28/11/2026
[fontresizer_tawhidurrahmandear_widget]

Tags :Waterlogging

Main story

‘ശിവൻകുട്ടി ഞങ്ങളെ പഠിപ്പിക്കേണ്ട’; തലസ്ഥാനത്തെ വെള്ളക്കെട്ടിന് കാരണം മുൻ സിപിഎം ഭരണമെന്ന് മേയർ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ജനങ്ങളെ വലച്ച വെള്ളക്കെട്ടിന് മുൻ സിപിഎം ഭരണസമിതിയെ കുറ്റപ്പെടുത്തി മേയർ വി.വി. രാജേഷ്. നഗരത്തെ ഈ സ്ഥിതിയിലാക്കിയത് സിപിഎം ഭരണമാണെന്നും ഗുണ്ടായിസവുമായി വി. ശിവൻകുട്ടി വരേണ്ടെന്നും വി.വി. രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു ദിവസം കൊണ്ട് പെയ്യേണ്ട മഴ ഒരു മണിക്കൂറിൽ പെയ്യുമെന്ന് 20 ദിവസം മുമ്പ് കൗൺസിൽ യോഗം നടക്കുമ്പോൾ അറിയില്ലായിരുന്നുവെന്നും മേയർ പരിഹസിച്ചു. പ്രശ്നം ഗുരുതരമാണെന്ന് മനസ്സിലാക്കിയ മേയർ വി.വി. രാജേഷ് ഗോവയിലെ ഔദ്യോഗിക സന്ദർശനം വെട്ടിച്ചുരുക്കി പുലർച്ചെ തലസ്ഥാനത്തെത്തി. [&Read More

Kerala

തമ്പാനൂരിലെ വെള്ളക്കെട്ടിൽ മുങ്ങി ബിജെപിയുടെ വികസന വാഗ്ദാനങ്ങൾ; മേയറുടെ ‘കമ്പിയടുപ്പും’ ആയുധമാക്കി സോഷ്യൽ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിന്റെ പേരിൽ മുൻ ഭരണസമിതികളെ രൂക്ഷമായി വിമർശിച്ചിരുന്ന ബിജെപിക്ക് ഇന്നലെയുണ്ടായ മഴയും വെള്ളക്കെട്ടും കനത്ത തിരിച്ചടിയായി. ഭരണം ലഭിച്ച് 45 ദിവസത്തിനകം തലസ്ഥാനത്തെ അമേരിക്കയെപ്പോലെയാക്കുമെന്നും മോദിയുടെ നഗരവികസന ബ്ലൂ പ്രിന്റ് നടപ്പാക്കുമെന്നുമുള്ള വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നത്. കഴിഞ്ഞ ദിവസം മേയർ അവതരിപ്പിച്ച കമ്പികൊണ്ടുള്ള പൊങ്കാലയടുപ്പും ട്രോളന്മാർ വെള്ളക്കെട്ടുമായി ചേർത്ത് പരിഹാസത്തിന് ഉപയോഗിച്ചു. ‘തമ്പാനൂരിൽ നിന്നുള്ള ദൃശ്യങ്ങൾ കണ്ട് ബഹുമാനപ്പെട്ട ഭക്തജനങ്ങൾ ഭയപ്പെടരുതെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്’ [&Read More