28/03/2026
[fontresizer_tawhidurrahmandear_widget]

‘അസംബന്ധം; കള്ളക്കഥകൾ മെനയുന്ന സ്ഥിരം അടവ്, പ്രതീക്ഷ തെറ്റിച്ചില്ല’ ഇസ്ലാമാബാദ് സ്ഫോടനത്തിൽ പാകിസ്താൻ്റെ ആരോപണങ്ങൾക്കെതിരെ തുറന്നടിച്ച് ഇന്ത്യ

 ‘അസംബന്ധം; കള്ളക്കഥകൾ  മെനയുന്ന സ്ഥിരം അടവ്,  പ്രതീക്ഷ തെറ്റിച്ചില്ല’  ഇസ്ലാമാബാദ് സ്ഫോടനത്തിൽ പാകിസ്താൻ്റെ ആരോപണങ്ങൾക്കെതിരെ തുറന്നടിച്ച് ഇന്ത്യ

​ന്യൂഡൽഹി: ഇസ്ലാമാബാദിൽ നടന്ന ചാവേർ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ആരോപണങ്ങളെ ഇന്ത്യ ശക്തമായി തള്ളി. അടിസ്ഥാനരഹിതവും അസംബന്ധവുമായ ഈ ആരോപണങ്ങൾ പ്രതീക്ഷിച്ചതാണെന്നുംപാകിസ്താൻ്റെ സ്ഥിരം അടവാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു.

അന്താരാഷ്ട്ര സമൂഹം പാകിസ്ഥാന്റെ വഴിതിരിച്ചുവിടൽ ശ്രമങ്ങളിൽ വീഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
​ഇസ്ലാമാബാദിലെ കോടതി വളപ്പിന് പുറത്ത് നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആരോപണവുമായി രംഗത്തെത്തിയത്. ‘ഇന്ത്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്ക്’ ആക്രമണത്തിൽ പങ്കുണ്ടെന്നായിരുന്നു ആരോപണം.
​ഇതിന് മറുപടി നൽകിക്കൊണ്ട് വിദേശകാര്യ മന്ത്രാലയം വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ, പാകിസ്ഥാനിലെ ‘ഭ്രാന്തമായ’ നേതൃത്വത്തിൻ്റെ ഈ നീക്കം കള്ളക്കഥകൾ മെനയാനുള്ള പതിവ് അടവാണെന്ന് വിമർശിച്ചു.
​”വ്യക്തമായും അസ്വസ്ഥമായ പാക് നേതൃത്വം ഉന്നയിക്കുന്ന അടിസ്ഥാനരഹിതവും അസംബന്ധവുമായ ആരോപണങ്ങളെ ഇന്ത്യ ഏകകണ്ഠമായി തള്ളിക്കളയുന്നു,” ജയ്‌സ്വാൾ പറഞ്ഞു. പാകിസ്ഥാനിൽ നിലവിലുള്ള സൈനിക സഹായത്തോടെയുള്ള ഭരണഘടനാപരമായ അട്ടിമറിയിൽ നിന്നും അധികാര കൈയടക്കലിൽ നിന്നും സ്വന്തം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായാണ് ഇന്ത്യ ഇതിനെ കാണുന്നത്.
​പാകിസ്ഥാൻ്റെ ഇത്തരം അനർത്ഥകരമായ വഴിതിരിച്ചുവിടൽ നീക്കങ്ങളിൽ അന്താരാഷ്ട്ര സമൂഹം വഴിതെറ്റിപ്പോകില്ലെന്ന് ഉറപ്പുണ്ടെന്നും രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

Also read: