28/03/2026
[fontresizer_tawhidurrahmandear_widget]

ശബരിമലയില്‍ നടന്നത് വന്‍ സ്വര്‍ണക്കൊള്ള; പ്രഭാമണ്ഡലത്തിലെയും വിഗ്രഹങ്ങളിലെയും സ്വര്‍ണം കവര്‍ന്നു-എസ്‌ഐടി റിപ്പോര്‍ട്ട് പുറത്ത്

 ശബരിമലയില്‍ നടന്നത് വന്‍ സ്വര്‍ണക്കൊള്ള; പ്രഭാമണ്ഡലത്തിലെയും വിഗ്രഹങ്ങളിലെയും സ്വര്‍ണം കവര്‍ന്നു-എസ്‌ഐടി റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം/കൊച്ചി: ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി പുറത്തുവന്നതിലും അപ്പുറത്താണെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട്. നടന്നത് വന്‍ സ്വര്‍ണക്കൊള്ളയാണെന്നും നേരത്തെ കണക്കാക്കിയതിനെക്കാള്‍ കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഭാമണ്ഡലത്തിലെയും വിഗ്രഹങ്ങളിലെയും സ്വര്‍ണം കവര്‍ന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷയിലുമാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍:

പ്രഭാമണ്ഡലവും വിഗ്രഹങ്ങളും: ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണം കവര്‍ന്നു. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണവും തട്ടിയെടുത്തു.

7 പാളികളില്‍ നിന്ന് മോഷണം: ശ്രീകോവിലിലെ ദ്വാരപാലക ശില്‍പപാളികള്‍, പില്ലര്‍ പ്ലേറ്റുകള്‍, സ്വര്‍ണം പതിച്ച ചെമ്പ് പാളികള്‍, കട്ടിളയുടെ മുകള്‍പ്പടിയിലെ പാളികള്‍ തുടങ്ങി ഏഴ് പാളികളില്‍ നിന്നാണ് സ്വര്‍ണം മോഷ്ടിച്ചത്.

ചെന്നൈയില്‍ എത്തിച്ചു: ക്ഷേത്രത്തില്‍ നിന്ന് കടത്തിയ സ്വര്‍ണം ചെന്നൈ അമ്പത്തൂരിലെ ‘സ്മാര്‍ട്ട് ക്രിയേഷന്‍സ്’ എന്ന സ്ഥാപനത്തില്‍ എത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് വേര്‍തിരിച്ചെടുത്തു.

സ്വര്‍ണം തിരിച്ചേല്‍പ്പിച്ചു: കേസിലെ പ്രതിയും സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒയുമായ പങ്കജ് ഭണ്ഡാരി 109.243 ഗ്രാം സ്വര്‍ണം അന്വേഷണ സംഘത്തിന് കൈമാറി. ഇത് പണിക്കൂലിയായി ലഭിച്ചതാണെന്നാണ് വിശദീകരണം.

സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് എസ്.ഐ.ടി സൂചന നല്‍കി. ദേവസ്വം വിജിലന്‍സിന്റെയും ഓഡിറ്റ് വിഭാഗത്തിന്റെയും വീഴ്ചകളും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ വിപുലമാക്കാനാണ് തീരുമാനം.

Also read: