05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Women Reservation Bill

India

മുംബൈയിൽ ബിജെപി റാലി തടഞ്ഞ്, മന്ത്രിയെ നടുറോട്ടില്‍ നിർത്തിപ്പൊരിച്ച് യുവതി

മുംബൈ: വനിതാ സംവരണ ബില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി മുംബൈയിൽ സംഘടിപ്പിച്ച റാലി ജനങ്ങൾക്ക് ദുരിതമായി. കിലോമീറ്ററുകളോളം മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ ക്ഷമ നശിച്ച യാത്രക്കാരി മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനെ നടുറോഡിൽ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. മുംബൈയിൽ ബിജെപി വനിതാ വിഭാഗം സംഘടിപ്പിച്ച മഹാറാലിക്കിടെയാണ് സംഭവം. നഗരത്തിലെ പ്രധാന പാതകളിൽ മണിക്കൂറുകളോളം വാഹനങ്ങൾ നിശ്ചലമായതോടെ യാത്രക്കാർ വലഞ്ഞു. ഇതിനിടെ കാറിൽ നിന്നിറങ്ങിയ യുവതി, മന്ത്രി ഗിരീഷ് മഹാജൻ സഞ്ചരിച്ച [&Read More

India

’33 ശതമാനം വനിതാ സംവരണം നടപ്പാക്കണം’; 8 വർഷം മുമ്പ് മോദിക്ക് അയച്ച

ന്യൂഡല്‍ഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോണ്‍ഗ്രസ്. ലോക്സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. സോണിയാ ഗാന്ധി 2017ലും രാഹുല്‍ ഗാന്ധി 2018ലും മോദിക്കെഴുതിയ കത്തുകള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്‌സില്‍ പങ്കുവെക്കുകയായിരുന്നു. 1989ല്‍ പഞ്ചായത്തുകളിലും നഗരസഭകളിലും സ്ത്രീസംവരണം കൊണ്ടുവരാന്‍ ആദ്യം ശ്രമിച്ചത് കോണ്‍ഗ്രസും [&Read More

Main story

‘തൃണമൂലിന്റെ 37.9% എംപിമാരും സ്ത്രീകൾ’; മോദിക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി

വനിതാ സംവരണം ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ച അവകാശവാദങ്ങളെ തള്ളിക്കൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) ലോക്സഭാ അംഗങ്ങളിൽ 37.9 ശതമാനവും സ്ത്രീകളാണെന്ന കണക്കുകൾ നിരത്തിയാണ് മമത പ്രധാനമന്ത്രിക്ക് മറുപടി നൽകിയത്. ബംഗാളിലെ ബാങ്കുറയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ, വനിതാ സംവരണ ബില്ലിനെ തൃണമൂൽ കോൺഗ്രസ് എതിർത്തുവെന്ന മോദിയുടെ ആരോപണമാണ് മമതയെ ചൊടിപ്പിച്ചത്. ബിജെപി സർക്കാർ വനിതാ സംവരണ ബില്ലിനെ വെറുമൊരു തിരഞ്ഞെടുപ്പ് തന്ത്രമായി ഉപയോഗിക്കുകയാണെന്ന് മമത [&Read More

India

മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഎം

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഔദ്യോഗിക മാധ്യമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സി.പി.എം. പ്രധാനമന്ത്രിയുടേത് നഗ്നമായ ചട്ടലംഘനമാണെന്നും ബി.ജെ.പിക്കു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വീടുപണി ചെയ്യുകയാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ആരോപിച്ചു. ദൂരദർശനിലൂടെ പ്രധാനമന്ത്രി നടത്തിയത് ശുദ്ധമായ രാഷ്ട്രീയ പ്രഖ്യാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിലിരിക്കുന്ന പാർട്ടി ഔദ്യോഗിക സംവിധാനങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ലെന്ന നിയമം [&Read More

India

543 സീറ്റുകളിൽ ആദ്യം വനിത സംവരണം നടപ്പാക്കൂ… ബി.ജെ.പിയുടെ വനിത പ്രാതനിധ്യം പ്രതിപക്ഷ

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയവും വനിതാ സംവരണ നിയമവും തമ്മിൽ ബന്ധിപ്പിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. നിലവിലെ സീറ്റുകളുടെ എണ്ണം അടിസ്ഥാനമാക്കി വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പുതിയ സെൻസസ് വിവരങ്ങളില്ലാതെ മണ്ഡല പുനർനിർണ്ണയ നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണകക്ഷിയായ ബിജെപിക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ വേണ്ടിയാണെന്നും അവർ ആരോപിച്ചു. ജനസംഖ്യാ കണക്കെടുപ്പും മണ്ഡല പുനർനിർണ്ണയവും പൂർത്തിയായാൽ മാത്രമേ സംവരണം നടപ്പിലാക്കാൻ കഴിയൂ എന്ന കേന്ദ്ര സർക്കാർ നിലപാട്, ഈ നിയമം അനിശ്ചിതമായി [&Read More

India

‘കേന്ദ്രത്തിന്റെ ശ്രമം സ്ത്രീകളെ മറയാക്കി രാഷ്ട്രീയഭൂപടം മാറ്റാന്‍’; വനിതാ സംവരണ ബില്ലിനെതിരെ ലോക്‌സഭയിൽ

ന്യൂഡൽഹി: ലോക്സഭയിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് യഥാർത്ഥത്തിൽ സ്ത്രീകളെ ശാക്തീകരിക്കാനല്ലെന്നും മറിച്ച് വനിതകളെ മറയാക്കി രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാനും അധികാരം കവരാനുമുള്ള ബി.ജെ.പിയുടെ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. 2023Read More

India

മുസ്‌ലിംകൾക്ക് സംവരണം നൽകാൻ പറ്റില്ലെന്ന് അമിത് ഷാ; ചോദ്യങ്ങളുമായി അഖിലേഷ്; ലോക്സഭയിൽ രൂക്ഷമായ

മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലിംകൾക്ക് അത്തരത്തിൽ സംവരണം നൽകാൻ കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കിRead More