ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിന് കാരണം ബാഷ്‌പീകരണമാണെന്ന് കുറ്റപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത. വലിയ പ്രതിഷേധമാണ് മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ നിലവിൽ ഉയർന്നിരിക്കുന്നത്. ബിജെപി യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ഡൽഹിയിലെ കുടിവെള്ള ക്ഷാമത്തെ കുറിച്ച് രേഖയുടെ വിവാദ പരാമർശം ഉണ്ടായത്. വേനൽക്കാലത്ത് വെള്ളത്തിന് ആവശ്യം വളരെ കൂടുതലാണെന്നും എന്നാൽ ഉയർന്ന താപനില കുടിവെള്ള വിതരണത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് ഇവരുടെ വാദം. ‘ആളുകൾ കടുത്ത ജലദൗർലഭ്യം നേരിടുകയാണ്. ചൂടിങ്ങനെ കൂടുമ്പോൾ, വിതരണത്തിനായി കൊണ്ടുപോകുന്ന വെള്ളം ബാഷ്‌പീകരിച്ച് പോകുന്നു. അതാണ് നിലവിലെ [&Read More