യരെ നാടുകടത്താനുള്ള സ്ഥലമല്ല ബുര്‍ക്കിന ഫാസോ’; ട്രംപിന്റെ ആവശ്യം തള്ളി ഇബ്രാഹിം ട്രൗറെ

വാഗദുഗു: അമേരിക്കയില്‍ നിന്ന് നാടുകടത്തുന്ന മനുഷ്യരെ സ്വീകരിക്കില്ലെന്നു വ്യക്തമാക്കി പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോ. രാജ്യത്തെ സൈനിക ഭരണകൂടമാണ് നയം പ്രഖ്യാപിച്ചത്. പൗരന്മാരുടെ പുനരധിവാസത്തിനായി ശരിയായ നടപടിക്രമങ്ങളും സുരക്ഷാ സംവിധാനങ്ങളും യുഎസ് ഭരണകൂടം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബുര്‍ക്കിനാ ഫാസോയുടെ ഈ കടുത്ത തീരുമാനം. മനുഷ്യരെ നാടുകടത്താനുള്ള സ്ഥലമല്ല ബുര്‍ക്കിന ഫാസോ എന്ന് ഭരണാധികാരി ഇബ്രാഹിം ട്രൗറെ വ്യക്തമാക്കി. നീചവും അനുചിതവുമാണ് യുഎസ് ആവശ്യം. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആളുകളെ പുറന്തള്ളാനുള്ള അവസരമായി ബുര്‍ക്കിന ഫാസോയുടെ ആതിഥ്യമര്യാദയെ ഒരു രാജ്യവും [&Read More