10/06/2026
[fontresizer_tawhidurrahmandear_widget]

Tags :world

World

മാലിയിൽ ചാവേറാക്രമണം; പ്രതിരോധ മന്ത്രി കാര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

ബമാകോ: മാലിയില്‍ സൈനിക ഭരണകൂടത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ചാവേറാക്രമണം. ആക്രമണത്തിൽ പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള കിറ്റയിലെ സാദിയോ കാമറയുടെ വീടിനു നേരെ നടന്ന കാർ ബോംബ് സ്ഫോടനത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും രണ്ട് പേരക്കുട്ടികളും മരിച്ചതായി കുടുംബാംഗങ്ങളും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാവാദ ഗ്രൂപ്പുകളും വിഘടനവാദികളും ഒരേസമയം നടത്തിയ ഏകോപിത ആക്രമണങ്ങളുടെ ഭാഗമായാണ് ഈ ദാരുണ സംഭവം. ആക്രമണകാരികളുമായി മന്ത്രി വെടിയുതിർക്കുകയും [&Read More

World

വൈറ്റ് ഹൗസിലെ വെടിവെപ്പ്: പിടിയിലായ അക്രമി നാസ ഫെലോഷിപ്പ് നേടിയ മെക്കാനിക്കൽ എൻജിനിയർ

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിതയും പങ്കെടുത്ത അത്താഴവിരുന്നിൽ വെടിയുതിർത്തത് 31 കാരനായ കോൾ തോമസ് അല്ലെൻ. നാസ ഫെല്ലോഷിപ്പ് നേടിയ മെക്കൽ എൻജിനിയറാണ് ഇയാൾ എന്നാണ് റിപ്പോർട്ട്. ആക്രമണത്തിനുള്ള പിന്നിലുള്ള കാരണം അറിവായിട്ടില്ല. ലിങ്ക്ഡ്ഇന്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പ്രകാരം, അറസ്റ്റിലായ കോള്‍ തോമസ് അലന്‍ ലോസ് ആഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ്. കമ്പ്യൂട്ടര്‍ സയന്റിസ്റ്റ്, ഇന്‍ഡി ഗെയിം ഡെവലപ്പര്‍, പാര്‍ട്ട് ടൈം അധ്യാപകന്‍ എന്നീ നിലകളിലും [&Read More

Main story

ഭീഷണിക്ക് കീഴിൽ ചർച്ചയില്ലെന്ന് ഇറാൻ; ഉപരോധം തുടരുമെന്ന് ട്രംപ്; സമാധാന നീക്കങ്ങൾ അനിശ്ചിതത്വത്തിൽ

തെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി നടക്കുന്ന നയതന്ത്ര ചർച്ചകൾ കടുത്ത പ്രതിസന്ധിയിലേക്ക്. ഭീഷണിയുടെ നിഴലിൽ നിന്നുകൊണ്ടുള്ള യാതൊരു ചർച്ചക്കും തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. സമാധാന ചർച്ചകൾക്ക് ഇറാൻ വഴങ്ങണമെങ്കിൽ ആദ്യം ഭീഷണികൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് തെഹ്‌റാൻ.എന്നാൽ ഇറാന്റെ തുറമുഖങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഒരു അന്തിമ കരാറിൽ ഒപ്പുവെക്കാൻ ഇറാൻ തയ്യാറാകാത്തിടത്തോളം കാലം ഈ ഉപരോധം പിൻവലിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു. ഇതിനിടെ സമാധാന ചർച്ചകൾക്കായി [&Read More

World

70 കാരന്‍ മരിച്ചു; മൃതദേഹത്തോടൊപ്പം ഒന്നരക്കോടിയുടെ ബെന്‍സും അടക്കം ചെയ്ത് കുടുംബം

കാറുകളോട് കടുത്ത പ്രണയമുണ്ടായിരുന്ന എഴുപതുകാരന്റെ അന്ത്യയാത്രയ്ക്കായി മൃതദേഹത്തോടൊപ്പം ഒന്നരക്കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസും അടക്കം ചെയ്ത് ഒരു കുടുംബം. വടക്കൻ ചൈനയിലെ ലിയോണിങ് പ്രവിശ്യയിലാണ് ലോകത്തെ അമ്പരപ്പിച്ച ഈ സംഭവം നടന്നത്. ഏകദേശം 1.49 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് Read More