28/03/2026
[fontresizer_tawhidurrahmandear_widget]

ഒടുവില്‍ പിഎം ശ്രീയില്‍ യൂടേണ്‍; സിപിഐ സമര്‍ദത്തില്‍ കരാര്‍ മരവിപ്പിക്കാന്‍ നീക്കം, കേന്ദ്രത്തിന് കത്തയക്കും

 ഒടുവില്‍ പിഎം ശ്രീയില്‍ യൂടേണ്‍; സിപിഐ സമര്‍ദത്തില്‍ കരാര്‍ മരവിപ്പിക്കാന്‍ നീക്കം, കേന്ദ്രത്തിന് കത്തയക്കും

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒടുവില്‍ സിപിഐയുടെ സമ്മര്‍ദത്തിന് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരുമായി ഒപ്പുവച്ച കരാര്‍ മരവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സിപിഐ അടക്കുള്ള സഖ്യകക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ എതിര്‍പ്പുകള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ നീക്കത്തിലേക്ക് കടക്കുന്നത്. കരാര്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ കേന്ദ്രത്തിന് കത്തയച്ചേക്കും.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അജണ്ടകള്‍ സംസ്ഥാനത്ത് നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ തന്ത്രമാണ് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായുള്ള ധാരണാപത്രമെന്ന് സിപിഐയും ഇടതുപക്ഷ സംഘടനകളും പ്രതിപക്ഷവും ഒരുപോലെ ആരോപിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ കൈകടത്താന്‍ കേന്ദ്രത്തിന് അവസരം നല്‍കുന്ന ഈ പദ്ധതിയില്‍ ചേരുന്നതിനെ സിപിഐ രൂക്ഷമായി വിമര്‍ശിക്കുകയും എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

കേന്ദ്രസഹായം ലഭിക്കാനായി നേരത്തെ ധാരണാപത്രം ഒപ്പിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സിപിഐയുടെ സമ്മര്‍ദം ശക്തമായതോടെ സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കുകയാണ്. പദ്ധതിയില്‍ ചേരേണ്ടതില്ലെന്ന പഴയ നിലപാടിലേക്ക് സര്‍ക്കാര്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് സൂചന. കേന്ദ്രത്തിന്റെ ഫണ്ട് ലഭിക്കാനായി ധൃതി പിടിച്ച് എടുത്ത തീരുമാനമാണ് ഇപ്പോള്‍ സിപിഐയുടെ സമ്മര്‍ദത്തിന് വഴങ്ങി തിരുത്താനൊരുങ്ങുന്നത്.

മന്ത്രിസഭയില്‍ പോലും ചര്‍ച്ചയില്ലാതെ, ഘടകകക്ഷികളെ ഇരുട്ടില്‍നിര്‍ത്തിയുള്ള നടപടി വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇടതു മുന്നണിയില്‍നിന്നു വിട്ടുനില്‍ക്കുന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ സിപിഐ ആരംഭിച്ചിരിക്കെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍നിന്നു പിന്‍വാങ്ങാന്‍ ആലോചിക്കുന്നത്.

Also read: