28/03/2026
[fontresizer_tawhidurrahmandear_widget]

‘തെറാപ്പിസ്റ്റുകളും ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകളും ഡോക്ടർമാരല്ല Dr എന്ന് ഉപയോഗിക്കരുത്’ – ഹൈക്കോടതി

 ‘തെറാപ്പിസ്റ്റുകളും ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകളും ഡോക്ടർമാരല്ല Dr എന്ന് ഉപയോഗിക്കരുത്’ – ഹൈക്കോടതി

കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും അവരുടെ പേരിന് മുന്നില്‍ ‘ഡോക്ടര്‍’ എന്ന പദവി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. അവര്‍ ഡോക്ടര്‍മാരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അംഗീകൃത മെഡിക്കല്‍ യോഗ്യതയില്ലാത്തവര്‍ ‘ഡോ’ എന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഇങ്ങനെ ഉപയോഗിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. ഫിസിയോതെറാപ്പിസ്റ്റുകള്‍ ‘ഡോ.’ എന്ന വിശേഷണം നീക്കം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നേരത്തെ ഉത്തരവിറക്കിയിരുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. അംഗീകൃത മെഡിക്കല്‍ യോഗ്യതയില്ലാതെ ‘ഡോക്ടര്‍’ എന്ന പദവി ഉപയോഗിക്കുന്നത് 1916ലെ ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രി നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാകുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു നടപടി.

മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത, അലോപ്പതി, ഡെന്റല്‍ കൗണ്‍സിലുകള്‍ക്ക് കീഴിലുള്ള അംഗീകൃത ഡോക്ടര്‍മാര്‍ക്ക് മാത്രമേ ‘ഡോക്ടര്‍’ എന്ന പദം ഉപയോഗിക്കാന്‍ നിയമപരമായി അവകാശമുള്ളൂ. ഫിസിയോതെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരോഗ്യപരിചരണ വിദഗ്ധരാണെങ്കിലും, നിലവിലുള്ള നിയമങ്ങള്‍ പ്രകാരം അവര്‍ക്ക് ഡോക്ടര്‍ പദവി അവകാശപ്പെടാന്‍ കഴിയില്ല.

Also read: