18/04/2026
[fontresizer_tawhidurrahmandear_widget]

543 സീറ്റുകളിൽ ആദ്യം വനിത സംവരണം നടപ്പാക്കൂ… ബി.ജെ.പിയുടെ വനിത പ്രാതനിധ്യം പ്രതിപക്ഷ പാർട്ടികളേക്കാൾ കുറവ്; കണക്കുകൾ നിരത്തി മഹുവ മൊയ്ത്ര

 543 സീറ്റുകളിൽ ആദ്യം വനിത സംവരണം നടപ്പാക്കൂ… ബി.ജെ.പിയുടെ വനിത പ്രാതനിധ്യം പ്രതിപക്ഷ പാർട്ടികളേക്കാൾ കുറവ്; കണക്കുകൾ നിരത്തി മഹുവ മൊയ്ത്ര

മഹുവ മൊയ്ത്ര

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയവും വനിതാ സംവരണ നിയമവും തമ്മിൽ ബന്ധിപ്പിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. നിലവിലെ സീറ്റുകളുടെ എണ്ണം അടിസ്ഥാനമാക്കി വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പുതിയ സെൻസസ് വിവരങ്ങളില്ലാതെ മണ്ഡല പുനർനിർണ്ണയ നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണകക്ഷിയായ ബിജെപിക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ വേണ്ടിയാണെന്നും അവർ ആരോപിച്ചു.

ജനസംഖ്യാ കണക്കെടുപ്പും മണ്ഡല പുനർനിർണ്ണയവും പൂർത്തിയായാൽ മാത്രമേ സംവരണം നടപ്പിലാക്കാൻ കഴിയൂ എന്ന കേന്ദ്ര സർക്കാർ നിലപാട്, ഈ നിയമം അനിശ്ചിതമായി വൈകിപ്പിക്കാനുള്ള തന്ത്രമാണെന്ന് മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി. പുതിയ സെൻസസ് റിപ്പോർട്ട് ഇല്ലാതെ നടത്തുന്ന മണ്ഡല പുനർനിർണ്ണയ പ്രക്രിയയെ വനിതാ സംഘടനകൾ എതിർക്കണമെന്നും അവർ ആഹ്വാനം ചെയ്തു. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ സെൻസസിനായി കാത്തുനിൽക്കാതെ തന്നെ സംവരണം നടപ്പിലാക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Also read: